ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു … Continue reading ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍ →

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍ →

ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു

ഇന്‍ഡ്യയിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ ആണവ വികിരണ ചോര്‍ച്ച ഒന്നും ഉണ്ടായില്ല എന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഓദ്യോഗിക വക്താവ് പറഞ്ഞു. ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തം 45 മിനിട്ടുകൊണ്ട് കെടുത്താന്‍ സാധിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കരിഞ്ഞ ശവശരീരം കണ്ടു എന്ന് പോലീസ് പറഞ്ഞു. ഈ സെന്ററില്‍ ധാരാളം ഗവേഷണ റിയാക്റ്ററുകളുണ്ട്. ഇന്‍ഡ്യയിലെ പ്രധാന ആണവോര്‍ജ്ജ, അണവായുധ ഗവേഷണ കേന്ദ്രമാണിത്. ആണവ ശാസ്ത്രജ്ഞനായ ഹോമി … Continue reading ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു →

വാര്‍ത്തകള്‍

സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍ →

വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം →

ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു

ഫുക്കുഷിമ ആണവനിലയത്തിന്റെ യൂണിറ്റ് 3 ലെ ആണവ ഇന്ധന ചാര കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണുകിടക്കുന്നതായി ജോലിക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹൈഡ്രജന്‍ പൊട്ടിത്തറി ഫലമായാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. decommissioning ന്റെ ഭാഗമായി വെള്ളം നിറച്ച കുളത്തില്‍ സ്ഥാപിച്ച ക്യാമറയാണ് ഇത് കണ്ടെത്തിയത്. ആണവ ഇന്ധന ദണ്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വെള്ളത്തിനടിയിലാണ്. ഇന്ധനം ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന മിഷീന്റെ ഒരു ഭാഗം ഇന്ധനം സൂക്ഷിക്കുന്ന പെട്ടികളുടെ പുറത്ത് കിടക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. … Continue reading ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു →

കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

ഫുകുഷിമ ദുരന്തത്തില്‍ നിന്നുള്ള ആണവ പദാര്‍ത്ഥങ്ങള്‍ അമേരിക്കയുടെ കാലിഫോര്‍ണിയ തീരത്തുള്ള കടല്‍ ചെടികളില്‍ കണ്ടെത്തി. Santa Cruz ന് വടക്കുള്ള Laguna Beach ലെ ചെടികളിലാണ്‍ ആണവവികിരണമുള്ള അയോഡിന്‍ Cal State Long Beach ലെ രണ്ട് ജീവശാസ്ത്രജ്ഞര്‍ കണ്ടത്. വികരണത്തിന്റെ തോത് മനുഷ്യന് ദോഷമുണ്ടാക്കുന്ന തോതിലല്ല. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം British Columbia, Canada എന്നിവിടങ്ങളില്‍ കണ്ട ആണവവികിണത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് മാത്രം. Giant kelp (Macrocystis pyrifera) എന്ന ചെടി … Continue reading കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍ →

തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല

Nuclear Damage Liability Facilitation Fund നിര്‍മ്മിച്ച താല്‍ക്കാലിക വീടുകളില്‍ താമസിക്കുന്ന പുനരധിവസിപ്പിച്ചവരില്‍ 57% ആളുകള്‍ക്കും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫാറമുകള്‍ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലായതാണ് കാരണമെന്ന് മാര്‍ച്ച് 8 ന് പുറത്തുവന്ന സര്‍വ്വേ കണ്ടെത്തി. ഒക്റ്റോബര്‍ 2011 മുതല്‍ ഫെബ്രുവരി വരെ ഒരു സംഘം വക്കിലന്‍മാര്‍ 131 വീടുകള്‍ സന്ദര്‍ശിച്ച് വരികയായിരുന്നു. അവര്‍ക്ക് 9,015 പരാതികളും അപേക്ഷകളും ലഭിച്ചു. അതില്‍ 6,088 എണ്ണവും നഷ്ടപരിഹാരത്തിനെക്കുറിച്ചുള്ളതായിരുന്നു. മാനസിക സംഘര്‍ഷം നേരിട്ടതിനും ജീവിത ചിലവ് കൂടിയതിനും ഓരോത്തവര്‍ക്കും നല്‍കുന്ന 100,000 … Continue reading തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല →

വാര്‍ത്തകള്‍

ഉയര്‍ന്ന തോതിലുള്ള സീഷിയം നില റിപ്പോര്‍ട്ട് ചെയ്തു ഫുകുഷിമ നിലയത്തിനടുത്തുള്ള ഗ്രാമത്തിലെ മണ്ണില്‍ കിലോഗ്രാമിന് 154,000 becquerels of radioactive cesium അടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടു. ഇത് ഇതുവരെ കണ്ടെതില്‍ ഏറ്റവും കൂടിയ വികിരണ തോതാണെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം. Niida നദിയുടെ കരയിലും വലിയ തോതിലുള്ള വികിരണം രേഖപ്പെടുത്തി. ferroconcrete ഉപയോഗിച്ച് അടക്കം ചെയ്ത ആണവമാലിന്യങ്ങള്‍ക്ക് ഉണ്ടായിരുന്ന 100,000 becquerels of cesium ത്തേക്കാള്‍ അധികമാണ് മണ്ണിന്റെ അവസ്ഥ. 179 സ്ഥലത്ത് ജനു. … Continue reading വാര്‍ത്തകള്‍ →

ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു

ഫുകുഷിമ ദുരന്തത്തിന്റെ പശ്ഛാത്തലത്തില്‍ സര്‍ക്കാര്‍ ആണവിനിയങ്ങളുടെ ജീവിതകാലം 40 വര്‍ഷമായി നിജപ്പെടുത്തുന്ന അവസരത്തില്‍ കഴിഞ്ഞ ആഴ്ച്ച ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു. Japan Atomic Power Co. യുടെ നിലയമായ Tsuruga, Fukui Prefecture ല്‍ പ്രവര്‍ത്തിക്കുന്ന Tsuruga ആണവനിലയത്തിലെ റിയാക്റ്റര്‍-1 മാര്‍ച്ച് 14, 1970 ല്‍ സ്ഥാപിച്ചതാണ്. Osaka ക്ക് സമീപത്തുള്ള പ്രദേശങ്ങളിലേക്കും പടിഞ്ഞാറന്‍ ജപ്പാനിലേക്കും ഇത് വൈദ്യുതി നല്‍കുന്നു. 14 മാസത്തെ ചെക്കപ്പിനായി ഇത് ജനുവരി 26 മുതല്‍ അടച്ചിട്ടിരിക്കു … Continue reading ജപ്പാനിലെ ഏറ്റവും പഴയ റിയാക്റ്റര്‍ 42ആം പിറന്നാള്‍ ആഘോഷിച്ചു →