Chase Bank ഓഫീസിന്റെ വാതിലില്‍ സ്വയം ബന്ധനസ്ഥരായ നാസ ശാസ്ത്രജ്ഞനേയും വേറെ മൂന്ന് പേരേയും ലോസ് ആഞ്ജലസില്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മറ്റെല്ലാ ബാങ്കുകളേക്കാളും കൂടുതല്‍ പണം JPMorgan Chase & Co.ആണ് ഫോസിലിന്ധനത്തില്‍ നിക്ഷേപിക്കുന്നത്. Sierra Club ഉം മറ്റ് പരിസ്ഥിതി സംഘങ്ങളും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ് ഈ കാര്യം. കാലാവസ്ഥ പ്രശ്നത്തിന് ഉടന്‍ പരിഹാരം ആവശ്യപ്പെടുന്നതിന് പകരം പ്രതിഷേധക്കാര്‍ കമ്പനിയോട് കല്‍ക്കരിയില്‍ നിന്നും, വാതകത്തില്‍ നിന്നും, എണ്ണയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. … Continue reading നാസ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു, ആഗോള കാലാവസ്ഥ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്
വിഭാഗം: ആഗോളതപനം
ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല
2022 ലെ ആഗോള CO2 ഉദ്‌വമനം റിക്കോഡ് നിലയിലാണ്. താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനാകും വിധം ഉദ്‌വമനം കുറയുന്ന ഒരു സൂചനയും കാണാനില്ല. Global Carbon Project ന്റെ കണക്കിലാണ് ഇക്കാര്യം കണ്ടത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 9 വര്‍ഷത്തിനകം താപനിലാ വര്‍ദ്ധനവ് 1.5°C ന് താഴെ നിര്‍ത്താനുള്ള സാദ്ധ്യത 50% മാത്രമാണ്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ല്‍ 4060 കോടി ടണ്‍ CO2 (40.6 GtCO2) ഉദ്‌വമനമുണ്ടായി. 2021 നേക്കാള്‍ 1.0% … Continue reading ആഗോള CO2 ഉദ്‌വമനം കുറയുന്ന മട്ടില്ല
കാലാവസ്ഥാ മാറ്റം കൊടുംകാറ്റിന് ശക്തി കൂട്ടുന്നു
ഇയാന്‍ കൊടുങ്കാറ്റ് അടിച്ചതിന് ശേഷം ഫ്ലോറിഡയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്ന് അധികാരികള്‍ പറഞ്ഞു. Category 4 ല്‍ ഉള്‍പ്പെടുന്ന ഈ കൊടുംകാറ്റ് ആ പ്രദേശത്ത് അടിച്ച ഏറ്റവും ശക്തമായ കൊടുംകാറ്റായിരുന്നു. 800 കിലോമീറ്റര്‍ വീതിയും 30 അടി വലിപ്പമുള്ള കണ്ണും ഉണ്ടായിരുന്നു അതിന്. കേന്ദ്രത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയും ശക്തമായ കാറ്റ് ഉണ്ടായിരുന്നു. ഉപഗ്രഹ ചിത്രത്തില്‍ കൊടുംകാറ്റ് മൊത്തം സംസ്ഥാനത്തെ ആവരണം ചെയ്തതായാണ് രേഖപ്പെടുത്തിയത്. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തീരപ്രദേശത്തെ തകര്‍ത്തു. 12 അടി പൊക്കത്തില്‍ … Continue reading കാലാവസ്ഥാ മാറ്റം കൊടുംകാറ്റിന് ശക്തി കൂട്ടുന്നു
എങ്ങനെയാണ് മുതലാളിത്തവും, കോളനിവാഴ്ചയും, സാമ്രാജ്യത്വവും കാലാവസ്ഥ ദുരന്തത്തിന് ശക്തിപകര്‍ന്നത്
കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു. — സ്രോതസ്സ് democracynow.org | Sep 23, 2022
അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍
ഫ്രാന്‍സിന്റെ കാര്‍ബണ്‍ അടിസ്ഥാനമായ വ്യവസായങ്ങള്‍ മൊത്തം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് തുല്യമാണ് അതിസമ്പന്നര്‍ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങള്‍. Cop27 UN കാലാവസ്ഥ സംഭാഷണത്തിലാണ് ഈ വിശകലനം പ്രസിദ്ധപ്പെടുത്തിയത്. 125 ശതകോടീശ്വരന്‍മാരുടെ നിക്ഷേപങ്ങളുടെ കാര്‍ബണ്‍ ആഘാതം ഗവേഷകര്‍ പഠിച്ചു. 183 കമ്പനികളിലെ അവരുടെ നിക്ഷേപം $2.4 ലക്ഷം കോടി ഡോളറാണ്. ഓരോ ശതകോടീശ്വരന്റേയും നിക്ഷേപത്തില്‍ നിന്ന് വര്‍ഷം തോറും 30 ലക്ഷം ടണ്‍ CO2 ഉത്പാദിപ്പിക്കപ്പെടുന്നു. താഴെ ജീവിക്കുന്ന 90% ആളുകളുടെ ശരാശരി ഉദ്‌വമനം 2.76 ടണ്‍ ആണ്. 125 … Continue reading അതിസമ്പന്നരുടെ കാര്‍ബണ്‍ നിക്ഷേപ ഉദ്‌വമനങ്ങള്‍
വീടിന് തീപിടിച്ചെന്ന് കരുതി പ്രവര്‍ത്തിക്കുക
Because It Is Greta Thunberg World Economic Forum in Davos, Switzerland, January 25, 2018
മെഡിറ്ററേനിയന്‍ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ അപകടം
അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി
മീഥേന്റെ ആഗോള അന്തരീക്ഷ സാന്ദ്രത ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.2018 ലെ 1,866 parts per billion (ppb) (ശതകോടിക്ക് 1,866 കണം) ല്‍ നിന്ന് 2019 ല്‍ 1,875 ppb ല്‍ എത്തി. United States National Oceanographic and Atmospheric Administration (NOAA) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മീഥേന്‍ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 25 മടങ്ങ് ആഗോളതപന ശക്തിയുള്ളതാണ് മീഥേന്‍. രേഖപ്പെടുത്തല്‍ തുടങ്ങിയ 1983 മുതലുള്ള കണക്കില്‍ 2019 … Continue reading അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി
നിക്ഷേപം കുറയുന്ന കറുത്തവരുടെ നഗരങ്ങളില്‍ കാലാവസ്ഥ പ്രശ്നത്തിന്റെ ആഘാതം വളരെ മോശമാണ്
80% കറുത്തവരുള്ള നഗരമായ മിസിസിപ്പിയിലെ ജാക്സണില്‍ കാലാവസ്ഥാ പ്രശ്നത്തിന്റെ കാര്യത്തില്‍ വര്‍ഗ്ഗവും ജാതിയും ഒന്നിച്ചാണ് പോകുന്നത്. ജാക്സണിലെ 1.8 ലക്ഷം പേര്‍ക്ക് മൂന്നാമത്തെ ദിവസവും കുടിവെള്ളം കിട്ടാതെയായി. നാം സംസാരിക്കുന്നത് കുടിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. നാം സംസാരിക്കുന്നത് കുളിക്കാനുള്ള വെള്ളത്തെക്കുറിച്ചാണ്. പ്രശ്നം അനന്തമായി നീളും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനം കറുത്തവരുടെ നഗരങ്ങളില്‍ നിക്ഷേപം കുറക്കുകയാണെന്ന് മേയറും പറയുന്നത്. Kali Akuno സംസാരിക്കുന്നു — സ്രോതസ്സ് democracynow.org | Aug 31, 2022
ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും
ഗ്രീന്‍ലാന്റിലെ ഉരുകുന്ന മഞ്ഞ് പാളിയെക്കുറിച്ചൊരു പുതിയ പഠനം കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്ര നിരപ്പ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ഇരട്ടി വര്‍ദ്ധിക്കുമെന്ന് അതില്‍ പറയുന്നു. ഹരിത ഗൃഹ വാതക ഉദ്‌വമനം ലോകം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തിയാലും ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് കാരണം ഗ്രീന്‍ലാന്റെല 120 ലക്ഷം കോടി ടണ്‍ മഞ്ഞ് ഉരുകും എന്ന് Nature Climate Change ല്‍ വന്ന ഗവേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാശം ഇല്ലാതാക്കാനുള്ള അടിയന്തിര … Continue reading ഗ്രീന്‍ലാന്റിലെ ഉരുകുന്ന ഹിമാനി, സമുദ്ര നിരപ്പ് ഒരടി ഉയര്‍ത്തും