BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu

Great Barrier Reef ല്‍ വലിയ അലക്കല്‍ വീണ്ടും

കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കഠിനമായ അലക്കല്‍ (bleaching) സംഭവം അനുഭവിച്ചതിന് ശേഷം ഇതാ Great Barrier Reef ഒരിക്കല്‍ കൂടി കടലിലെ താപ തരംഗത്താല്‍ നാശം നേരിടുന്നു. Great Barrier Reef Marine Park Authority നടത്തിയ ഒരു ദിവസത്തെ ആകാശ സര്‍വ്വേ പ്രകാരം ചൂടായ ജലം ഒരിക്കല്‍ കൂടി കടലില്‍ വന്‍തോതില്‍ അലക്കല്‍ നടത്തുന്നു എന്ന് കാണാനായി. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളുടെ കൂടുതല്‍ വഷളാക്കുന്നു. — സ്രോതസ്സ് climatecentral.org

ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും

ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 - 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total … Continue reading ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും →

പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു

അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ … Continue reading പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു →

ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു

ജപ്പാന്റെ നാലില്‍ മൂന്ന് പവിഴപ്പുറ്റുകളും ചത്തു. ആഗോളതപനം കാരണമായി സമുദ്ര താപനില വര്‍ദ്ധിക്കുന്നതിനാലാണ് ഈ നാശമുണ്ടാകുന്നത്. ഒകിനാവയിലെ Sekisei lagoon ലെ 70% പവിഴപ്പുറ്റുകളും വെളുപ്പിക്കല്‍(bleaching) എന്ന് അറിയപ്പെടുന്ന സ്വഭാവം കാരണം ചത്തു എന്ന് ജപ്പാന്റെ പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അസാധാരണമായി ചൂടുകൂടിയ വെള്ളം പവിഴപ്പുറ്റുകളുടെ കോശജാലങ്ങളില്‍ വളരുന്ന ആല്‍ഗകളെ പുറത്തേക്ക് നീക്കുന്നതിന്റെ ഫലമായി പവിഴപ്പുറ്റ് പൂര്‍ണ്ണമായും വെളുത്ത നിറത്തിലെത്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ താപനില വേഗം സാധാരണ നിലയിലെത്തിയില്ലെങ്കില്‍ പവിഴപ്പുറ്റുകള്‍ പോഷകങ്ങള്‍ കിട്ടാതെ ചത്തുപോകുന്നു. — … Continue reading ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു →

ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച

അണ്ണാമലൈ സര്‍വ്വകലാശാലയുടെ Centre for Advanced Studies in Marine Biology കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയുടെ തീരത്ത് കാണപ്പെട്ട ദോഷകാരിയായ ആല്‍ഗാ അമിതവളര്‍ച്ചയെക്കുറിച്ച് പഠനങ്ങള്‍ തുടങ്ങി. Indian Economic Exclusive Zone ല്‍ algal blooms നെക്കുറിച്ച് നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന സര്‍വ്വകലാശാലകളിലൊന്നാണ് അണ്ണാമലൈ. ഗവേഷണ ഫലങ്ങള്‍ അടുത്ത വര്‍ഷം Ministry of Earth Sciences (MoES) ല്‍ സമര്‍പ്പിക്കും. തമിഴ്‌നാട് തീരത്ത് ഇവര്‍ നടത്തിയ പഠനങ്ങളില്‍ red and green algal … Continue reading ആന്ധ്രയുടെ തീരത്ത് ആല്‍ഗാ അമിതവളര്‍ച്ച →

ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം

കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. … Continue reading ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം →

ചിലിയുടെ തീരത്ത് 337 തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ചിലിയിലെ പാടഗോണിയക്കടുത്ത്(Patagonia) ചത്ത 337 തിമിംഗലങ്ങളെ കണ്ടെത്തി. രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലിയ ചത്തടിയലാണിത്. National Geographic ന്റെ അഭിപ്രായത്തില്‍ sei തിമിംഗലങ്ങളാണ് ചത്തത്. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. baleen കുടുംബത്തിലുള്‍പ്പെടുന്ന "great whales" ആണ് തിമിംഗലങ്ങള്‍. വംശനാശത്തിന്റെ ഭീഷണി നേരിടുന്ന ഈ മഹത്തായ ഈ സമൂദ്ര ജീവിക്ക് 60 അടി നീളവും 50000 കിലോ വരെ ഭാരവും വരെ വളരാം. അന്റാര്‍ക്ടിക്, പസഫിക്, ഇന്‍ഡ്യന്‍ സമുദ്രത്തില്‍ ഇവയെ കാണാം. — സ്രോതസ്സ് discovery.com

കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍

അമിത മല്‍സ്യബന്ധവും മറ്റ് ഭീഷണികളാലും 1970 ന് ശേഷം കടലിലെ മീനിന്റെ എണ്ണം പകുതിയായി കുറഞ്ഞത് മല്‍സ്യസമ്പത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് WWF പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. വാണിജ്യ മല്‍സ്യബന്ധ മീനുകളായ ചൂര, mackerel, bonito തുടങ്ങിയവയുടെ എണ്ണം 75% കുറഞ്ഞു. WWF ഉം Zoological Society of London (ZSL) ആണ് ഈ പഠനം നടത്തിയത്. ശതകോടിക്കണക്കിന് ആളുകളുടെ ആഹാര സുരക്ഷിതത്വവും കടലിന്റെ ആവാസവ്യവസ്ഥയും പൂര്‍ണ്ണമായും തകര്‍ക്കുന്ന ദിശയിലേക്കാണ് നാം പോകുന്നതെന്ന് WWF International ന്റെ … Continue reading കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍ →

സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ. വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല. ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ … Continue reading സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു →