പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി

പണക്കാരും നീങ്ങുകയാണ്

ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല നീങ്ങുന്നത്. അതിസമ്പന്നരും ദേശാടനം നടത്തുന്നു എന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ Knight Frank എന്ന real estate consultancy പ്രസിദ്ധീകരിച്ച «Wealth Report» ല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 10,000 കോടീശ്വരന്‍മാര്‍ (HNWI) ഫ്രാന്‍സില്‍ നിന്ന് പോയി. അവിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. തീവൃവലതുപക്ഷ സംഘങ്ങള്‍ അധികാരത്തിലെത്തും എന്നാണ് എല്ലാവരും ഭയക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും സമ്പന്ന പൌരന്‍മാര്‍ രാജ്യം വിടുകയാണ്. ചൈന, റഷ്യ, ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും അതേ ഗതി … Continue reading പണക്കാരും നീങ്ങുകയാണ് →

ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി

2008-10 കാലത്തെ സാമ്പത്തിക തകര്‍ച്ചയും അതിന്റെ ഭാഗമായി ഉയര്‍ന്ന തൊഴിലില്ലായ്മയും 2.6 ലക്ഷത്തിലധികം ക്യാന്‍സര്‍ മരണങ്ങള്‍ Organization for Economic Development (OECD) രാജ്യങ്ങളിലുണ്ടാക്കി എന്ന് Harvard T.H. Chan School of Public Health, Imperial College London, Oxford University എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. universal health coverage (UHC) പദ്ധതിയുള്ള രാജ്യങ്ങളില്‍ ക്യാന്‍സര്‍ മൂലമുണ്ടായ അധിക ഭാരം പരിഹരിക്കപ്പെട്ടു. പഠനം നടന്ന കാലയളില്‍ അത്തരം രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിനുള്ള ചിലവാക്കല്‍ വര്‍ദ്ധിച്ചു. … Continue reading ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞത് 2.6 ലക്ഷം ക്യാന്‍സര്‍ മരണങ്ങളുണ്ടാക്കി →

കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു

ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളുടെ ഇപ്പോഴുള്ള അതീവ ചെറുതായ നികുതി പോലും ഇല്ലാതാക്കിക്കൊണ്ടുള്ള കോര്‍പ്പറേറ്റ് നികുതി സംവിധാന പരിഷ്കരിക്കാരത്തെ സ്വിറ്റ്സര്‍ലാന്റിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ക്കിരിന് ശക്തമായ സന്ദേശം നല്‍കി. വിദേശ കമ്പനികള്‍ക്ക് പ്രത്യേക നികുതി സ്ഥാനം വേണമെന്ന ആവശ്യത്തെച്ചൊല്ലി European Union ഉം സമ്പന്ന OECD രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്വിറ്റ്സര്‍ലാന്റാണ് ഇപ്പോള്‍ ആ സംവാദം നടക്കുന്ന സ്ഥലം. ചില കമ്പനികള്‍ അവിടെ 7.8% ല്‍ അധികം ഒരു നികുതിയും കൊടുക്കുന്നില്ല. 2019 ഓടെ നികുതി … Continue reading കോര്‍പ്പറേറ്റ് നികുതി പരിഷ്കരണത്തെ സ്വിസ് പൌരന്‍മാര്‍ തള്ളിക്കളഞ്ഞു →

വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്

അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ് →

റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും →

കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍

ഇന്‍ഡ്യയിലും അര്‍ജന്റീനയിലും കരള്‍വീക്കം(hepatitis) C മരുന്നിന് മേലുള്ള പേറ്റന്റുകള്‍ക്കെതിരെ രോഗികളുടെ വക്താക്കള്‍ നിയമയുദ്ധം തുടങ്ങി. ഈ മരുന്നിന്റെ കുത്തക വിലയില്‍ നിന്ന് ഇപ്പോള്‍ മരുന്ന് കമ്പനികള്‍ കൊള്ളലാഭം നേടുകയാണ്. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്ന് ലഭ്യമാകുന്നില്ല. "8 കോടിയാളുകള്‍ ഇന്ന് ലോകത്ത് കരള്‍വീക്കം C ബാധിതരാണ്. അവര്‍ക്കായി താങ്ങാവുന്ന വിലയിലുള്ള ചികില്‍സ നമുക്ക് വേണം. പേറ്റന്റുകള്‍ കാരണം generic മരുന്നുണ്ടാക്കാനാവാത്തത് മിക്ക രാജ്യങ്ങളിലും ചികില്‍സ വളരെ ചിലവേറിയതാക്കിയിരിക്കുന്നു" എന്ന് Médecins Sans Frontières, അതിരുകളില്ലാത്ത … Continue reading കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍ →