Josy Joseph
വിഭാഗം: സാമ്പത്തികശാസ്ത്രം
പാര്ട്ട് ടൈം ഉത്പാദനക്ഷമത
ഫേസ്ബുക്ക് കഴിഞ്ഞ വര്ഷം ബ്രിട്ടണില് $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള് 1,000 മടങ്ങാണിത്
ബ്രിട്ടണില് കഴിഞ്ഞ വര്ഷം ഫേസ്ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്ഷം കൊടുത്ത നികുതിയേക്കാള് വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക … Continue reading ഫേസ്ബുക്ക് കഴിഞ്ഞ വര്ഷം ബ്രിട്ടണില് $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള് 1,000 മടങ്ങാണിത്
വീണ്ടുമൊരു മോഡി നാടകം
കേരളം ഹവാലക്കാരുടെയും കള്ളപ്പണക്കാരുടെയും കേന്ദ്രമാണെന്നും അവരെ രക്ഷിക്കാനാണ് ധനമന്ത്രി 500, 1000 രൂപ നോട്ടുകള് റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്ശിക്കുന്നതെന്നും ബിജെപി നേതാവ് റാം മാധവ് പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രസ്താവന കേരളത്തിനെ അപമാനിച്ചതിനു തുല്യമാണെന്നും പ്രതിഷേധാര്ഹമാണെന്നും നിയമസഭ‘ ബുധനാഴ്ച ഐകകണ്ഠ്യേന (ഒ രാജഗോപാല് സന്നിഹിതനായിരുന്നില്ല) വിലയിരുത്തി. ഇതു സംബന്ധിച്ച് ഞാന് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവടെ നാലായിരത്തോളം ആളുകള് കമന്റിട്ടു. ഇതില് നല്ലൊരു പങ്ക് സംഘി സൈബര് വക്താക്കളുടെ തെറി. ഇതിന് കാരണം വ്യക്തം. പാകിസ്ഥാന് അതിര്ത്തി … Continue reading വീണ്ടുമൊരു മോഡി നാടകം
കറന്സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള് പിന്വലിച്ചതിനെ തുടര്ന്ന് വലിയ ചര്ച്ചകള് സമൂഹത്തില് നടന്നുവരികയാണല്ലോ. പലരും പഴയ പാഠപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് സാമ്പത്തിക ശാസ്ത്ര വിശദീകരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം പണത്തിന്റെ ഉപഭോക്താവ് എന്ന അധികാരികള് നമ്മേ പഠിപ്പിച്ച വീക്ഷണത്തിലുള്ള വിശകലനങ്ങളാണ്. ഒരു കുടുംബം, അതില് അച്ഛന് അമ്മക്ക് നൂറു രൂപ കൊടുത്തു അതില് നിന്ന് പത്തു രൂപ ... എന്നൊക്കെയുള്ള അതീവ ലളിതവല്ക്കരണം അതിലെല്ലാം കാണാം. സത്യത്തില് അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. അതുകൊണ്ട് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച ഈ … Continue reading കറന്സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഗര്ഭധാരണത്തില് സാമ്പത്തിക മനഃക്ലേശത്തിന്റെ ഫലം
പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി
കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു. അതേ … Continue reading പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി
‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്
അമേരിക്കയിലെ ഡോമോക്രാറ്റിക് പ്രസിന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ ‘ഫെമിനിസ്റ്റ്’ എന്ന ലേബലില്‍ അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്‍ക്ക് ഒരോ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ സ്ത്രീ ജോലിക്കാര്‍ക്ക് 72 സെന്റ് വീതം മാത്രമാണ് നല്‍കുന്നത് എന്ന് വ്യക്തമായി. സെനറ്റര്‍ ആയിരുന്ന കാലത്ത് പോലും അത് അങ്ങനെയായിരുന്നു. 2011 ല്‍ Clinton Foundation സ്ത്രീകളേക്കാള്‍ പുരുഷ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശി $8,000 ഡോളര്‍ അധികം നല്‍കിയിരുന്നു എന്ന് … Continue reading ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്
12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ല്‍പ്പരം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. ഇത്തരത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പേരുവിവരം ലേലം നടത്തുന്നസമയത്ത് വെളിപ്പെടുത്താമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫാക്ട് അടക്കം 32 പൊതുമേഖലാസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ നിതിആയോഗ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരുന്നു. ഈ പട്ടികയില്‍നിന്നാണ് 12 സ്ഥാപനങ്ങളെ ആദ്യഘട്ടമായി തെരഞ്ഞെടുത്തത്. നഷ്ടത്തിലുള്ള 26 പൊതുമേഖലാസ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാനും നിതിആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. പൂട്ടാനുള്ളവയുടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി … Continue reading 12 പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലയ്ക്ക്
മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു
പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു
