ബാങ്കുകാരെ കറുത്ത എലികളായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രതിമകള് ലണ്ടന് നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ബാങ്ക് ഓഫീസുകളുടേയും Bishopsgate ലെ ബ്രാഞ്ചുകളുടേയും നടുവിലാണ് അത് സ്ഥാപിക്കപ്പെട്ടത്. Bank of England ല്‍ നിന്ന് രണ്ട് മിനിട്ട് ദൂരമേ അവിടേക്കുറ്റു. — സ്രോതസ്സ് businessinsider.in
വിഭാഗം: സാമ്പത്തികശാസ്ത്രം
2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്
£130 കോടി പൌണ്ടിന്റെ നികുതിയിളവുകള്പ്പെടുന്ന ബഡ്ജറ്റ് ബ്രിട്ടണ് പ്രസിദ്ധപ്പെടുത്തി. അടുത്ത കുറച്ച് വര്ഷങ്ങളായി ഫോസിലിന്ധനങ്ങള്ക്കുള്ള സബ്സിഡി വര്ദ്ധിപ്പിക്കുന്ന ഏക G7 രാജ്യമാണ് ബ്രിട്ടണ്. “സ്വതന്ത്ര കമ്പോളത്തെ വികൃതമാക്കുന്ന നികുതിദായകരെ ദരിദ്രരാക്കുന്ന സാമ്പത്തികമായും പരിസ്ഥിതിപരമായും തലതിരിഞ്ഞ ഫോസില് ഇന്ധന സബ്സിഡികള്ക്കെതിരെ യുദ്ധം ചെയ്യണം,” എന്ന് 2014 സെപ്റ്റംബറില് നടന്ന ന്യൂയോര്ക്ക് കാലാവസ്ഥാ സമ്മേളനത്തില് ഡേവിഡ് കാമറോണ് പറഞ്ഞിരുന്നു. World Trade Organisation ന്റെ നിര്വ്വചന പ്രകാരം ഇന്നത്തെ ബഡ്ജറ്റിലെ നികുതി ഇളവുകളെ എണ്ണ സബ്സിഡിയായി കണക്കാക്കാം. Oil Change … Continue reading 2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്
ചവര് സാമ്പത്തിക ശാസ്ത്രവും ഭാവിയും
ഹൈവേ സ്വകാര്യവല്ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്ത്തുന്നു
ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില് ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല് സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള് (tolls). ചുങ്കാലയങ്ങള് നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന് അവര്‍ 20 … Continue reading ഹൈവേ സ്വകാര്യവല്ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്ത്തുന്നു
നമുക്ക് എങ്ങനെയാണ് പൊട്ട സാമ്പത്തികശാസ്ത്രം കിട്ടിയത്
EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
ജീവന് രക്ഷാ മരുന്നായ EpiPen ന്റെ നിര്മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്. ഇത്തവണ കോണ്ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള് 60% അധികം. Bresch പറഞ്ഞതില് 37.5% നികുതിയും ഉള്പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശങ്ങളില്‍ അവര്‍ നടിയ $2.5 ട്രില്യണ്‍ ഡോളര്‍ ലാഭം ഒളിച്ചുവെച്ച് $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു. Citizens for Tax Justice (CTJ), Institute on Taxation and Economic Policy (ITEP), U.S. Public Interest Research Group (PIRG) Education Fund തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇവരെല്ലാം Financial Accountability and Corporate Transparency Coalition (FACT Coalition) എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. … Continue reading വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി
1980കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍, 1970കളില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സമ്പത്തിന്റെ പകുതി സമ്പത്തേയുണ്ടായിരുന്നുള്ളു. വീട്ടുടമസ്ഥാവകാശത്തിലും ഉദാരപരമായ കമ്പനി പെന്‍ഷന്‍ പദ്ധതിയിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ചരിത്രത്തിലെ ഏറ്റവും കുറവ് പലിശനിരക്കും. ഇന്നത്തെ അതിനാല്‍ ചെറുപ്പക്കാര്‍ക്ക് സമ്പന്നരാകാനുള്ള വഴി മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതാണ്. Institute of Fiscal Studies ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് telegraph.co.uk എന്നാലും മുതലാളിത്തത്തെ ആരെങ്കിലും പഴിക്കുമോ? ഇല്ല. എന്തെങ്കിലും ന്യായീകരണങ്ങള്‍ … Continue reading താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി
ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി
ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org
കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ
ഉപഭോക്താക്കളുടെ ബാങ്ക് അകൌണ്ടുകളില്‍ നിയമവിരുദ്ധമായി കൃത്രിമത്വം കാട്ടി ഫീസും മറ്റ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക്(Wells Fargo) $18.5 കോടി ഡോളറിന്റെ പിഴ അടച്ചു. വെല്‍സ് ഫാര്‍ഗോയുടെ ജോലിക്കാര്‍ രഹസ്യമായി കള്ള ബാങ്ക് അകൌണ്ടുകള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമിതിരുന്നിട്ടും ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കി എന്ന് Consumer Financial Protection Bureau കണ്ടെത്തി. വില്‍പ്പന ലക്ഷ്യങ്ങള്‍ നേടാനായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്. കുറഞ്ഞത് 2011 മുതല്‍ക്കെങ്കിലും ഈ തട്ടിപ്പ് നടന്ന് … Continue reading കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ

