ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും. — സ്രോതസ്സ് democracynow.org

ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി

17 ദിവസത്തെ ദേശീയ സമരത്തിന് ശേഷം Michel Temer ന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാരും സമരം നടത്തി. അത് രാജ്യത്തെ സാമ്പത്തിക സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നതിന് കാരണമായി. Sao Paulo, Osasco, Região എന്നിവിടങ്ങളിലെ Union of Bank Workers പ്രസ്ഥാവന പ്രകാരം ഈ ആഴ്ച 796 ബ്രാഞ്ചുകള്‍ അടച്ചിടും. 60,000 ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്ന് Brasil de Fato പറയുന്നു. National Confederation of Financial … Continue reading ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി →

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങളിലെ പ്രതിഷേധമായി ഇന്‍ഡ്യയിലെ 10 ട്രേഡ് യൂണിനയനുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടത്തി. എന്നാല്‍ നിങ്ങള്‍ വാര്‍ത്തക്കായി അമേരിക്കന്‍ കേബിള്‍ ചാനലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ വിവരം നിങ്ങള്‍ അറിയാന്‍ വഴിയില്ല. അമേരിക്കയിലെ ഒരൊറ്റ കേബിള്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കും ഈ മഹാ സമരത്തെക്കുറിച്ച് സംസാരിച്ചില്ല. വിദേശ നിക്ഷേപവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും വര്‍ദ്ധിപ്പിക്കാനുള്ള മോഡിയുടെ ശ്രമത്തിനെതിരാണ് സമരം. അത്തരം നയം ശമ്പളവും തൊഴിലവസരവും കുറക്കും എന്ന് യൂണിയനുകള്‍ ഭയക്കുന്നു. … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു →

സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും →

റെയില്‍ ബജറ്റ് ഇനിയില്ല

92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി … Continue reading റെയില്‍ ബജറ്റ് ഇനിയില്ല →

അയര്‍ലന്റിന് ആപ്പിള്‍ $1450 കോടി ഡോളര്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടു

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നികുതി വിധിയായി ആപ്പിള്‍ കമ്പനി $1450 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം എന്ന ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇറക്കി. അയര്‍ലാന്റില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഇളവുകള്‍ ആപ്പിള്‍ നേടിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു. ആപ്പിള്‍ അവിടെ കൊടുത്തിരുന്നത് 0.005% നികുതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയാണ് ആപ്പിള്‍. — സ്രോതസ്സ് democracynow.org

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് … Continue reading ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍ →

ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ്

രണ്ട് ഡസനിലധികം സാമ്പത്തിക സ്ഥാപനങ്ങളാണ് ഡക്കോട്ട അക്സസ് പൈപ്പ് ലൈന് (Dakota Access pipeline) ധനസഹായം നല്‍കുന്നതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. LittleSis എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. Bank of America, HSBC, UBS, Goldman Sachs, Wells Fargo, JPMorgan Chase മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ $375 കോടി ഡോളര്‍ എങ്ങനെ സമാഹരിച്ച് Dakota Access LLC യുടെ മാതൃ സ്ഥാപനമായ Energy Transfer ന് നല്‍കിയത് എന്ന് വ്യക്തമാക്കുന്നു. … Continue reading ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ് →