ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും

മാര്‍ച്ച് 2020 ന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ പദ്ധതിയില്‍ അമേരിക്കന്‍ ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ശതകോടി ഡോളറിന്റെ asset management സ്ഥാപനം Blackrock ഉം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് New York Times ലെ ലേഖനം പറയുന്നു. അതില്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് അവസാനം Fed ന്റെ അടിയന്തിര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവും അമേരിക്കന്‍ ട്രഷറി സെക്രട്ടറി Steven Mnuchin നും Fed ന്റെ ചെയര്‍മാന്‍ Jerome Powell മായി Blackrock ന്റെ CEO ആയ … Continue reading ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും

അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി

150 വര്‍ഷങ്ങളിലധികമായി അമേരിക്കയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 13ാം ഭേദഗതിയിലെ പഴുത് നീക്കം ചെയ്യാനുള്ള നിയമം ഡസന്‍ കണക്കിന് മനുഷ്യാവകാശ സംഘടനകളും, ഡമോക്രാറ്റിക് ജനപ്രതിനിധികളും വെള്ളിയാഴ്ച വീണ്ടും അവതരിപ്പിച്ചു. Sen. Jeff Merkley (D-Ore.) ഉം Rep. Nikema Williams (D-Ga.) ഉം ആണ് രണ്ട് ഡസന്‍ സഹപ്രവര്‍ത്തരെ നയിച്ചുകൊണ്ട് Abolition Amendment അവതരിപ്പിച്ചത്. അത് അമേരിക്കയുടെ ഭരണഘടയുടെ 13ാം ഭേദഗതിയിലെ "slavery clause" നീക്കം ചെയ്യും. ജനുവരി 1865 ന് ആണ് ആ … Continue reading അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി

അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

അമേരിക്കയിലെ അതി സമ്പന്നരായ 25 ശതകോടീശ്വരന്‍മാര്‍ വെറും 3.4% നികുതിയാണ് 2014 - 2018 കാലത്ത് അടച്ചത് എന്ന് പുറത്തുവന്ന Internal Revenue Service ഡാറ്റ കാണിക്കുന്നു. അതും അവരുടെ മൊത്തം സമ്പാദ്യം $40100 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും. ആദ്യമായിട്ടാണ് ഇത്തരത്തിലെ വിശകലനം നടത്തപ്പെടുന്നത്. ProPublica ആണ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ 15 വര്‍ഷത്തെ IRS വിവരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. 2018 ന്റെ അവസാനം ആയപ്പോഴേക്കും ആ 25 പേര്‍ക്ക് $1.1 … Continue reading അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

അവര്‍ക്ക് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മഹാമാരിയെ ഇല്ലാതെയാക്കാം

yanis varoufakis

2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

ജോണ്‍ ഹോപ്കിന്‍സ് കറുത്തവരെ അടിമകളാക്കിയിരുന്നു

19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]

കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു

ദീര്‍ഘമായ തൊഴില്‍ സമയം കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ തൊഴിലാളി സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തി. 2000 നെ അപേക്ഷിച്ച് 29% വര്‍ദ്ധനവാണിത്. ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നത് പക്ഷാഘാതം വരാനുള്ള സാദ്ധ്യത 35% ഉം ഹൃദ്രോഗ സാദ്ധ്യത 17% ഉം വര്‍ദ്ധിപ്പിക്കും. പുരുഷന്‍മാരിലാണ് തൊഴില്‍ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള രോഗങ്ങള്‍ കൂടുതല്‍. ആ മരണങ്ങളുടെ 72% വും അവരില്‍ ആണുണ്ടാകുന്നത്. WHOയുടെ … Continue reading കൂടുതല്‍ സമയം ജോലിചെയ്യുന്നത് കാരണം 7.45 ലക്ഷം പേര്‍ 2016 ല്‍ കൊല്ലപ്പെട്ടു