യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015

GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

GST (goods and services tax) വരുമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട എന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ചില ചെറിയ സംസ്ഥാനങ്ങള്‍ ആകും ഇതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവിക്കേണ്ടി വരിക. GST Act പ്രകാരം നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് കടപ്പാടുണ്ടെങ്കിലും, ഭരണഘടനാപരമായ നിബന്ധനകള്‍ ഇല്ലാതാക്കുന്നത് ഭരിക്കുന്ന BJPക്ക് വലിയ കാര്യമല്ല. GST ശേഖരണം കുറവാണ് എന്നതാണ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള തുറന്ന കാരണമായി പറയുന്നത്. GST കൊണ്ടുവന്നപ്പോള്‍ നേരിട്ടല്ലാത്ത നികുതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് … Continue reading GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ

അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു

ഒരു ശക്തനായ ഇറാന്‍ ആ പ്രദേശത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കയുടെ സൈനിക സഹായം അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം $450 കോടി ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവക്കരാറിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണിത് പറയുന്നത്. ഇപ്പോള്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് $300 കോടി ഡോളര്‍ സൈനിക സഹായമാണ് കിട്ടുന്നത്. 2015 സത്യത്തില്‍ ഇത് വിഢികളാക്കുന്നത് അമേരിക്കന്‍ പൌരന്‍മാരേയാണ്. അവരുടെ നികുതിപ്പണം ഇസ്രായേലിന് കൊടുത്ത് … Continue reading അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു

പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

ജപ്പാനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കപ്പ് നേടിയ അമേരിക്കയിലെ സ്ത്രീകളുടെ ഫുട്ബോള്‍ ടീമിനെ ലോസാഞ്ജലസ്, കാലിഫോര്‍ണിയയില്‍ വെച്ച് അനുമോദിച്ചു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്ബോള്‍ കളിയായിരുന്നു അത്. TV ചാനലുകളുടെ റേറ്റിങ് റിക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ അന്തര്‍ദേശീയ ഫുട്ബാള്‍ സംഘടനയായ FIFA ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം ഈ ടീമിന്റെ വിജയത്തിന് കൊടുത്ത പ്രതിഫലം $20 ലക്ഷം ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട പുരുഷന്‍മാരുടെ ടീമിന് അതിന്റെ നാലിരട്ടി … Continue reading പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു

വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു