third-party Gmail add-ons ന് വേണ്ടിയുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ Alphabet Inc ന്റെ Google നല്‍കി. എന്നാല്‍ email-scanning നിയമങ്ങളെ ലംഘിക്കുന്ന സേവനദാദാക്കളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തില്ല. ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള വലിയ സാങ്കേതികവിദ്യാ കമ്പനികളിലും അവരുടെ കൂട്ടാളികളികളിലും നിന്ന് എങ്ങനെ ഉപയോക്താക്കളുടെ ഡാറ്റ ഒഴുകുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണം, അത്തരത്തിലുള്ള പങ്കാളികളെ നിരീക്ഷിക്കുന്നില്ലെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയതോടെ ലോകം മൊത്തം ഈ വര്‍ഷം ഉണ്ടായി. 14 കോടി ആളുകള്‍ ഇന്ന് ലോകം മൊത്തം ജിമെയില്‍ … Continue reading ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു
വിഭാഗം: സ്വകാര്യത
അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
Kaldi speech recognition system ല്‍ രഹസ്യ ഉത്തരവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ Ruhr-Universität Bochum ലെ ഒരു സംഘം വിജയിച്ചു. ആമസോണിന്റെ Alexa യില്‍ ഉപയോഗിക്കുന്നത് അതാണ്. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദമല്ല ഇവ. പക്ഷേ Kaldi അവയോട് പ്രതികരിക്കുന്നു. പ്രസംഗം, പക്ഷികളുടെ പാട്ട്, സംഗീതം തുടങ്ങി വിവിധ തരത്തിലുള്ള ശബ്ദ സിഗ്നലുകളില്‍ ഏത് വാചകവും ഒളിപ്പിച്ച് വെക്കാനാകും എന്നും അത് Kaldiക്ക് തിരിച്ചറിയാനാകും എന്നും ഗവേഷകര്‍ കാണിച്ച് തരുന്നു. അത്തരത്തില്‍ virtual assistantന് ആക്രമണത്തിനായി ഉപയോഗിക്കാവുന്ന ധാരാളം … Continue reading അലക്സക്കും കൂട്ടര്‍ക്കുമുള്ള രഹസ്യ സന്ദേശങ്ങള്‍
നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു
Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു
എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
യാത്ര ചെയ്യാനുള്ള ഉപകരണമെന്ന നിലയില്‍ നിന്ന് കാറിനെ ചക്രങ്ങളുള്ള അതി വിദഗ്ദധമായ ഒരു കമ്പ്യൂട്ടറായി കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്ന് അതിന് നിങ്ങളുടെ സ്വകാര്യ ശീലങ്ങളും സ്വഭാവങ്ങളും സ്മാര്‍ട്ട് ഫോണിനേക്കാളേറെ ശേഖരിക്കാനാകുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അനുമതിയോടെയാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കാര്‍ കമ്പനികള്‍ പറയുന്നുവെങ്കിലും സമ്മതം മിക്കപ്പോഴും ദീര്‍ഘമായ സേവന ഉടമ്പടിയില്‍ മുങ്ങിയിരിക്കുകയായിരിക്കും. ഉപഭോക്താക്കളെ എളുപ്പം നിരീക്ഷിക്കാവുന്ന സൈബര്‍ ബന്ധമുള്ള 7.8 കോടി കാറുകള്‍ ഇന്ന് ലോകത്തെ നിരത്തുകളിലുണ്ട് എന്ന് ABI Research പറയുന്നു. ഡ്രൈവറുടെ … Continue reading എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്
ഡാറ്റാ പങ്കുവെക്കല്‍ പങ്കാളിത്തം ഫേസ്‌ബുക്ക് പുറത്ത് പറഞ്ഞു
52 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ഫേസ്‌ബുക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളുമുണ്ട്. House Energy and Commerce Committee നല്‍കിയ 700 താളിന്റെ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ Apple, Amazon, BlackBerry, Samsung തുടങ്ങിയ പ്രധാന സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. Alibaba, Qualcomm, Pantech തുടങ്ങിയ മറ്റ് കമ്പനികളും അതിലുണ്ട്. — സ്രോതസ്സ് thehill.com
ജിമെയില്‍ സന്ദേശങ്ങള്‍ ‘മനുഷ്യരായ മൂന്നാമര്‍ വായിക്കുന്നുണ്ട്’
Gmail ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകള്‍ third-party ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ വായിക്കാം എന്ന് ഗൂഗിള്‍ സമ്മതിച്ചു. യന്ത്രത്തിന് മാത്രമല്ല മനുഷ്യര്‍ക്കും. third-party ആപ്പുകളുമായി തങ്ങളുടെ അക്കൌണ്ട് ബന്ധിപ്പിച്ചവര്‍ അറിയാതെ മനുഷ്യര്‍ക്കും വായിക്കാം എന്നത് അംഗീകരിച്ചിരിക്കാം. ഈ രീതി "സാധാരണമായ" ഒരു "വൃത്തികെട്ട രഹസ്യം" ആണെന്ന് ഒരു കമ്പനി Wall Street Journal നോട് പറഞ്ഞു. ആ രീതി തങ്ങളുടെ നയങ്ങള്‍ക്കെതിരല്ല എന്ന് ഗൂഗിള്‍ പറഞ്ഞു. — സ്രോതസ്സ് bbc.com
ട്രൂ കാള്ളര്‍ സ്വകാര്യതയെ ഇല്ലാതാക്കുന്നു
അറിയാത്ത നമ്പരില്‍ നിന്ന് വിളിക്കുന്ന ആളിന്റെ വ്യക്തിത്വം വ്യക്തമാക്കുന്ന Truecaller ആപ്പ് സുരക്ഷിതമല്ല. അകത്തേക്കും പുറത്തേക്കും വരുന്ന ഫോണ്‍ വിളികളില്‍ നിന്ന് മെറ്റാ ഡാറ്റ ശേഖരിക്കുന്നതാണ് കാരണം. നിങ്ങള്‍ ആഗ്രഹിക്കാത്ത ആളുകളോട് വിവരങ്ങള്‍ പങ്കുവെക്കുന്നതിനാല്‍ ഈ ആപ്പ് കാരണം വ്യക്തിത്വ മോഷണം സംഭവിക്കാം.. സ്വീഡനിലെ ഒരു കമ്പനിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങള്‍ കാണുന്ന ഉള്ളടക്കങ്ങള്‍, തെരയുന്ന വാക്കുകള്‍, വെബ് സൈറ്റുകള്‍, നിങ്ങളുടെ ഫോണിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അത് ശേഖരിക്കുന്നു. നിങ്ങള്‍ ആ ആപ്പ് സ്ഥാപിച്ചാല്‍ നിങ്ങള്‍ … Continue reading ട്രൂ കാള്ളര്‍ സ്വകാര്യതയെ ഇല്ലാതാക്കുന്നു
ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു
തന്റെ Amazon Echo ഉപകരണം താനും ഭര്‍ത്താവുമായുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരനായ ഒരാള്‍ക്ക് അയച്ചുകൊടുത്തു എന്ന് Portland, Ore. ഒരു സ്ത്രീ വാഷിങ്ടണിലെ ടെലിവിഷന്‍ ചാനലായ KIRO7 നോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ആമസോണിന് വിശദീകരിക്കുന്നു: Danielle എന്ന് പേര് പറഞ്ഞ സ്ത്രീ അവരുടെ ഭര്‍ത്താവുമായി സംസാരിക്കുന്നു. ഉപകരണത്തിലെ Alexa എന്ന virtual assistant അതില്‍ നിന്ന് ഒരു കൂട്ടം അപേക്ഷകളും ഉത്തരവുകളും തെറ്റിധരിക്കുന്നു. അത് സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരിലൊരാളിന് … Continue reading ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു
നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക
ഡാറ്റാ സംരക്ഷണ നിയമത്തില്‍ നിന്ന് ശ്രീകൃഷ്ണ കമ്മറ്റി ആധാറിനെ ഒഴുവാക്കാനാണ് സാദ്ധ്യത. #SaveOurPrivacy എന്നത് Indian Privacy Code, 2018 എന്നൊരു ഒരു മാതൃകാ കരട് നിയമം മുന്നോട്ട് വെക്കാനുള്ള ഒരു പൊതുജന സംരംഭമാണ്. awareness, അറിവ്, നിശ്ചിതമായ ചര്‍ച്ചകള്‍, സ്വകാര്യതയുടെ വിവധ പ്രശ്നങ്ങള്‍, ഡാറ്റ സംരക്ഷണം, interception, രഹസ്യാന്വേഷണം എന്നിവ തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഈ കരട് പ്രസിദ്ധപ്പെടുത്തുന്നത്. അതില്‍ താങ്കള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. PDF കോപ്പി ഡൌണ്‍ലോഡ് ചെയ്യാം, അഭിപ്രായം contact @ … Continue reading നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക
ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു
ഒബാമ സര്‍ക്കാരില്‍ ഇറാന്‍ ആണവകരാറിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയ ആള്‍ക്കാര്‍ക്കെതിരെ “വൃത്തികെട്ട പണികള്‍” ചെയ്യാനായി ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ട്രമ്പിന്റെ അനുയായികള്‍ ഏല്‍പ്പിച്ചതായി ലണ്ടനിലെ Observer പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒബാമ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടേയും അവരുടെ ഭാര്യമാരുടേയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കരാറിനെ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. The New Yorker പറയുന്നതനുസരിച്ച് Black Cube എന്ന സംഘമാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. മുമ്പ് ഹോളീവുഡ് പ്രൊഡ്യൂസര്‍ Harvey Weinstein തന്നെ … Continue reading ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു