ഫേസ്‌ബുക്ക് എങ്ങനെയാണ് നിങ്ങളെ പിന്‍തുടര്‍ന്ന് നിരീക്ഷിക്കുന്നത്

How Facebook tracks you on Android (even if you don’t have a Facebook account) Frederike Kaltheuner and Christopher Weatherhead media.ccc.de

മുറിയെടുക്കുന്ന വിവരം OYO സംസ്ഥാന സര്‍ക്കാരുകളേയും പോലീസിനേയും അറിയിക്കുന്നു

ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല്‍ രേഖകള്‍ അക്രമാസക്തമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി തുറന്ന് വെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ്. — സ്രോതസ്സ് thewire.in | 15/Jan/2019

നിങ്ങളുടെ ഭാവിയിലെ സ്ഥാനം കണക്കാക്കുന്ന രീതിക്ക് ഫേസ്‌ബുക്ക് പേറ്റെന്റെടുത്തു

നിങ്ങളുടെ സ്ഥാന ഡാറ്റ ഉപയോഗിച്ച് നിങ്ങളെവിടേക്ക് പോകുന്നു എന്നും offline ആണെങ്കിലും നിങ്ങളെവിടേക്ക് പോകുന്നു എന്നും പ്രവചിക്കാനുള്ള സാങ്കേതികവിദ്യക്ക് ഫേസ്‌ബുക്ക് US Patent and Trademark Office ല്‍ ധാരാളം പേറ്റെന്റിന് അപേക്ഷ കൊടുത്തു. “Offline Trajectories” എന്ന തലക്കെട്ടുള്ള മെയ് 30, 2017 ന് കൊടുത്ത അപേക്ഷയില്‍ നിങ്ങളുടെ സ്ഥല ഡാറ്റയുടെ അടിസ്ഥാനത്തില്‍ നിങ്ങളെവിടേക്ക് പോകുന്നു എന്ന് പ്രവചിക്കുന്ന രീതി വിവരിക്കുന്നു. Driving Mode എന്ന് വിളിക്കുന്ന സമാനമായ സാങ്കേതികവിദ്യയുടെ പേരില്‍ 2016 ല്‍ Androidയിലെ … Continue reading നിങ്ങളുടെ ഭാവിയിലെ സ്ഥാനം കണക്കാക്കുന്ന രീതിക്ക് ഫേസ്‌ബുക്ക് പേറ്റെന്റെടുത്തു

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 42.55% സൌജന്യ ആപ്പുകളും ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മുമ്പത്തെ ഗവേഷണം പുറത്തുകൊണ്ടുവന്നതാണല്ലോ. ഇതുവഴി ഫേസ്‌ബുക്ക്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന് ശേഷം വരുന്ന third-party tracker എന്ന സ്ഥാനത്തെത്തി. പ്രായോഗികമായി ഈ വിവര പങ്കുവെക്കല്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് Privacy International ന്റെ പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ലാത്തവരുടേത് കൂടി വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഫേസ്‌ബുക്ക് നിരന്തരം അവരുടെ ഉപയോക്താക്കളേയും, ഉപയോക്താക്കളല്ലാത്തവരേയും, ലോഗൌട്ട് ആയ ഉപയോക്താക്കളേയും Facebook Business Tools … Continue reading ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

സംശയാസ്പദമായ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള രീതിയുടെ പേറ്റന്റ് ആമസോണിന്

അയലത്തെ വീടിന്റെ ജനല് പൊളിക്കുകയോ, സഹപ്രവര്‍ത്തരോട് മോശമായി പെരുമാറുകയോ പോലെ സംശയാസ്പദമായ ആളുകളെ “അടയാളപ്പെടുത്താന്‍” ഉപയോക്താക്കളെ അനുവദിക്കുന്ന രീതിക്ക് ആമസോണിന് പേറ്റന്റ് മെയ് 2018 ന് കൊടുത്തു. അവരുടെ ക്യാമറകളില്‍ നിന്ന് പിടിക്കുന്നതല്ലാതെ ഉപയോക്താക്കള്‍ക്ക് മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ചിത്രങ്ങളും കയറ്റാനാകും. അവിടെ നിന്ന് ഉപയോക്താക്കള്‍ക്ക് സംശയാസ്പദമായ ആളിനെക്കുറിച്ച്, അവര്‍ ഒരു കുറ്റകൃത്യ ഡാറ്റാബേസില്‍ ഇല്ലങ്കില്‍ കൂടി, ജാഗ്രതാസന്ദേശങ്ങള്‍ സ്വീകരിക്കാനാകും. അയല്‍കൂട്ട ഡാറ്റാബേസില്‍ ഉപയോക്താക്കള്‍ക്ക് ആളുകളെ വിശ്വസ്ഥരായ ആളുകള്‍ എന്നും രേഖപ്പെടുത്താനാകും. ആളുകളെ സംശയാസ്പദമോ അംഗീകൃതരോ എന്ന് … Continue reading സംശയാസ്പദമായ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള രീതിയുടെ പേറ്റന്റ് ആമസോണിന്

ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു

ഒബാമ സര്‍ക്കാരിന്റെ മാധ്യമളെ ചാരപ്പണി നടത്തുന്ന നയത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി അറ്റോര്‍ണി ജനറല്‍ Eric Holder വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു. Associated Press ന്റെ 100 ഓളം പത്രപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും Fox News ന്റെ ഒരു റിപ്പോര്‍ട്ടറുടെ സ്വകാര്യ ഇമെയിലുകളും Justice Department പിടിച്ചെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷമാണ് ഈ യോഗം കൂടുന്നത്. ഈ യോഗത്തെക്കുറിച്ച് പുറത്തൊന്നും പറയരുത് എന്നാണ് നിബന്ധന. Fox News ഉം … Continue reading ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു

ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

സ്വതന്ത്രരായ അവസത്തെ തലമുറ ആകും ഇപ്പോള്‍ ജനിക്കുന്നവര്‍

Julian Assange The interview was provided to RT by organizers of the World Ethical Data Forum in Barcelona. — സ്രോതസ്സ് rt.com