മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്
വിഭാഗം: സ്വകാര്യത
മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക
മുഖതിരിച്ചറിയല്‍ "നിലനില്‍ക്കാന്‍ പാടില്ലാത്ത വിധം അപകടകരമാണ്" എന്ന് പറയുന്ന സംഘം അത് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെട്ടു. 20 ല്‍ അധികം മനുഷ്യാവകാശ സംഘടനകള്‍ മുഖ തിരിച്ചറിയലിനെതിരെയുള്ള അവരുടെ സമരം വ്യാപിപ്പിക്കുകയാണ്. സര്‍ക്കാരിന്റേയും നിയമപാലകരുടേയും മാത്രമല്ല സ്വകാര്യ മേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. സംഘം ചേരാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും, മുന്‍നിര തൊഴിലാളികളെ ശല്യപ്പെടുത്തുകയും ചൂഷണം ചെയ്യുകയും, സ്വകാര്യ ബയോമെട്രിക് വിവരങ്ങള്‍ അപകടത്തിലാഴ്ത്തുകയും, നിലനില്‍ക്കുന്ന പക്ഷപാതങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് Uber Eats, … Continue reading മുഖ തിരിച്ചറിയലിന്റെ സ്വകാര്യമേഖലയുടേയും കോര്‍പ്പറേറ്റുകളുടേയും ഉപയോഗം നിരോധിക്കുക
Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം
ഫോണ്‍ ഓണാക്കുന്ന എല്ലാവരും തന്റെ സ്ഥാനം പോലീസുമായി “സ്വന്തമിഷ്ടപ്രകാരം” പങ്കുവെക്കുകയാണെന്ന Maryland സര്‍ക്കാരിന്റെ വാദം മേരിലാന്റ് പ്രത്യേക അപ്പീല്‍ കോടതി തള്ളിക്കളഞ്ഞു. ബാള്‍ട്ടിമൂര്‍ പോലീസ് അവരുടെ Stingrays ഉപയോഗത്തെക്കുറിച്ച് കോടതിയില്‍ നിന്ന് മറച്ച് വെക്കുന്നതിനെക്കുറിച്ച് 73 താളുകളുള്ള അഭിപ്രായത്തില്‍ കോടതി രൂക്ഷമായി rebuked. നിയമപാലകരുടെ നേരിട്ടുള്ള സജീവമായ interference വഴി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തല്‍സമയ പിന്‍തുടരലിന് ഉപയോഗിക്കുന്നില്ലെന്ന വസ്തുനിഷ്ടവും യുക്തിപരവുമായ പ്രതീക്ഷ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ട്,” എന്ന് ജഡ്ജിമാരുടെ സംഘം പ്രസ്താവിക്കുന്നു. — സ്രോതസ്സ് theintercept.com … Continue reading Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം
ആളുകളെന്താണ് സംസാരിക്കുന്നത് എന്ന് അറിയാന്‍ ഫേസ്‌ബുക്ക് സ്മാര്‍ട്ട് ഫോണിനെ ഉപയോഗിക്കുന്നു
എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാനായി ഫേസ്‌ബുക്കിന്റെ ആപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് പറയുന്നു. ആളുകളെന്താണ് കേള്‍ക്കുന്നത്, അല്ലെങ്കില്‍ കാണുന്നത് എന്നത് അവര്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് എന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍ അടുത്തകാലത്ത് University of South Floridaയിലെ ബഹുജന ആശയപ്രചരണ പ്രൊഫസര്‍ Kelli Burns അതിനെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ അത് തുറന്ന് പറഞ്ഞത്. — സ്രോതസ്സ് independent.co.uk | 2016
തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു
217,000 ല്‍ അധികം രഹസ്യ ആജ്ഞാപത്രം(subpoenas) ഇന്റര്‍നെറ്റ് ദാദാക്കള്‍ക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും New York Police Department കൊടുത്ത് ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി പതിനായിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് NBC New York വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍, NYPD യെ വിമര്‍ശിക്കുന്ന പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിലൊരാള്‍ 1993 ല്‍ പോലീസില്‍ നിന്ന് വിരമിച്ച Philip Insardi ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഇമെയിലും ചോര്‍ത്തണമെന്ന് NYPD ആവശ്യപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് … Continue reading തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു
നിങ്ങളുടെ സ്വകാര്യ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ എല്ലാ സ്രോതസുകളില്‍ നിന്നും ശേഖരിക്കുന്നു
ഈ വേനല്‍ക്കാലം മുതല്‍ക്ക് ഗൂഗിളിള്‍ അവരുടെ പൂര്‍ണ്ണമായ ശേഷിയുടെ അത്രയും തോതില്‍ പുതിയ ഉപയോക്താക്കളെ പിന്‍തുടരുന്നു. DoubleClick എന്നത് ഒരു വിശാലമായ പരസ്യ ശൃംഖലയാണ്. ഇന്റര്‍നെറ്റിലെ ഏറ്റവും മുകളിലുള്ള 10 ലക്ഷം പ്രചാരമുള്ള സൈറ്റുകളിള്‍ പകുതിയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ആ DoubleClick ഡാറ്റ ഗൂഗിളിന് ലഭ്യമാണ്. നിങ്ങള്‍ എന്ന ഉപഭോക്താവിന്റെ പൂര്‍ണമായ profile ഗൂഗിളിന് എളുപ്പത്തില്‍ നിര്‍മ്മിക്കാം. നിങ്ങളെ പരസ്യത്തിനായി ലക്ഷ്യംവെക്കാനായോ സര്‍ക്കാരുകള്‍ക്ക് നല്‍കാനായോ ഉപയോഗിക്കുന്ന ഈ profile ലില്‍ പേര്, തെരയല്‍ ചരിത്രം, ഈമെയില്‍ … Continue reading നിങ്ങളുടെ സ്വകാര്യ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ എല്ലാ സ്രോതസുകളില്‍ നിന്നും ശേഖരിക്കുന്നു
ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു
12-വര്‍ഷം പ്രായമായ Fitbit കമ്പനിയെ $210 കോടി ഡോളറിന് വാങ്ങുന്നതായി ഗൂഗിള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. wearables വിഭാഗത്തില്‍ ഗൂഗിളിന്റെ സ്ഥാനം ശക്തമാക്കാനാണ് ഈ ശ്രമം എന്ന് ധാരാളം പേര്‍ കാണുന്നു. ഇതുവരെ കമ്പനിയുടെ Wear OS platform താരതമ്യേനം ചെറിയ ഫലമേയുണ്ടാക്കിയിട്ടിട്ടുള്ളു. ഈ ഏറ്റെടുക്കല്‍ തീര്‍ച്ചയായും ഗൂഗിളിന്റെ സ്ഥാനം മെച്ചപ്പെടുത്തും. എന്നാല്‍ ഇത് ആരോഗ്യ രംഗം ഇപ്പോള്‍ നിര്‍മ്മിച്ച് തുടങ്ങിയിരിക്കുന്ന ഭീമമായ അളവ് ഡാറ്റ വലിച്ചെടുക്കാനുള്ള വളരെ വലിയ ഒരു പദ്ധതിതന്ത്രത്തിന്റെ ഭാഗമാണ്. ഗൂഗിളിന്റെ DeepMind … Continue reading ഗൂഗിളും, ഫേസ്‌ബുക്കും ഉള്‍പ്പടെ ധാരാളം പേര്‍ നിങ്ങളുടെ ആരോഗ്യ ഡാറ്റക്കായി വരുന്നു
മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും … Continue reading മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു
2020 ജൂലൈ, ഓഗസ്റ്റില്‍ സര്‍ക്കാരിന്റെ ജോലിക്കാര്‍ NSO Group ന്റെ Pegasus spyware ഉപയോഗിച്ച് Al Jazeeraയിലെ 36 മാധ്യമപ്രവര്‍ത്തകര്‍, producers, anchors, executives എന്നിവരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ലണ്ടനിലെ Al Araby TV യിലെ ഒരു മാധ്യമപ്രവര്‍ത്തകന്റേയും ഫോണ്‍ ഹാക്ക് ചെയ്തു. iMessage ലെ KISMET എന്ന് വിളിക്കുന്ന ഒരു ദൌര്‍ബല്യത്തെ മുതലാക്കിയാണ് ഈ ആക്രമണം നടന്നത്. അന്നത്തെ ഏറ്റവും പുതിയ ആപ്പിള്‍ ഫോണ്‍ ആയ iPhone 11 നെ ഇത്തരത്തില്‍ ഹാക്ക് ചെയ്യാമായിരുന്നു. … Continue reading ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു
മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു