ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ?

തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത് (കാണുക നല്ല ബ്രിട്ടീഷ് ഭരണം). ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തു എന്നൊക്ക അവരും പറയും. തീവണ്ടി കൊണ്ടുവന്നു, അണക്കെട്ട് പണിഞ്ഞു. അങ്ങനെ പട്ടിക നീളും. പക്ഷേ അവര്‍ ഇവിടെ എന്തൊക്കെ ചെയ്തതാണേലും അതെല്ലാം ഇവിടുന്നുള്ള സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു. … Continue reading ഫേസ്ബുക്കിന് ഒരു ബദല്‍ വേണ്ടേ? →

കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?

കുട്ടികളുമായി പരിചയമുള്ള എല്ലാവര്‍ക്കും അനുഭവമുള്ള ഒരു കാര്യമാണ് അവര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല എന്നത്. എന്ത് പറഞ്ഞോ അതിന്റെ വിപരീതമേ അവന്‍ ചെയ്യൂ എന്ന് മിക്ക രക്ഷകര്‍ത്താക്കളും പറയാറുണ്ട്. ഇപ്പോള്‍ മിഠായി തിന്നരുത്, അവിടെ പോകരുത്, അതെടുക്കരുത് തുടങ്ങി എന്തും. എന്താണ് അതിന്റെ രഹസ്യം. താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? ഈ ലേഖനം വായിച്ചുനോക്കൂ. നമ്മുടെ ചിന്തകള്‍, ഓരോ ആശയവും, ഓരോ വാക്കും ഒരു ആശയചട്ടയാണ്. അത് ഓരോന്നും തലച്ചോറില്‍ ഓരോ ന്യൂറല്‍സര്‍ക്യൂട്ടായാണ് ഒരു സര്‍ക്യൂട്ടിലൂടെ സിഗ്നലുകള്‍ പായുമ്പോഴാണ് … Continue reading കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്? →

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു →

ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?

പ്രാചീന ഗ്രീക്കുകാരുടെ കാലം മുതല്‍ക്കുള്ള ഒരു ചൊല്ലാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നത്. വെറുതെയല്ല ചരിത്രം ആവര്‍ത്തിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ചില മിനുക്ക് പണികള്‍ ചെയ്ത് പ്രശ്നത്തെ മൂടിവെക്കുന്നതിന്റെ ഫലമായാണ് ചരിത്രം ആവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദന വന്നു. ആശുപത്രിയില്‍ പോയി മരുന്ന് കഴിച്ചു. തലവേദന മാറി. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേയും തലവേദന വന്നു. വീണ്ടും മരുന്ന് കഴിച്ചു. അപ്പോള്‍ കുറവ് കിട്ടി. ഇങ്ങനെ ഇടക്കിടക്കുണ്ടാവുന്ന തലവേദന നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. അവസാനം … Continue reading ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? →

ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. "പരിഹാസം … Continue reading ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി →

താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി. നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ … Continue reading താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? →

പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ? →

കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട

ഈ കളി ഇവന്‍മാര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവര്‍ സ്വയം മാറ്റങ്ങള്‍ വരുത്തും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് കാലാവസ്ഥാ സമ്മേളനങ്ങളെ ശ്രദ്ധിക്കുകയേ വേണ്ട. ഇത്തരം സമ്മേളനത്തിനായി പോകുകയേ ചെയ്യരുത്. അത്രയെങ്കിലും CO2 ഉദ്‌വമനം കുറക്കാനാവുമല്ലോ. എന്നാല്‍ ഫോസിലിന്ധനത്തിന്റെ വലിയ ഒരു കമ്പോളം ഇപ്പോഴുമുണ്ട്. നിങ്ങളുടെ മടിശീല ധാര്‍മ്മികമായി ഉപയോഗിക്കുക. നിങ്ങളുടെ ജീവിത രീതി മാറ്റൂ. നിങ്ങളുടെ ജീവിതമുപയോഗിച്ച് ഫോസിന്ധന കമ്പോളം ഇല്ലാതാക്കുക. ആരും മനുഷ്യലോകത്തെ രക്ഷിക്കാന്‍ വരില്ല. നിങ്ങള്‍ക്ക് ചെകുത്താന്‍മാരുമായി കരാറുമുണ്ടാക്കാന്‍ ആവില്ല. പക്ഷേ നമ്മുടെ … Continue reading കാലാവസ്ഥാ സമ്മേളനത്തിന് പ്രാധാന്യം കൊടുക്കേണ്ട →

സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു? →

ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

തമ്മില്‍ തല്ലാന്‍ നമുക്ക് ഒരു സംഭവം കൂടി എത്തിയിരിക്കുകണ്. ടിപ്പു സുല്‍ത്താന്‍. അദ്ദേഹം മഹാനായ ദേശസ്നേഹിയാണെന്ന് ആരാധകര്‍ പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ പറയുന്നത് ദുഷ്ടനായ കൂട്ടക്കൊലയാളിയാണെന്ന്. അനേകം ഹിന്ദുക്കളെ കൊന്നൊടുക്കി. ക്ഷേത്രങ്ങളും ക്രിസ്തീയ പള്ളികളും ഇടിച്ചു നിരത്തി അങ്ങനെ ധാരാളം കുറ്റങ്ങള്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തില്‍ നിന്ന് നമുക്കനുകൂലമായ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പഠിക്കുന്നതോ കേള്‍ക്കുന്നതോ കൊണ്ടാണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. നമ്മുടെ ഗൂഢ ലക്ഷ്യം മാറ്റിവെച്ച് എങ്ങനെ ചരിത്രം പഠിക്കണമെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇവിടെ വേറൊരു കാര്യമാണ് പറയാനുദ്ദേശിക്കുന്നത്. … Continue reading ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ? →