അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുള്ള ഡാറ്റാ മോഷണം 2.15 കോടി ആളുകളെ ബാധിക്കും

സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നടന്ന ഒരു മോഷണം ആദ്യം കരുതിയിരുന്നതിനേക്കാള്‍ വലുതാണെന്ന് ഒബാമ സര്‍ക്കാര്‍ സമ്മതിച്ചു. 2.15 കോടി ആളുകളുടെ വിരലടയാളം, Social Security numbers ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആണ് മോഷ്ടാക്കള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനകം സര്‍ക്കാരില്‍ നിന്ന് background check അന്വേഷണം വന്ന എല്ലാവരേയും ഇത് ബാധിക്കും എന്ന് Office of Personnel Management പറഞ്ഞു. 2015 [നിങ്ങള്‍ ഇന്‍ഡ്യയെ കണ്ടുപഠിക്കണം. ആധാര്‍ ഡാറ്റ സംരക്ഷിക്കാനായി UIDAI അഞ്ച് അടി കനമുള്ള ഭിത്തിയാണ് കെട്ടിയത്.]

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ കഷ്ടപ്പാടുകള്‍ കാരണം അത്ഉപേക്ഷിക്കാന്‍ പോകുന്നു എന്ന് അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു എന്ന് 3,627 പേരില്‍ നടത്തിയ ഒരു സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അംഗപരിമിതരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Swabhiman എന്ന സാമൂഹ്യ സംഘടനയാണ് Odisha, Jharkhand, Madhya Pradesh, Tripura, Chennai, Sikkim, Nagaland, Haryana, Jammu and Kashmir എന്നീ സംസ്ഥാനങ്ങളില്‍ ഈ സര്‍വ്വേ നടത്തിയത്. മൊത്തം 3,627 ആളുകളില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. — സ്രോതസ്സ് newsclick.in | … Continue reading ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങള്‍ കാരണം അംഗപരിമിതരായ 43% വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകും

ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത ദുര്‍വിനിയോഗങ്ങള്‍

DuckDuckGoക്ക് സ്വകാര്യത, സാമൂഹ്യ സ്വാതന്ത്ര്യം എന്നിവയില്‍ ഗണ്യമായ പ്രശ്നങ്ങളുണ്ട്. അവ ചുവടെ കുടുത്തിരിക്കുന്നു: DDG സ്ഥാപകനും & CEO ഉം ആയ ആളിന്റെ Nefarious ചരിത്രം : DDGയുടെ സ്ഥാപകന്‍ (Gabriel Weinberg) ന് സ്വകാര്യത ലംഘനത്തിന്റെ ഒരു ചരിത്രം ഉണ്ട്. അത് തുടങ്ങുന്നത്, പാവം ഉപയോക്താക്കളേയും അവരുടെ സുഹൃത്തുക്കളേും sensitive വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുന്ന Names DB എന്ന ഒരു രഹസ്യാന്വേഷണ മുതലാളിത്ത സേവനം (2006) അദ്ദേഹം സ്ഥാപിക്കുന്നതോടാണ്. DDG നിര്‍മ്മിക്കാനുള്ള Weinbergന്റെ പ്രചോദനം “സ്വകാര്യത … Continue reading ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത ദുര്‍വിനിയോഗങ്ങള്‍

ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്

Microsoft Corp ന്റെ LinkedIn ന് എതിരെ ന്യൂയോര്‍ക് ആസ്ഥാനമായ iPhone ഉപയോക്താവ് കേസ് കൊടുത്തു. Apple Inc ന്റെ Universal Clipboard ആപ്പില്‍ നിന്നും sensitive ഉള്ളടക്കങ്ങള്‍ വായിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് ആരോപണം. Apple ന്റെ വെബ് സൈറ്റ് പ്രകാരം Universal Clipboard ആപ്പിള്‍ ഉപയോക്താക്കളെ എഴുത്ത്, ചിത്രം, വീഡിയോ മുതലായവ ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പകര്‍ത്തി വേറൊരു ആപ്പിള്‍ ഉപകരണത്തിലേക്ക് മാറ്റാനാകും. Clipboard ലെ വിവരങ്ങള്‍ ഉപയോക്താവിനോട് പറയാതെ LinkedIn വായിക്കുന്നു … Continue reading ആപ്പിള്‍ ഉപയോക്താക്കളുടെ ക്ലിപ്പ് ബോര്‍ഡ് ഉള്ളടക്കം വായിക്കുന്നു എന്ന് ലിങ്കിഡ്ഇന്നിനെതിരെ കേസ്

പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് ഇപ്പോള്‍ 200 ല്‍ അധികം ഫോണുകളും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കും

ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്. postmarketos.org — സ്രോതസ്സ് tuxphones.com | 6 May 2020

കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി

ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു

സ്വതന്ത്ര സോഫ്റ്റ്‌വെയറും മൈക്രോസോഫ്റ്റും തമ്മിലുള്ള അതിര്‍ത്തി തകരുന്നതിന്റെ “Windows Subsystem for Linux” പോലുള്ള ധാരാളം സൂചനകളുണ്ട്. എന്നാല്‍ ഏറ്റവും വഞ്ചനാത്മകമായ നീക്കം എന്നത് GNU നിര്‍മ്മാണ പ്രക്രിയയെ മൈക്രോസോഫ്റ്റിന്റെ GitHub ലേക്ക് നീക്കുന്നതാണ്. GNU ന്റെ ഹോം സൈറ്റില്‍ പോയാല്‍ അവരുടെ ഔദ്യോഗിക പാക്കേജുകളുടെ ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അവിടെ നിങ്ങല്‍ക്ക് ചില അപകടകരമായ സൂചനകള്‍ കാണാം: നിങ്ങള്‍ ഞെക്കിയാല്‍ : https://gnu.org/software/nana/ അത് അവസാനം എത്തിച്ചേരുക: https://github.com/pjmaker/nana/ അത് വഞ്ചിക്കുന്നതും വളരേറെ വ്യാകുലപ്പെടുത്തുന്നതുമാണ്. വളരെ … Continue reading ഗ്നൂ പ്രൊജക്റ്റ് മൈക്രോസോഫ്റ്റിലേക്ക് പൊട്ടിയൊലിക്കുന്നു

സമകാലിക വാര്‍ത്തകള്‍ – ഓഗസ്റ്റ് 2020


08-08-2020
ലോകം മൊത്തം കല്‍ക്കരിയും എണ്ണയും കത്തിക്കുന്നത് CO2 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതപനം സൃഷ്ടിക്കും. അത് കാറ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അത് കടലിനെ ചൂടാക്കും വായുവിന് കൂടുതല്‍ നീരാവി സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ബാഷ്പീകരണവും വലിയ നീരാവി മേഖങ്ങളും ഉണ്ടാകുന്നു. ആ മേഖങ്ങള്‍ പശ്ഛിമഘട്ടത്തിലെത്തി ഘനീഭവിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയുണ്ടാകുന്നു. അശാസ്ത്രീയ വികസനവും ക്വാറികളും കാരണം പശ്ഛിമ ഘട്ടത്തിന് അത് താങ്ങാനാവില്ല. എല്ലാം ഇടിഞ്ഞ് താഴേക്ക് വരുന്നു. ജനം സര്‍ക്കാരിനെ പഴിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ ശക്തമായ ദുരന്തം അടുത്ത പ്രാവശ്യം ഉണ്ടാകുന്നു. ലോകം മൊത്തം കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ 1896 മുതല്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. 1950 കള്‍ മുതല്‍ എണ്ണ കമ്പനികള്‍ക്ക് അത് അറിയാമായിരുന്നു.

ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്

ജോലി സ്ഥലത്തെ എല്ലാ രംഗത്തും ഇമെയില്‍ ആശയവിനിമയം കൂടുതലായതോടെ മാന്യതയില്ലാത്ത ഇമെയില്‍ -- rude സന്ദേശം, അത്യാവശ്യമല്ലാത്ത സന്ദേശത്തെ "High priority" എന്ന് അടയാളപ്പെടുത്തുന്നത്, സമയം, sensitive സന്ദേശം അപര്യാപ്തമായ notice ല്‍ അയക്കുന്നത് -- ന്റെ ഫലം തൊഴില്‍ അതിര്‍ത്തികളെ മറികടന്ന് ജോലിക്കാരേയും അവരുടെ വീട്ടുകാരേയും ബാധിക്കുന്നു. University of Illinois പ്രസിദ്ധപ്പെടുത്തിയ തൊഴില്‍ സമ്മര്‍ദ്ദത്തേയും അതില്‍ നിന്നുള്ള വിടുതലിനേയും കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ മാന്യതയില്ലാത്ത ഇമെയിലുകള്‍ അത് ലഭിക്കുന്ന ആളിന്റെ തൊഴിലിടത്ത് മാത്രമല്ല … Continue reading ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്

ഗ്നൂ ലിനക്സില്‍ പിന്‍വാതില്‍ സ്ഥാപിക്കാന്‍ ലിനസ് ടോര്‍വാള്‍ഡ്സിനോട് NSA ആവശ്യപ്പെട്ടു

ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s — സ്രോതസ്സ് falkvinge.net | 2013-11-17