Usha Ramanathan at time when we need to strengthen local governments is too much. if i am hungry why you are asking an id? why are you so obsessed with id card? are you looking at people or id card. this we have to remove from our heads.
വിഭാഗം: സാങ്കേതിക വിദ്യ
.Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല
വിദഗ്ദ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയ ധാരാളം ആളുകളുടെ കടുത്ത വിമര്‍ശനത്തിന് ശേഷം .org domain സംവിധാനത്തിന്റെ കൈകാര്യം ചെയ്യല്‍ വില്‍ക്കാനുള്ള വിവാദപരമായ പദ്ധതി റദ്ദാക്കി. 2003 മുതല്‍ .org ഡൊമൈന്‍ കൈകാര്യം ചെയ്തിരുന്ന Public Interest Registry (PIR) കഴിഞ്ഞ വര്‍ഷം അവസാനം ആണ് തങ്ങളെ Perots, Romneys പോലുള്ള റിപ്പബ്ലിക്കന്‍ കോടീശ്വര കുടുംബങ്ങളുമായി ബന്ധമുള്ള Ethos Capital എന്ന ഒരു സ്വകാര്യ ഓഹരി ഫണ്ടിന് വില്‍ക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ദീര്‍ഘമായ വിശകലനത്തിനും മാസങ്ങളോളമുള്ള … Continue reading .Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല
ഇന്റര്‍നെറ്റ് ശക്തമായ ഒരു സംഘടിപ്പിക്കല്‍ ഉപകരണം
Chris Caruso, David Harvey Chris Caruso, David Harvey Anti-Capitalist Chronicles: Social Media and the Internet as a Powerful Organizing Tool
ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും
സംവിധാനത്തിലൂടെ കടന്ന് പോകുന്ന സുപ്രധാനമായ വിവരങ്ങള്‍ കാണു മാത്രമല്ല, പുതിയ ഡാറ്റ കയറ്റാനും ആക്രമണകാരിയെ സഹായിക്കുന്നതാണ് Intel ചിപ്പിന്റെ പുതിയ സുരക്ഷാപിഴവ്. സാധാരണ ഉപയോക്താവ് ഭയക്കേണ്ട ഒരു പ്രശ്നമല്ല അത്. എന്നാലും നമ്മുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീഷണിയെ സൂചിപ്പിക്കുന്നതാണ് അത്. Meltdown, Spectre എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ Load Value Injection(LVI) എന്ന ഇതിന്റെ പേര് അത്ര ഭംഗിയുള്ളതല്ല. BitDefender ഉം Jo Van Bulck ന്റെ ഗവേഷണ സംഘവും സ്വതന്ത്രമായാണ് ഈ പിഴവ് കണ്ടെത്തിയത്. … Continue reading ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും
ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ
കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond നെ 10 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Stratfor ന്റെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി കടന്നതിനാണ് ശിക്ഷ. താന്‍ Anonymous എന്ന സംഘത്തിലെ അംഗമാണെന്നും Stratfor ല്‍ നിന്നും സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഹാമണ്ട് സമ്മതിച്ചു. Stratfor ന്റെ 50 ലക്ഷം ഇമെയിലുകള്‍ whistleblowing സൈറ്റായ വിക്കിലീക്സില്‍ എത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഈ സ്ഥാപനം സാമൂഹ്യ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്യുന്നതിന്റെ … Continue reading ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ
ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു
ലിനക്സ്5.6 കേണല്‍ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ലഭ്യമാണ് എന്ന് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഗ്ലൂ/ലിനക്സ് സമൂഹത്തിന് വേണ്ടി 100% സ്വതന്ത്രമായ ലിനക്സ് കേണല്‍ ലഭ്യമാക്കുക എന്നതാണ് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റിന്റെ ലക്ഷ്യം. അതിന്റെ കൂടെ സ്വതന്ത്രമായ drivers മാത്രമേ വരുന്നുള്ളു. മൂന്ന് പുതിയ drivers നെ deblobs ചെയ്താണ് ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ഇറക്കിയിരിക്കുന്നത്. അവ AMD Trusted Execution Environment, ATH11K WiFi, Mediatek SCP … Continue reading ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു
സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു
ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യുകയും സാമൂഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ വീഡിയോ കോണ്‍ഫെറന്‍സ് സോഫ്റ്റ്‌വെയറായ Zoom ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ iOS പതിപ്പ് ഫേസ്‌ബുക്കിലേക്ക് വിശകലന ഡാറ്റ അയച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് കമ്പനിയും അവരുടെ സ്വകാര്യത നയവും ഒന്നും വ്യക്തമാക്കുന്നില്ല. ഫേസ്‌ബുക്ക് അക്കൌണ്ടില്ലാത്ത Zoom ഉപയോക്താക്കളേയും ഇത് ബാധിക്കുന്നുണ്ട്. ഇത്തരത്തിലെ ഡാറ്റാ കൈമാറ്റം അസാധാരണമല്ല, പ്രത്യേകിച്ച് ഫേസ്‌ബുക്കിന്റെ കാര്യത്തില്‍. ധാരാളം ആപ്പുകള്‍ ഫേസ്‌ബുക്കിന്റെ software development kits (SDK) ഉപയോഗിച്ചാണ് ഫേസ്‌ബുക്ക് സൌകര്യങ്ങള്‍ … Continue reading സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു
ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും
ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും
ഇന്റല്‍ ചിപ്പിന് മറ്റൊരു സുരക്ഷ പ്രശ്നവും കൂടി, ഇത്തവണ അത് പരിഹരിക്കാവുന്നതല്ല
ഇന്റല്‍ പ്രോസസുകള്‍ക്ക് പുതിയ ദൌര്‍ബല്യം ഗവേഷകര്‍ കണ്ടെത്തി. ഒരു അവകാശവാദം അത് പരിഹരിക്കാനാവില്ല എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ ചിപ്പിന് ധാരാളും കുഴപ്പങ്ങള്‍ കണ്ടെത്തുന്നുണ്ട്. CVE-2019-0090 എന്ന ഈ പ്രശ്നം കണ്ടെത്തിയത് Positive Technologies ആണ്. നിങ്ങള്‍ക്ക് 10ആം തലമുറക്ക് മുമ്പുള്ള ഇന്റല്‍ ചിപ്പുണ്ടെങ്കില്‍ നിങ്ങളെ ഇത് ബാധിക്കും. — സ്രോതസ്സ് gamingonlinux.com | 6 Mar 2020
മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം
HTTPS ന് വേണ്ടി Cloudflare നെ default DNS ദാദാവായി നിയോഗിക്കുന്ന Mozilla യുടെ തീരുമാനം വന്നതോടെ അവര്‍ ഉപയോക്താക്കളുടെ സ്വകാര്യത അവര്‍ അംഗീകരിക്കുന്നില്ല എന്നും ആളുകളേക്കാളും പ്രാധാന്യം ലാഭത്തിനാണ് കൊടുക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. DNS over HTTPS എന്നത് ചീത്ത പരിപാടി ആയിട്ടും അതിനെ Cloudflare പോലുള്ള കമ്പനികളുമായി ബന്ധിപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. Firefox ന്റെ DNS resolver ആയി പ്രവര്‍ത്തിക്കും എന്ന് Mozillaയുമായി Cloudflare ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. അവരെ വിശ്വസിക്കാം എന്ന് കരുതിയാല്‍ പോലും … Continue reading മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം