സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട

നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട

HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു

ജൂലൈ 17, 2019 മുതല്‍ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ അതിര്‍ത്തിക്കകത്തെ ഇന്റര്‍നെറ്റിലെ എല്ലാ HTTPS ഗതാഗതത്തേയും intercept ചെയ്യാന്‍ തുടങ്ങി. ഉപയോക്താക്കളെക്കൊണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് അവരുടെ എല്ലാ ഉപകരണങ്ങളിലും എല്ലാ ബ്രൌസറുകളിലും സ്ഥാപിക്കാന്‍ പ്രാദേശിക ഇന്‍ന്റര്‍നെറ്റ് സേവന ദാദാക്കളോട്(ISPs) സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കേറ്റ് സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉപയോക്താവിന്റെ HTTPS ഗതാഗതത്തെ decrypt ചെയ്യാനാകും. അതിന്റെ ഉള്ളടക്കം കാണാനാകും. പിന്നീട് അതിനെ പഴയതുപോലെ encrypt ചെയ്ത് അതിന്റെ ശരിക്കുള്ള ലക്ഷ്യത്തിലേക്ക് … Continue reading HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു

ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇ​എം സോഴ്സ് സോഫ്റ്റ്‌വെയറാണ്

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ പിന്‍തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഒരു ട്രോജന്‍ കുതിരായാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍. സത്യത്തില്‍ അത് OEM എന്ന പഴയ ഒരു ആശയത്തിന്റെ പുതിയ പേര് മാത്രമാണ്. OEM എന്നാല്‍ Original Equipment Manufacturer എന്നതിന്റെ ചുരുക്കപ്പേരാണ്. യന്ത്രങ്ങളുണ്ടാക്കുന്ന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. പണ്ട് യന്ത്രങ്ങള്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളു. പിന്നീടല്ലേ സോഫ്റ്റ്‌വയര്‍ വന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിയുടെ യന്ത്രമോ അതിന്റെ ഘടകങ്ങളോ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ കമ്പനിയെ രണ്ടാമത്തെ കമ്പനിയുടെ Original Equipment … Continue reading ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇ​എം സോഴ്സ് സോഫ്റ്റ്‌വെയറാണ്

ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്

[ഇത്തിരി ദൈര്‍ഘ്യമേറിയ ലേഖനമാണ്. ആറ് മാസമെടുത്തു വിവര്‍ത്തനം ചെയ്യാന്‍. ദയവ് ചെയത് സമയമെടുത്ത് വായിക്കു. വളരെ പ്രധാനപ്പെട്ടതാണ്.] ‍ഷൊഷാന സുബോഫ് (Shoshana Zuboff) സംസാരിക്കുന്നു: രഹസ്യാന്വേഷണ മുതലാളിത്തം പല രീതിയില്‍ കമ്പോള മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നിന്ന് വേറിട്ടതാണ്. എന്നാല്‍ ഒരു അടിസ്ഥാനപരമായ രീതിയില്‍ അത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കമ്പോളത്തിന് പുറത്ത് സജീവമായിരിക്കുന്നതിനെ എടുത്ത് കമ്പോള ചലനാത്മകതയിലേക്ക് കൊണ്ടുവന്ന് അതിനെ ഉല്‍പ്പന്നമായി മാറ്റി പിന്നീട് അതിനെ വില്‍കുകയും വാങ്ങുകയും ചെയ്യുന്നത് വഴി പരിണമിച്ച ഒന്നാണ് മുതലാളിത്തം എന്ന് … Continue reading ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്

പൊതുജനങ്ങള്‍ക്ക് പ്രശ്ന പരിഹരം നടത്താനാകാത്ത സോഫ്റ്റ്‌വെയറുകള്‍ക്ക് പൊതുജന പണം കൊടുക്കരുത്

ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

ഗ്നൂ ലിനക്സ് ലിബ്രേ 5.1 കേണല്‍ ഔദ്യോഗികമായി പുറത്തിറക്കി

സ്വന്തം കമ്പ്യൂട്ടറുകളില്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗ്നൂ ലിനക്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള GNU Linux-libre 5.1-gnu kernel പ്രവര്‍ത്തന ക്ഷമമായെന്ന് GNU Linux-Libre പ്രൊജക്റ്റ് പ്രഖ്യാപിച്ചു. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ Linux 5.1 kernel series നെ അടിസ്ഥാനമാക്കിയ GNU Linux-Libre 5.1 kernel കുത്തക കോഡുകളെയെല്ലാം ഒഴുവാക്കിയതാണ്. അത് ലിനക്സിലെ ബ്ലോബുകളെയെല്ലാം നീക്കം ചെയ്യുകയും ധാരാളം firmware നെ ശുദ്ധിയാക്കുകയും ചെയ്യുന്നു. — സ്രോതസ്സ് news.softpedia.com, fsfla.org | May 6, 2019

സര്‍ക്കാര്‍ മുഖതിരിച്ചറിയല്‍ നടത്തുന്നതിനെ ഓക്‌ലാന്റ് നഗര സഭ നിരോധിച്ചു

നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല. — സ്രോതസ്സ് theverge.com | Jul 17, 2019

ജര്‍മ്മനിയിലെ സ്കൂളുകള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 നിരോധിച്ചു

ഡാറ്റാ സംരക്ഷണ നിയമപ്രകാരം Microsoft Office 365 ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒരു ജര്‍മ്മന്‍ സംസ്ഥാനം അവരുടെ സ്കൂളുകളോട് പറഞ്ഞു. ക്ലൌഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യാഗസ്ഥര്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് Hesse Office for Data Protection and Information Freedom വിധിച്ചു. ജര്‍മ്മനിയില്‍ കുറച്ച് വര്‍ഷങ്ങളായി സ്കൂളുകളില്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഉപയോക്താക്കളുടേയും telemetryയുടേയും ഡാറ്റ അമേരിക്കയിലേക്ക് അയച്ച് കൊടുക്കുന്ന രീതി കമ്പനി … Continue reading ജര്‍മ്മനിയിലെ സ്കൂളുകള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 നിരോധിച്ചു