Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു

വലിയ ആശയങ്ങള്‍ എളുപ്പത്തില്‍ അയക്കാനും പങ്കുവെക്കാനുമായി WeTransfer ഉം Thunderbird ഉം ഒത്തുചേര്‍ന്നു. ഇപ്രാവശ്യം അത് ഇമെയിലിലാണ്. Thunderbird ന്റെ പുതിയ പതിപ്പില്‍ WeTransfer ന്റെ ഫയല്‍ പങ്കുവെക്കല്‍ സംവിധാനവും ഉള്‍പ്പെടുത്തി. ഇമെയിലില്‍ നിന്ന് പുറത്ത് പോകാതെയും മറ്റൊരിടത്ത് പ്രവേശിക്കുകയും ചെയ്യാതെ തന്നെ 2GB വരെയുള്ള ഫയലുകള്‍ ഉപയോക്താക്കള്‍ക്ക് ഇതുപയോഗിച്ച് സൌജന്യമായി അയക്കാനാകും. ഉപയോക്താക്കള്‍ ഇമെയിന്റെ കൂടെ വലിയ ഫയലുകള്‍ അയക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് WeTransfer സംവിധാനം തെരഞ്ഞെടുക്കാന്‍ അവസരം കിട്ടും. — സ്രോതസ്സ് wetransfer.pr.co, blog.mozilla.org … Continue reading Mozillaയുടെ Thunderbird ഇമെയില്‍ വായിനിയുമായി WeTransfer കൂട്ടിച്ചേര്‍ക്കപ്പെട്ടു

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം

അമേരിക്കയില്‍ ഉപഭോഗം അതിന്റെ ഏറ്റവും കൂടിയ നിലയിലെത്തി. 2017 ല്‍ ആളുകള്‍ $24000 കോടി ഡോളറാണ് തുണി, ഷൂസ്, ഫോണ്‍, പുസ്തകം, കളിപ്പാട്ടം തുടങ്ങിയ ആകസ്മികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചിലവഴിച്ചത്. 2002 ല്‍ ചിലവഴിച്ചതിന്റെ ഇരട്ടി ആണിത്. ഈ കാലത്ത് ജനസംഖ്യ വെറും 13% മാത്രമേ വര്‍ദ്ധിച്ചുള്ളു. നിങ്ങള്‍ ഒരു സാധനം ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇരട്ടി ഡോപ്പമിന്‍ അടിയാണ് കിട്ടുന്നത്. ഒന്നാമത്തേത് അത് വാങ്ങാന്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, രണ്ടാമത് അത് എത്തിച്ചേര്‍ന്ന് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോഴും. … Continue reading ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനത്താല്‍ വാഹനമോടിച്ച ഡ്രൈവര്‍മാരാല്‍ കഴി‍ഞ്ഞ വര്‍ഷം 6,227 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ മൊത്തം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 10% കൂടുതല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധമാറ്റപ്പെട്ടവരാണ്. പൊതു റോഡില്‍ ഏറ്റവും ഭീഷണിയാകുന്നതില്‍ മദ്യപിച്ചുള്ള വാഹനമോടിക്കലിനെ മറികടന്നുകൊണ്ട് ഫോണ്‍ ആസക്തിയുള്ളവരാണ് ഒന്നാമത്തെ പൊതുജന ശത്രു ആയി മാറിയിരിക്കുന്നത്. ഫോണ്‍ ആസക്തിയുള്ളവര്‍ അവരുടെ ഫോണുമായി ഒട്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധമാറ്റവും, കൂടുതല്‍ അപകടകരവും, കൂട്ടിയിടിയുണ്ടാക്കാനുള്ള സാദ്ധ്യത കൂടിയവരുമാണ്. ഫോണ്‍ ആസക്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. — സ്രോതസ്സ് … Continue reading ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു

58,000 ല്‍ അധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ 'stalkerware' വിളിക്കുന്ന പ്രോഗ്രാമുകള്‍ 2018ല്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് റഷ്യന്‍ സുരക്ഷ കമ്പനിയായ Kaspersky Lab കണ്ടുപിടിച്ചു. അതില്‍ 35,000 പേര്‍ക്ക് അതിനെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. ഒരു വ്യക്തിയുടെ ഉപകരണങ്ങള്‍ പിന്‍തുടരുന്നതും, അതില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ക്യാമറയില്‍ നിന്ന് വരുന്ന ചിത്രങ്ങളുടെ ലൈവ് ഫീഡും ശേഖരിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളാണ് Stalkerware. അത് നിയമപരമാണ്. പക്ഷേ അധാര്‍മ്മികമാണ്. തങ്ങളുടെ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇതിനെ കണ്ടെത്തുകയും അതിനെ നിരോധിക്കുകയും ചെയ്യുമെന്ന് Kaspersky … Continue reading ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു

നിങ്ങളുടെ ശ്രദ്ധകിട്ടാനായി സാങ്കേതികവിദ്യാ കമ്പനികള്‍ നടത്തുന്ന വേലകള്‍

https://www.ted.com/talks/tristan_harris_the_manipulative_tricks_tech_companies_use_to_capture_your_attention Tristan Harris I want you to imagine walking into a room, a control room with a bunch of people, a hundred people, hunched over a desk with little dials, and that that control room will shape the thoughts and feelings of a billion people. This might sound like science fiction, but this actually exists … Continue reading നിങ്ങളുടെ ശ്രദ്ധകിട്ടാനായി സാങ്കേതികവിദ്യാ കമ്പനികള്‍ നടത്തുന്ന വേലകള്‍

ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ

Purim ന്റെ വരുന്ന ഫോണാണ് Librem 5. അതിന് രണ്ട് പ്രധാന വില്‍പ്പനഗുണങ്ങളുണ്ട്. ഒന്ന്, അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയാണ് ഉപയോഗിക്കുന്നത്. വളരെ കുറവ് മാത്രമേ കുത്തക കോഡ് അതിലുള്ളു. രണ്ട്, ഹാര്‍ഡ്‌വെയറുകളെ വിഛേദിക്കാനായി അതിന് ഒരു ഓഫ് സ്വിച്ച് ഉണ്ട്. അതിന്റെ ആശയം ഇതാണ് - മൂന്ന് സ്വിച്ചുകളും ഓഫാക്കിയാല്‍ ലിബ്രെം 5 നിങ്ങളെ പിന്‍തുടരുന്ന അതിന്റെ എല്ലാ സംവേദന ഘടകങ്ങളും ഓഫാക്കും. മൈക്ക്, ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, സെല്ലുലാര്‍ വയര്‍ലെസ് റേഡിയോ ഓഫാക്കും. അത് മാത്രമല്ല … Continue reading ലിബ്രെം 5 ഫോണിന്റെ ലോക്ക്ഡൌണ്‍ അവസ്ഥ