അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

പട്ടിണി വൈറസ് ഇരട്ടിക്കുന്നു

കോവിഡ്-19 മഹാമാരിക്ക് ശേഷം ഒന്നര വര്‍ഷമായി. എന്നാല്‍ വൈറസിനെ കവച്ച് വെക്കുന്നതാണ് പട്ടിണി കാരണമുള്ള മരണം. തുടരുന്ന സംഘര്‍ഷങ്ങള്‍, അതിനോടൊപ്പം മഹാമാരിയുടേയും വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ പ്രശ്നത്തിന്റേയും ഫലമായുണ്ടായ സാമ്പത്തിക പൊട്ടിത്തെറികള്‍, ലോകത്തെ പട്ടിണി കേന്ദ്ര പ്രദേശങ്ങളില്‍ ദാരിദ്ര്യത്തേയും ആഹാര സുരക്ഷിതമില്ലായ്മയേയും രൂക്ഷമാക്കി പട്ടിണിയുടെ അതി തീവൃ പ്രദേശങ്ങളുണ്ടാക്കി. ആഹാര സുരക്ഷിതമില്ലായ്മയേയും അതിന്റെ മൂല കാരണങ്ങളും സര്‍ക്കാരുകള്‍ അടിയന്തിരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇനി ഏറ്റവും മോശമായതാണ് വരാന്‍ പോകുന്നതേയുള്ളു. ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര … Continue reading പട്ടിണി വൈറസ് ഇരട്ടിക്കുന്നു

കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി

60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.” കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ … Continue reading ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?