NoiseTorch എന്നത് ഗ്നൂ-ലിനക്സിലെ മൈക്കിലെ ബഹളം കുറക്കാനുള്ള പ്രോഗ്രാം ആണ്. കീബോര്‍ഡിന്റെ, ഫാനിന്റെ ഒക്കെയുള്ള പിന്നാമ്പുറത്തെ അനാവശ്യമായ ബഹളങ്ങളെ അതിന് അരിച്ച് ഒഴുവാക്കാനാകും. ഇപ്പോള്‍ അത് PulseAudio മാത്രമേ പിന്‍തുണക്കുന്നുള്ളു. ഭാവിയില്‍ PipeWire പിന്‍തുണയും ഉണ്ടാകുമെന്ന് പറയുന്നു. ലളിതമായ ഉപയോക്തൃ interface ആണ് അതിനുള്ളത്. നിങ്ങള്‍ക്ക് ഒരു മൈക്കാണുള്ളതെങ്കില്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചതിന് ശേഷം "Load NoiseTorch" എന്ന ബട്ടണ്‍ അമര്‍ത്തുക. ഇത് ചെയ്യുന്നതോടെ ഒരു "NoiseTorch Microphone" എന്ന ഒരു virtual മൈക്ക് പ്രോഗ്രാം നിര്‍മ്മിക്കും. ഏത് … Continue reading ഗ്നൂ-ലിനക്സില്‍ മൈക്കിലെ ബഹളം കുറക്കാനുള്ള പ്രോഗ്രാം NoiseTorch
കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി
ഇന്‍ഡ്യ വെറും 1.1 ഗിഗാവാട്ട് പവനോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് 2020 ല്‍ സ്ഥാപിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത് എന്ന് BloombergNEF എന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഗവേഷണ സംഘം പറയുന്നു. India’s Top Wind Suppliers in 2020 എന്ന പ്രബന്ധത്തില്‍ കോവിഡ്-19 മഹാമാരിയാണ് ഈ കുറവിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. മഹാമാരി കാരണം 2020 ല്‍ രാജ്യം മൊത്തം ലോക്ക്ഡൌണ്‍ ഉണ്ടായി. അതിനാല്‍ supply chain ഉം, വസ്തുക്കളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ വലിയ തടസമുണ്ടായി. അതിനാല്‍ … Continue reading കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി
തീവൃ താപം കാരണം ഭൂമിയുടെ മൂന്നിലൊന്ന് വാസയോഗ്യമല്ലാതാകും
Michael Mann കാലാവസ്ഥാ വിവരദോഷികള്‍ക്ക്
വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു
കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു
പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്
കേഴ്വിശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് പുകവലി എന്ന് 50,000 പേരില്‍ 8 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ടെത്തി. Nicotine & Tobacco Research ന്റെ പഠനം Oxford University Press ആണ് പ്രസിദ്ധീകരിച്ചത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഡാറ്റയാണ് ഗവേഷകര്‍ പരിശോധിച്ചത്. അവര്‍ പങ്കെടുത്തവരുടെ പുകവലി ശീലം, എത്ര സിഗററ്റ് ദിവസവും വലിക്കുന്നു, പുകവലിക്കുന്ന ദൈര്‍ഘ്യം തുടങ്ങിയ കേഴ്വി ശേഷി നഷ്ടപ്പെടുന്നതുമായി ചേര്‍ത്ത് പരിശോധിച്ചു. അതില്‍ നിന്നും ഒരിക്കലും പുകവലിക്കാത്തവരേക്കാള്‍ 1.2 മുതല്‍ 1.6 മടങ്ങ് വരെ … Continue reading പുകവലിക്കാര്‍ക്ക് കേഴ്വി ശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്
അമേരിക്കയില്‍ കറുത്ത ദിനം എത്തി
Inside the U.S. Capitol at the height of the siege | Visual Forensics [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol
പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല
രണ്ട് വര്‍ഷം മുമ്പ് Pulwama യിലെ ദുരന്തപരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട Central Reserve Police Force ജവാന്‍മാരുടെ ബലിദാനത്തിന്റെ ഓര്‍മ്മ ഇന്‍ഡ്യ കഴിഞ്ഞ ആഴ്ച പുതുക്കി. ടെലിവിഷന്‍ അവതാരകന്‍ Arnab Goswami ആ ദുരന്തത്തില്‍ അന്നത്തെ TV rating agency ആയ BARC ന്റെ തലവനുമായി ആഹ്ലാദം പങ്കുവെക്കുന്നതിന്റെ WhatsApp ചാറ്റ് വിവരങ്ങള്‍ കുറച്ച് മുമ്പ് പുറത്തുവന്നിരുന്നല്ലോ. ഈ ഇനം മാധ്യമപ്രവര്‍ത്തകരുടെ ‘ദേശീയവാദം’ വ്യക്തമാക്കുന്നതാണ് അത്. എല്ലാ ഏജന്‍സികളുടേയും പ്രത്യേകിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചകള്‍ വ്യക്തമാക്കുന്നതാണ് … Continue reading പുല്‍വാമ ആക്രമണം കഴിഞ്ഞ് രണ്ട് വര്‍ഷം ആയിട്ടും ചോദ്യം ചെയ്യപ്പെടുന്ന ഔദ്യോഗിക വീഴ്ചകള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല
800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍
Gaza Ministry of Tourism and Antiquities, ഗാസ മുന്‍സിപ്പാലിറ്റി, ഗാസയിലെ Iwan Center for Cultural Heritage ഉം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗാസ നഗരത്തിലെ ഒരു പഴയ സ്കൂള്‍ പുതുക്കി പണിയുന്നു. ആ കെട്ടിടത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും പാലസ്തീന്‍കാരില്‍ അവരുടെ സംസ്കാരത്തെക്കുറിച്ചുള്ള ബോധം ഉയര്‍ത്താനും വേണ്ടിയാണിത്. പഴയ നഗരത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്നതും ഏകദേശം 800 വര്‍ഷം പഴക്കമുള്ളതുമായ Kamalaia സ്കൂള്‍ 1970കളില്‍ അടച്ചുപൂട്ടിയിരുന്നു. അത് Mamluk കാലം മുതല്‍ക്കുള്ളതായിരുന്നു. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്കൂള്‍ … Continue reading 800 വര്‍ഷം പഴക്കമുള്ള ഗാസ സ്കൂളിന് മുഖംമിനുക്കല്‍
കുറ്റവിചാരണ ഒരു പൊറാട്ട് നാടകം
Rania Khalek
കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം
“കര്‍ഷകരുടെ സമരത്തെ ആഗോളമായി പ്രബലമാക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഞാൻ ജയിലിൽ കിടക്കുന്നതാണ് നല്ലത്.” ഈ നൂറ്റാണ്ടില്‍ ഒരു ഇന്‍ഡ്യക്കാരന്‍ പറഞ്ഞ ഏറ്റവും ശക്തമാക വാചകത്തിലൊന്നാണിത്. ശക്തം, ധീരം, ആത്മാര്‍ത്ഥം. അത് വന്നത് ഒരു 22-വയസുകാരി പെണ്‍കുട്ടിയുടെ വായില്‍ നിന്നാണെന്ന കാര്യമാണ് അതിനേക്കാളേറെ നമ്മേ ആവേശഭരിതരാക്കുന്നത്. രാജ്യദ്രോഹം എന്ന കുറ്റം അവളെ എന്തൊക്കെ പ്രത്യാഘാതത്തിലേക്ക് എത്തിക്കുമെന്ന് തീര്‍ച്ചയായും അവളുടെ വക്കീലുമാര്‍ പറഞ്ഞിട്ടുണ്ടാവും. രാജ്യദ്രോഹമെന്ന് വ്യാഖ്യാനിക്കാവുന്ന പ്രവര്‍ത്തികളില്‍ പങ്കുണ്ടെന്ന സൂചന പോലും നിങ്ങളുടെ ജീവിതത്തെ തകിടം മറിക്കുകയോ ഗൌരവകരമായ വേദന നിങ്ങള്‍ക്ക് … Continue reading കോടതിയിലെ ദിഷ രവിയുടെ ധീരമായ പ്രസ്താവനകൾ ഇന്ത്യയുടെ ജുഡീഷ്യൽ മനസ്സാക്ഷിയെ വെല്ലുവിളിക്കണം