ഈ ആണവമാലിന്യം എന്ത് ചെയ്യും?

ആണവമാലിന്യം പ്രശ്നം അവസാനം ഫെഡറല്‍ സര്‍ക്കാര്‍ പരിഹരിച്ചോളും എന്നാണ് ആണവോര്‍ജ്ജത്തേക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും അനുമാനം ചെയ്യുന്നത്. ഊര്‍ജ്ജ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആണവോര്‍ജ്ജ വ്യവസായം പിന്നെയും പൊങ്ങിവരുന്നതിനാല്‍ അവര്‍ എങ്ങനെ ഇത് കൊകാര്യം ചെയ്യുന്നു എന്ന് നോക്കാം. വാഷിങ്ടണിലെ കൊളംബിയ നദിക്കരയിലുള്ള Hanford Nuclear Reservation നല്ല ഒരു ഉദാഹരണമാണ്. Hanford ശുദ്ധീകരിക്കുന്നതില്‍ U.S. Department of Energy വലിയ പുരോഗതിയാണ് കൈവരിച്ചത്. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും മലിനീകൃതമായ സ്ഥലമാണത്. എന്നാല്‍ ശേഷിക്കുന്ന മാലിന്യങ്ങള്‍ വലിയ പ്രതിബന്ധവും പൊതുജന സുരക്ഷക്കും … Continue reading ഈ ആണവമാലിന്യം എന്ത് ചെയ്യും?

ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു

കന്‍സാസിലെ വൈദ്യുത നിലയത്തില്‍ നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര്‍ പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില്‍ നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര്‍ പരിസ്ഥിതി mitigation projects ല്‍ ചിലവാക്കും എന്നും അവര്‍ പറഞ്ഞു. St. Marys ന് അടുത്തുള്ള കല്‍ക്കരി നിലയത്തില്‍ നിന്നാണ് മലിനീകരണമുണ്ടായത്. കരാര്‍ അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും … Continue reading ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു

നാലിലൊന്ന് ധാന്യങ്ങള്‍ അമേരിക്കയില്‍ കാറുകള്‍ക്ക് തീറ്റയായി കൊടുക്കുന്നു

പട്ടിണി വര്‍ദ്ധിച്ച് വരുന്ന കാലത്ത് അമേരിക്ക നാലിലൊന്ന് ധാന്യങ്ങള്‍ കാറുകള്‍ക്ക് തീറ്റകൊടുക്കുന്നു. 33 ലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷം ആഹാരമായി ഉപയോഗിക്കാവുന്ന 10.7 ലക്ഷം ടണ്‍ ധാന്യങ്ങള്‍ അമേരിക്കയിലെ എഥനോള്‍ distilleries കളിലേക്ക് 2009 ല്‍ പോയി. ആ വര്‍ഷം അമേരിക്കയിലുത്പാദിപ്പിച്ച ധാന്യങ്ങളുടെ നാലിലൊന്നും എഥനോള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ 200 എഥനോള്‍ distilleries ഉണ്ട്. അവ ആഹാരത്തെ ഇന്ധനമാക്കി മാറ്റുന്നു. 2004 ന് ശേഷം ധാന്യോത്പാദനം മൂന്ന് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ലോക ആഹാര സമ്പദ്‌വ്യവസ്ഥയിലെ വലിയ … Continue reading നാലിലൊന്ന് ധാന്യങ്ങള്‍ അമേരിക്കയില്‍ കാറുകള്‍ക്ക് തീറ്റയായി കൊടുക്കുന്നു

സാം അമ്മാവന് നിങ്ങളുടെ കുട്ടിയെ വേണം

ദശലക്ഷക്കണക്കിന് കുട്ടികള്‍ അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ ഒരു വ്യാകുലതയിലേക്ക് നാം ശ്രദ്ധതിരിക്കുകയാണ്. രാജ്യത്തെ ഹൈസ്കൂളുകളിലെ സൈനിക recruiters ന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിദ്ധ്യവും കുട്ടികളെക്കുറിച്ച് സൈന്യം ശേഖരിക്കുന്ന വിവരങ്ങളും ആണ് അത്. David Goodman and Ari Rosmarin സംസാരിക്കുന്നു: രാജ്യത്തെ കുടുംബങ്ങളും കുട്ടികളും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്ന ഈ ആഴ്ചയില്‍ അവര്‍ അറിയാതെ ഈ ഒരു കൂട്ടം കടലാസ് ചുരുള്‍ അവര്‍ക്ക് ലഭിക്കും. ഈ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ തന്നിഷ്ടപ്രകാരം സൈനിക … Continue reading സാം അമ്മാവന് നിങ്ങളുടെ കുട്ടിയെ വേണം

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടത് ആരുടേയും കുഴപ്പമല്ല. മനുഷ്യര്‍ക്ക് സമ്മതിച്ച് കൊടുക്കാന്‍ വയ്യാത്തതിനാലുമല്ല, ചൈനയുടെ കുഴപ്പവുമല്ല, UN ന്റെ കഴിവില്ലായ്മയുമല്ല. പരസ്പരം കുറ്റംപറയാന്‍ ധാരാളം കാരണമുണ്ട്. എന്നാല്‍ ഒരു രാജ്യത്തിന് കളിയുടെ ഗതിമാറ്റാനുള്ള പ്രത്യേക ശക്തിയുണ്ട്. എന്നാല്‍ അത് ഉപയോഗിച്ചില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അവരുടെ ഒപ്പം അതേ തീരുമാനം എടുത്തേനെ. അമേരിക്ക മുന്നോട്ട് വന്നാല്‍ മാത്രം EU, ജപ്പാന്‍, ചൈന, ഇന്‍ഡ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളും … Continue reading കോപ്പന്‍ഹേഗന്‍ ചര്‍ച്ച പരാജയപ്പെട്ടതെന്തുകൊണ്ട്?

മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്‍ഡ്‌ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു. പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് … Continue reading മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്

അപകടം പിടിച്ച subprime ലോണുകള്‍ നല്‍കി ഭവന വായ്പ്പാ പ്രതിസന്ധി തീഷ്ണമാക്കിയ lenders ഇപ്പോള്‍ സര്‍ക്കാര്‍ കടംവാങ്ങിയവര്‍ക്ക് നല്‍കുന്ന $2100 കോടി ഡോളറിന്റ ധനസഹായം വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. Making Home Affordable പദ്ധതിയില്‍ പങ്കെടുത്ത 25 പേരില്‍ 21 പേരും subprime ലോണുകള്‍ സൃഷ്ടിച്ചവരോ അത് പരിപാലിച്ചവരോ ആണ്. സര്‍ക്കാര്‍ കൊണ്ടുവന്ന $7500 കോടി ഡോളറിന്റെ Home Affordable Modification Program(HAMP) ആണ് ധനസഹായം നല്‍കുന്നത്. ജപ്തി ഒഴുവാക്കന്‍ നികുതിദായകരുടെ പണം കടം നല്‍കിയവര്‍ക്ക് കൊടുത്ത് … Continue reading CHANGE കൊണ്ട് ഒബാമ ഉദ്ദേശിച്ചതെന്ത്

ഇത് എന്റെ വീട്ടില്‍ ആയിരുന്നെങ്കിലോ

ഏപ്രില്‍ 20, 2010 ന് BP യുടെ Deepwater Horizon എണ്ണ കിണറില്‍ ഉണ്ടായ പൊട്ടിത്തെറി 11 ജോലിക്കാരെ കൊല്ലുകയും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുകയും ചെയ്തു. Texas City Refinery പൊട്ടിത്തെറി, Prudohoe Bay എണ്ണ പൊട്ടിയൊഴുകല്‍ ഇവക്ക് ശേഷം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ BP ഉള്‍പ്പെട്ട പ്രധാന ദുരന്തമാണിത്. 400 ല്‍ അധികം സ്പീഷീസുകളിലുള്ള ജീവജാലങ്ങള്‍ അധിവസിക്കുന്ന ആ പ്രദേശത്ത് പ്രതി ദിനം 3,969,000 ലിറ്റര്‍ എന്ന തോതിലാണ് … Continue reading ഇത് എന്റെ വീട്ടില്‍ ആയിരുന്നെങ്കിലോ

ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു

കോപ്പന്‍ഹേഗനില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ലോകത്തിന്റെ ശ്രമത്തെ തകര്‍ത്തതിന് ശേഷം ഒബാമ സര്‍ക്കാര്‍ പാപ്വാ ന്യൂഗിനിയില്‍ Exxon നും കൂട്ടര്‍ക്കും ദ്രാവക പ്രകൃതിവാതക നിലയം നിര്‍മ്മിക്കാന്‍ United States Export-Import Bank ല്‍ നിന്ന് $300 കോടി ഡോളര്‍ നല്‍കുന്നു. എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഒബാമ തീരുമാനമൊന്നുമെടുത്തിട്ടില്ല. "ഫോസില്‍ ഇന്ധന പ്രൊജക്റ്റുകള്‍ക്ക് ഇമ്മാതിരി സഹായം അമേരിക്കന്‍ഡ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് മറ്റ് … Continue reading ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു

വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു

93 ആം വയസില്‍ വീട്ടില്‍ വെച്ച് വിയറ്റ്നാം യുദ്ധത്തിന്റെ ഒരു പ്രധാന ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര മരിച്ചു. 1961 - 1968 കാലത്ത് ജോണ്‍ F കെന്നഡിയുടേയും ലിന്‍ഡന്‍ ജോണ്‍സണിന്റേയും സര്‍ക്കാരില്‍ Secretary of Defense ആയി മക്‌നമാര ജോലി ചെയ്തു. തെക്ക് കിഴക്കനേഷ്യയിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ നേതൃത്വം വഹിച്ചു. 1964 ഓടെ വിയറ്റാനാമിലെ യുദ്ധത്തെ “മക്‌നമാരയുടെ യുദ്ധം” എന്ന പേരില്‍ അറിയപ്പെട്ടു. “അതിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നു” എന്ന് മക്‌നമാര … Continue reading വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു