രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു

അഴിമതി കുറ്റാരോപിതനായ New Jersey യിലെ സെനറ്റര്‍ Robert Menendez നിയമ പ്രതിരോധ നിക്ഷേപത്തിനായി $16 ലക്ഷം ഡോളര്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സമാഹരിച്ചു. സംഭാവന നല്‍കിയവരില്‍ പ്രമുഖ ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാരും ഉണ്ട്. Menendez ഒരു ഡമോക്രാറ്റ് ആണെങ്കിലും അദ്ദേഹത്തിന്റെ നിയമ നിക്ഷേപം രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേലിന്റെ സുരക്ഷിതത്തെക്കുറിച്ച് കഴുകന്‍ വീക്ഷണമുള്ള സംഭാവന ദാദാക്കളെ ആകര്‍ഷിക്കുകയുണ്ടായി. Menendez ന്റെ അഴിമതി വിചാരണ അന്ത്യമില്ലാവിചാരണ(mistrial)യില്‍ ആണ് അവസാനിച്ചത്. ഒരു ന്യായവിധിയില്‍ എത്തിച്ചേരാനായില്ല എന്ന് ജൂറികള്‍ പറഞ്ഞു. … Continue reading രണ്ട് പാര്‍ട്ടിയിലേയും ഇസ്രായേല്‍ അനുകൂല കോടീശ്വരന്‍മാര്‍ മെന്‍ഡസിന്റെ പ്രതിരോധ നിക്ഷേപത്തെ സഹായിച്ചു

നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി

നാസികളെ ഇഷ്ടമല്ലെങ്കില്‍ കൂടിയും നാസിസത്തിന്റെ വാഴ്ത്തലിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്തു. എല്ലാ U.N. അംഗരാജ്യങ്ങളും നാസി-അനുകൂല പ്രസംഗത്തേയും സംഘടനകളേയും സംഘം ചേരലിനേയും നിരോധിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. റഷ്യ എഴുതിയ പ്രമേയം കഴിഞ്ഞ ദിവസം പൊതു സഭയുടെ മനുഷ്യാവകാശ കമ്മറ്റി 125-2 എന്ന വോട്ടോടെ പാസാക്കി. 51 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും ഉക്രെയ്നും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. — സ്രോതസ്സ് latimes.com 2017-11-21

കീസ്റ്റോണ്‍ XL പൈപ്പ് ലൈനില്‍ നിന്ന് 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു

Keystone XL പൈപ്പ് ലൈന്‍ വിരോധികളുടെ ഏറ്റവും മോശമായ പേടികളിലൊന്ന് കഴിഞ്ഞ ദിവസം സത്യമായി. തെക്കെ ഡക്കോട്ടയിലെ Marshall County ല്‍ 7.6 ലക്ഷം ലിറ്ററിലധികം എണ്ണ ചോര്‍ന്നു എന്ന് പൈപ്പ് ലൈനിന്റെ ഉടമസ്ഥരായ TransCanada കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു പൈപ്പ് ലൈന്‍ അടക്കുകയും ജോലിക്കാര്‍ ശുദ്ധീകരണ പ്രവര്‍ത്തികള്‍ തുടങ്ങുകയും ചെയ്തു. കുടിവെള്ള സ്രോതസ്സുകളെ എണ്ണ അശുദ്ധമാക്കിയിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചു. — സ്രോതസ്സ് truthdig.com, motherjones.com 2017-11-20

കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്

സെപ്റ്റംബര്‍ 11, 2001 ന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് $1.46 ലക്ഷം കോടി ഡോളര്‍ ആണ് Department of Defense നേരിട്ട് ചിലവാക്കിയത് എന്ന പെന്റഗണിന്റെ കണക്ക് Secrecy News ന് ലഭിച്ചു. യുദ്ധത്തിന്റെ ചിലവുകളേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ് 74-താളുകളുള്ള DoD റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മൊത്തം കണക്കില്‍ $8300 കോടി ഡോളര്‍ രഹസ്യ ചിലവാക്കലാണ്. എന്നാല്‍ അതില്‍ CIA യെ പോലുള്ളവര്‍ നടത്തുന്ന “non-DoD classified programs” ഉള്‍പ്പെടുന്നില്ല. “യുദ്ധവുമായി ബന്ധപ്പെട്ട ചിലവുകള്‍” സൈനിക പ്രവര്‍ത്തന … Continue reading അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്