— സ്രോതസ്സ് truthdig.com By Clay Bennett
ടാഗ്: അമേരിക്ക
ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം
National Bureau of Economic Research പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രമാണ്. 1980 ല്‍ ഏറ്റവും മുകളിലത്തെ quintile(അഞ്ചിലൊന്ന്) ലിലുള്ള ഒരു മനുഷ്യന്‍ ഏറ്റവു താഴത്തെ quintile ലിലുള്ള മനുഷ്യനേക്കാള്‍ 5 വര്‍ഷം അധികം ജീവിക്കുമായിരുന്നു. അസമത്വം ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഫലമായി 2014 ആയപ്പോഴേക്കും അത് 12.7 വര്‍ഷമായി വര്‍ദ്ധിച്ചു. അതിസമ്പന്നരുടെ quintile അവരുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ 7 വര്‍ഷം അധികം ജീവിക്കുന്നു. അതേ സമയം പരമദരിദ്രിരുടെ … Continue reading ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം
എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
രാജ്യത്തെ 12 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്ന് നടന്ന സ്ഥലത്ത് എല്‍ സാല്‍വഡോര്‍ ഒരു സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1981 ല്‍ അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന സൈന്യം ആയിരത്തിലധികം ആളുകളെ കൊന്ന സ്ഥലമാണത്. അമേരിക്കക്കാര്‍ പരിശീലനം കൊടുത്ത സാല്‍വഡോറിലെ മരണ സംഘം "ബോധപൂര്‍വ്വവും വ്യവസ്ഥാപിതമായും" 1981 ഡിസംബര്‍ 11 ഉം 13 ഉം El Mozote നഗരത്തിലും സമീപ ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളുമായ 1,200 ഗ്രാമീണരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്ന് 1992 ലെ … Continue reading എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയതിന് ഇറാനിന്റെ പരമാധികാര നേതാവ് ട്രമ്പിന് നന്ദി പറഞ്ഞു
പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം, "അമേരിക്കയുടെ യഥാര്‍ത്ഥ മുഖം" മറനീക്കി പുറത്തുകാണിച്ചതിന് അമേരിക്കയുടെ പുതിയ നേതാവിനോട് തങ്ങളുടെ രാജ്യം നന്ദിയുള്ളവരാണ് എന്ന് ഇറാനിന്റെ പരമാധികാര നേതാവായ ആയത്തൊള്ള അലി ഖമേനി പറഞ്ഞു. "ആ പുതിയ പ്രസിഡന്റിന് ഞങ്ങള്‍ നന്ദിപറയുന്നു. കാരണം അമേരിക്കയുടെ ശരിയായ മുഖം വ്യക്തമാക്കുന്നതിന് അദ്ദേഹം ഞങ്ങളെ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്. " അമേരിക്കയുടെ അധികാര വ്യവസ്ഥയിലെ രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മ്മിക, സാമൂഹ്യ അഴിമതിയെക്കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ … Continue reading അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയതിന് ഇറാനിന്റെ പരമാധികാര നേതാവ് ട്രമ്പിന് നന്ദി പറഞ്ഞു
പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാന്‍ NSA ഉപയോഗിച്ച ആയുധം വിക്കിലീക്സ് പുറത്തുവിട്ടു
വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച്, പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ അമേരിക്ക ഹാക്കു ചെയ്യുന്നു എന്നതാണ് പുതിയ വിവരം. NSA യുടെ സൈബര്‍ ആയുധങ്ങളില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാനുള്ള കോഡുകളുമുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി ലോകം മൊത്തമുള്ള വിവരങ്ങളുടേയും ഡാറ്റയുടേയും നിരീക്ഷണവും, ശേഖരണവും, വിശകലനവും NSA (National Security Agency) നടത്തുന്നു. പാകിസ്ഥാനിലെ പൌരന്‍മാരുടേയും സൈനിക നേതൃത്വത്തേയും അവര്‍ മുമ്പും ചാരപ്പണി ചെയ്തിട്ടുണ്ട്. — സ്രോതസ്സ് techjuice.pk നമ്മള്‍ രക്ഷപെട്ടു എന്ന് കരുതരുത്.
കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു
ജൂലിയന്‍ അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ട്രമ്പ് സര്‍ക്കാര്‍ തയ്യാറാക്കി എന്ന് CNN കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. "ജൂലിയന്‍ അസ്സാഞ്ജിനും വിക്കിലീക്സിനും എതിരായ അന്വേഷണം കുറഞ്ഞത് 2010 മുതല്‍ നടക്കുന്നതാണ്" എന്ന് CNN പറയുന്നു. സൈനിക ഹെലികോപ്റ്റര്‍ ഇറാഖിലെ സാധരണ ജനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ രഹസ്യരേഖകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിക്കീലീക്സിന് ലോകശ്രദ്ധ നേടിയിരുന്നു. U.S. Army Private ചെല്‍സി മാനിങ്ങിനെ അവയുടെ സ്രോതസ്സായി കണ്ട് ശിക്ഷിക്കുകയും ചെയ്തു. https://justice4assange.com/Donate.html — സ്രോതസ്സ് … Continue reading അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു
സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി
2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം $2.6 കോടി ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തി എന്ന് Live Science പറയുന്നു. US Census Bureau യില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചാണ് ഈ വിവരം കണ്ടെത്തിയത്. പേരില്ലാത്ത വസ്തുക്കളും, കാലം നിശ്ഛയിച്ചിട്ടില്ലാത്ത "100 വര്‍ഷത്തിലധികം പഴയത്" എന്ന് രേഖപ്പെടുത്തിയതുമായ ധാരാളം പുരാവസ്തുക്കള്‍ ഈ കൂട്ടത്തിലുണ്ട്. നിയമ വിരുദ്ധമായാണോ ഇവ കടത്തിയത് എന്നോ വീണ്ടും വിറ്റ് ലാഭം നേടിയോ എന്ന കാര്യവും ഈ രേഖകളില്‍ വ്യക്തമല്ല. … Continue reading സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി
BJP യെ അമേരിക്കയുടെ NSA ചാരപ്പണി നടത്തുന്നു
അമേരിക്കയുടെ National Security Agency (NSA) ഭരണപക്ഷപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ ചാരപ്പണി നടത്തുന്നു എന്നൊരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. BJPയോടൊപ്പം പാകിസ്ഥാനിലെ Pakistan Peoples Party (PPP) യേയും ചാരപ്പണി നടത്തുന്നതായി വിക്കിലീക്സ് അവകാശപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ANI പ്രസിദ്ധപ്പെടുത്തിയത്. “NSA യുടെ നൂറുകണക്കിന് സൈബര്‍ ആയുധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തേയും ഹാക്ക് ചെയ്യാനുപയോഗിക്കുന്ന കോഡുകളും ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് വിക്കിലീക്സ് പറയുന്നു. — സ്രോതസ്സ് zeenews.india.com
വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു
അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org