Democratic National Committee നിഷ്പക്ഷമായ ഒരു സംഘടനയാണ്. എന്നാല്‍ അവര്‍ Bernie Sanders ന്റെ സംഘത്തെ Hillary Clinton ന്റേതില്‍ നിന്ന് ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന വിവരം കുത്തിപ്പൊക്കണമെന്ന ഉദ്ദേശത്തില്‍ പദ്ധതികളാവിഷ്കരിച്ചു. വ്യവസ്ഥയുടെ സ്ഥാനാര്‍ത്ഥിയായ Clinton ന് ഗുണകരമായി പക്ഷം പിടിക്കുകയാണ് എന്ന് Sanders സംഘം മാസങ്ങളോളം പരാതിപറഞ്ഞിരുന്നു. വോട്ടര്‍മാരുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DNCക്ക് എതിരെ അവര്‍ കേസും കൊടുത്തിരുന്നു. ഇപ്പോള്‍ വിക്കീലീക്സ് DNC യുടെ 20,000 ആഭ്യന്തര ഇമെയിലുകള്‍ പറത്തുവിട്ടിരിക്കുന്നു. DNC ഉദ്യോഗസ്ഥര്‍ സാന്റേഴ്സിനെതിരെ … Continue reading നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു
ടാഗ്: അമേരിക്ക
മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
ജൂലൈ 10, 2015 ന് Connecticut General Assembly മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് നിരോധിക്കാനുള്ള നിയമം പാസാക്കി. ഒക്റ്റോബര്‍ 1, 2015 ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സ്കൂളുകളിലേയും നഴ്സറികളിലേയും പുല്‍ത്തകിടികളില്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തെ തടയുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനമാണ് Connecticut — സ്രോതസ്സ് theridgefieldpress.com നമ്മുടെ നാട്ടിലും ആളുകള്‍ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. നല്ലത്. പക്ഷേ ദയവ് ചെയ്ത് അതിനായി കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുതേ. പരസ്യങ്ങളില്‍ കാണുന്നത് … Continue reading മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
ഒബാമ ബുഷിന്റെ സര്‍ക്കാരാണ്
ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു
അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു
സാമ്രാജ്യം കോംഗോയുടെ നിധിയാല് ജീവിക്കുന്നു
ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്
"Free the Water" എന്ന് 2014 ല്‍ Highland Park ന്റെ കുടിവെള്ള ടാങ്കിന്റെ പുറത്ത് എഴുതിയതിന് രണ്ട് കലാകാര്‍ക്കെതിരെയുള്ള കേസ് ഡിട്രോയിറ്റ് കോടതി വിചാരണക്കെടുത്തു. വസ്തുവകകളുടെ നാശത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് Antonio Cosme ക്കും William Lucka ക്കും എതിരെ ചാര്‍ത്തിയിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഡിട്രോയിറ്റ് ജല പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് വീടുകളിലേക്കുള്ള കുടിവെള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഡിട്രോയിറ്റ് നഗരത്തിന്റെ ജല നിരോധനത്തെ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര … Continue reading ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്
മിഷിഗണിന്റെ ജല യുദ്ധങ്ങള്‍
20 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ട് കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജം (വീണ്ടും) റിക്കോഡ് ഭേദിച്ചു
കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഗ്രിഡ്ഡ് ആയ California Independent System Operator (CAISO) കഴിഞ്ഞ ആഴ്ച അവരുടെ തന്നെ റിക്കോഡ് ഭേദിച്ചിരിക്കുന്നു. ജൂലൈ 12 1:06pm ന് 8,030 മെഗാവാട്ട് ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിക്കോഡിനെക്കാള്‍ ~2,000 മെഗാവാട്ട് അധികമാണ് ഇത്. കാലിഫോര്‍ണിയയുടെ ~80% മേ CAISO യിലുള്ളു. ചെറിയ മുന്‍സിപ്പല്‍ വൈദ്യുതി വിതരണ കമ്പനികളുത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് cleantechnica.com
അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്
1992 മുതല്‍ 2012 വരെയുള്ള കാലത്ത് അമേരിക്കയിലുപയോഗിച്ച കീടനാശിനികളേയും കളനാശിനികളേയും കുറിച്ചുള്ള U.S. Geological Survey നടത്തിയ ഒരു പഠനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആ രണ്ട് ദശാബ്ദക്കാലത്ത് ഏകദേശം 113 കോടി കിലോഗ്രാം മൊണ്‍സാന്റോയുടെ ഗ്ലൈഫോസേറ്റ് അടിസ്ഥാനമായ കളനാശിനിയാണ് അമേരിക്കയുടെ മണ്ണില്‍ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോടൊപ്പം ഉപയോഗിക്കുന്ന പ്രധാന കളനാശിനായായ അത്, 1990 ന്റെ പകുതിക്ക് ശേഷം മൊണ്‍സാന്റോ അവരുടെ ജനിതകമാറ്റം വരുത്തിയ "Roundup Ready"ചോളവും സോയാബീനും ഇറക്കിയതിന് ശേഷമാണ് ഉപയോഗിക്കപ്പെട്ടത്. Environmental Working … Continue reading അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്



