മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു

ജൂലൈ 10, 2015 ന് Connecticut General Assembly മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് നിരോധിക്കാനുള്ള നിയമം പാസാക്കി. ഒക്റ്റോബര്‍ 1, 2015 ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സ്കൂളുകളിലേയും നഴ്സറികളിലേയും പുല്‍ത്തകിടികളില്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തെ തടയുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനമാണ് Connecticut — സ്രോതസ്സ് theridgefieldpress.com നമ്മുടെ നാട്ടിലും ആളുകള്‍ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. നല്ലത്. പക്ഷേ ദയവ് ചെയ്ത് അതിനായി കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുതേ. പരസ്യങ്ങളില്‍ കാണുന്നത് … Continue reading മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു →

ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു

അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു →

ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്

"Free the Water" എന്ന് 2014 ല്‍ Highland Park ന്റെ കുടിവെള്ള ടാങ്കിന്റെ പുറത്ത് എഴുതിയതിന് രണ്ട് കലാകാര്‍ക്കെതിരെയുള്ള കേസ് ഡിട്രോയിറ്റ് കോടതി വിചാരണക്കെടുത്തു. വസ്തുവകകളുടെ നാശത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് Antonio Cosme ക്കും William Lucka ക്കും എതിരെ ചാര്‍ത്തിയിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഡിട്രോയിറ്റ് ജല പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് വീടുകളിലേക്കുള്ള കുടിവെള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഡിട്രോയിറ്റ് നഗരത്തിന്റെ ജല നിരോധനത്തെ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര … Continue reading ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ് →

20 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ട് കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജം (വീണ്ടും) റിക്കോഡ് ഭേദിച്ചു

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഗ്രിഡ്ഡ് ആയ California Independent System Operator (CAISO) കഴിഞ്ഞ ആഴ്ച അവരുടെ തന്നെ റിക്കോഡ് ഭേദിച്ചിരിക്കുന്നു. ജൂലൈ 12 1:06pm ന് 8,030 മെഗാവാട്ട് ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിക്കോഡിനെക്കാള്‍ ~2,000 മെഗാവാട്ട് അധികമാണ് ഇത്. കാലിഫോര്‍ണിയയുടെ ~80% മേ CAISO യിലുള്ളു. ചെറിയ മുന്‍സിപ്പല്‍ വൈദ്യുതി വിതരണ കമ്പനികളുത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് cleantechnica.com

അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്

1992 മുതല്‍ 2012 വരെയുള്ള കാലത്ത് അമേരിക്കയിലുപയോഗിച്ച കീടനാശിനികളേയും കളനാശിനികളേയും കുറിച്ചുള്ള U.S. Geological Survey നടത്തിയ ഒരു പഠനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആ രണ്ട് ദശാബ്ദക്കാലത്ത് ഏകദേശം 113 കോടി കിലോഗ്രാം മൊണ്‍സാന്റോയുടെ ഗ്ലൈഫോസേറ്റ് അടിസ്ഥാനമായ കളനാശിനിയാണ് അമേരിക്കയുടെ മണ്ണില്‍ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോടൊപ്പം ഉപയോഗിക്കുന്ന പ്രധാന കളനാശിനായായ അത്, 1990 ന്റെ പകുതിക്ക് ശേഷം മൊണ്‍സാന്റോ അവരുടെ ജനിതകമാറ്റം വരുത്തിയ "Roundup Ready"ചോളവും സോയാബീനും ഇറക്കിയതിന് ശേഷമാണ് ഉപയോഗിക്കപ്പെട്ടത്. Environmental Working … Continue reading അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട് →

അവസാനം 9/11 റിപ്പോര്‍ട്ടിന്റെ ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി

2001 ലെ ഭീകരാക്രമണത്തില്‍ സൌദി സര്‍ക്കാരിന്റെ പങ്കിനെ സൂചിപ്പിക്കുന്ന, 9/11 Commission Report ലെ തടഞ്ഞ് വെച്ചിരുന്ന '28 താളുകള്‍' അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. 2002 ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ആ 28 താളുകളില്‍ 9/11 ഹൈജാക്കര്‍മാരുടെ സൌദി അറേബ്യയുടെ സാദ്ധ്യമായ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു. എന്നിട്ടും ഗള്‍ഫ് രാജവംശവുമായി അമേരിക്ക ബന്ധങ്ങള്‍ തുടരുന്നത് ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 13വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്ന് മറച്ച് വെക്കപ്പെട്ട ആ താളുകളേക്കുറിച്ചുള്ള വൈറ്റ്‌ഹൌസിന്റെ പത്രപ്രസ്ഥാവനയെ Amnesty International വിമര്‍ശിച്ചു. "സൌദി സര്‍ക്കാരോ മുതിര്‍ന്ന … Continue reading അവസാനം 9/11 റിപ്പോര്‍ട്ടിന്റെ ’28 താളുകള്‍’ അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി →