2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്

2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021

സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി

എങ്ങനെയാണ് അമേരിക്കയിലെ കോടീശ്വരന്‍മാര്‍ അവരുടെ വരുമാനത്തിന് നികുതി കൊടുക്കാതിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ IRS ന്റെ നികുതി ഫയലിങ്ങിലെ ഒരു വലിയ ചോര്‍ച്ച തുറന്ന് കാണിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്‍മാരുടെ സ്വകാര്യ നികുതി രേഖകള്‍ ProPublicaക്ക് കിട്ടി. ഞെട്ടിപ്പിക്കുന്നതാണ് ആ വിവരങ്ങള്‍. 2014 - 2018 കാലത്ത് ഏറ്റവും സമ്പന്നരായ 25 അമേരിക്കക്കാരുടെ സമ്പത്ത് $40000 കോടി ഡോളര്‍ വര്‍ദ്ധിച്ചു. എന്നാല്‍ അവര്‍ $1300 കോടി ഡോളര്‍ മാത്രമാണ് നികുതി അടച്ചത്. അവരുടെ സമ്പത്തിന്റെ വര്‍ദ്ധനവിന്റെ … Continue reading സമ്പത്ത് കുതിച്ചുയരുന്നതിനിടക്കും ബേസോസും, മസ്കും, ബ്ലൂംബര്‍ഗ്ഗും, ബഫറ്റും നികുതി ഒഴുവാക്കി →

ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

U.S. Central Intelligence Agency ഉദ്യോഗസ്ഥരുടെ പിന്‍തുണയോടെ കാസ്ട്രോ വിരുദ്ധ ഭീകരവാദികള്‍ ആഫ്രിക്കന്‍ പന്നി വൈറസിനെ 1971 ല്‍ ക്യൂബയിലിറക്കി. ആറ് ആഴ്ചകള്‍ക്ക് ശേഷം രോഗം കാരണം രാജ്യം മൊത്തം 5 ലക്ഷം പന്നികളെ കൊല്ലേണ്ടതായി വന്നു. Panama Canal Zone അമേരിക്കന്‍ സൈനിക ആസ്ഥാനത്തെ CIA പരിശീലന സ്ഥലത്ത് വെച്ച് കാസ്ട്രോ വിരുദ്ധ സംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശത്തോടെ ഒരു മുദ്രവെച്ച അടയാളപ്പെടുത്താത്ത container ല്‍ വൈറസിനെ തനിക്ക് നല്‍കി എന്ന് ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ സ്രോതസ് … Continue reading ക്യൂബന്‍ പന്നി വൈറസിന് CIAയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു →

ജോണ്‍ ഹോപ്കിന്‍സ് കറുത്തവരെ അടിമകളാക്കിയിരുന്നു

19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]

1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു

കറുത്തവരുടെ വിമോചനത്തിന്റേയും പോലീസ് അതിക്രമ വിരുദ്ധതയുടേയും സംഘടനയായ MOVE ന്റെ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഫിലാഡല്‍ഫിയയിലെ വീട്ടില്‍ 1985 ല്‍ പോലീസ് ബോംബിടുകയും അതിന്റെ ഫലമായി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതില്‍ രണ്ട് പേര്‍ കുട്ടികളാണ്. അവരുടെ ശരീരത്തിന്റെ ശേഷിപ്പുകള്‍ University of Pennsylvaniaയും Princeton Universityയും കൈവശം ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ ഫിലാഡല്‍ഫിയയില്‍ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്. University of Pennsylvania യിലേയും Princeton University യിലേയും നരവംശശാസ്ത്രജ്ഞര്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി അതിലെ ഒരു … Continue reading 1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു →