കോവിഡ്-19 ഭേദപ്പെട്ടവര്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കല്‍, മറ്റ് ഹൃദയ സംബന്ധമായ കുഴപ്പങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. Nature Medicine ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വന്നവര്‍ക്ക് അസുഖം മാറി ഒരു വര്‍ഷത്തിന് ശേഷം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ശക്തമായ രോഗബാധകാരണം ആശുപത്രിയില്‍ പോകേണ്ടി വരാത്ത രോഗികള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് രോഗത്തിന്റെ അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും ICUs ല്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക്. — സ്രോതസ്സ് … Continue reading കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത
ടാഗ്: ആരോഗ്യം
രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്
അണുബാധ, മറ്റ് ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ടെന്ന് University of Alberta നയിച്ച ഒരു പഠനത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന പാകമായ ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയായ അനീമിയ ഇരുമ്പിന്റെ കുറവോ രക്ത നഷ്ടമോ കാരണം ഉണ്ടാകുന്നതാണ്. അത് വ്യത്യസ്ഥ രോഗപ്രതിരോധ പ്രതികരണമാണ് സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ടാക്കുന്നത്. മാസം തോറുമുള്ള രക്ത നഷ്ടം, ഗര്‍ഭം, പ്രസവം തുടങ്ങിയവയാല്‍ അത് വ്യക്തമാണ്. ആര്‍ത്തവ ചക്രത്തിന് ശേഷം സ്ത്രീകളില്‍ അതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പാകമാകാത്ത ചുവന്ന രക്താണുക്കളാണുള്ളത്. സ്ത്രീകള്‍ക്കും … Continue reading രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്
ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്
ആഴ്ചയില്‍ 14 യൂണിറ്റ് മദ്യം എന്ന ബ്രിട്ടണിലെ നിര്‍ദ്ദേശിക്കപ്പെട്ട പരിധിയില്‍ കുറച്ച് മാത്രം കഴിച്ചാലും അത് ഹൃദ്രോഗങ്ങളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് Clinical Nutrition ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ 40 - 69 വയസ് പ്രായമുള്ള 3.5 ലക്ഷം ആള്‍ക്കാരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ ആശുപത്രിയിലെത്തുന്നവരെ ആണ് Anglia Ruskin University (ARU) ലെ ഗവേഷകര്‍ പഠനവിഷയമാക്കിയത്. ആഴ്‍ചയില്‍ 14 യൂണിറ്റില്‍ താഴെ മദ്യം കഴിട്ടവരില്‍, 4% ചാരായം അടങ്ങിയ ബിയറിന്റെ ഓരോ … Continue reading ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്
ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു
ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു
ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്
കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്
വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ … Continue reading വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു
രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു … Continue reading ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു
അമേരിക്കയില്‍ ഗര്‍ഭഛിദ്രം ആക്രമണത്തില്‍
ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021
ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്