റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു

വ്യക്തിപരമായ സ്വകാര്യ വിവരങ്ങളുടെ decryption keys ഉള്‍പ്പടെ ഉപയോക്താക്കളുടെ ഡാറ്റയില്‍ പൂര്‍ണ്ണമായ ലഭ്യത നിയമപാലകര്‍ക്ക് കൊടുക്കണം എന്ന് റിലയന്‍സിന്റെ ജിയോ Telecom Regulatory Authority of India (TRAI)യോട് പറഞ്ഞു. ചൈനയുടെ ഉടമസ്ഥതയിലുള്ള Paytm കൊടുത്ത സമര്‍പ്പണത്തില്‍ ഇന്‍ഡ്യക്കാരുടെ ഡാറ്റയില്‍ ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് പൂര്‍ണ്ണമായും അനിയന്ത്രിത ലഭ്യതയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ എല്ലാ ഉപയോക്താക്കളുടേയും ഡാറ്റ പങ്കുവെക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്” എന്ന് Paytm CEO ആയ Vijay Shekhar Sharmaയുടെ സഹോദരനായ അജയ് … Continue reading റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു

കൈഗ ആണവനിലയത്തിന്റെ വികസനത്തെക്കുറിച്ചുള്ള പൊതു ന്യായ വിചാരണ

വിവാദപരമായ കൈഗ ആണവനിലയത്തിന്റെ വികസനത്തെക്കുറിച്ചൊരു പൊതു ന്യായ വിചാരണ ഡിസംബര്‍ 14 ന് നടക്കുന്നു. പ്രഖ്യാപിച്ചിരിക്കുന്ന യൂണിറ്റ്-5, യൂണിറ്റ്-6 നിര്‍മ്മിക്കാന്‍ പോകുന്ന ഉത്തര കന്നഡ ജില്ലയിലെ കര്‍വാര്‍ Kali Tiger Reserve ന്റെ ഭാഗമായ പരിസ്ഥിതി ലോല പ്രദേശത്തെ കാടുകളായി പ്രഖ്യാപിക്കും എന്ന് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ തടസങ്ങളില്ലാതെ 940 ദിവസം പ്രവര്‍ത്തി നടന്ന പദ്ധതിയുടെ ആദ്യ യൂണിറ്റ് ഡസംബര്‍ 10 ലോക റിക്കോഡ് സ്ഥാപിച്ചു. ഇതൊരു 'വലിയ കാല്‍വെപ്പ്' ആണെന്ന് പ്രധാനമന്ത്രി … Continue reading കൈഗ ആണവനിലയത്തിന്റെ വികസനത്തെക്കുറിച്ചുള്ള പൊതു ന്യായ വിചാരണ

പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്

തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്ന മലയാളം ചൊല്ലിന് പറ്റിയ ഏറ്റവും വലിയ ഉദാഹരണമാണ് CRPF ന്റെ ജവാന്മാർ മരിച്ചപ്പോൾ നടന്ന #Salute_Army ഹാഷ് ടാഗ്. പലരും കരുതുന്നത് ഇതു രണ്ടും ഒന്നാണെന്നും നിയന്ത്രിയ്ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടു പല പേരുകളിൽ അറിയപ്പെടുന്നു എന്നൊക്കെ... ആർമിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആർമി അല്ല CRPF, രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്. … Continue reading പ്രതികാരം ചെയ്യാന്‍ പോകുന്നതിന് മുമ്പ്

ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

ആസാമിലെ ഗോളാഘട്ട് ജില്ലയിലെ Kaziranga National Park and Tiger Reserve ന് സമീപമുള്ള Deopahar Reserve Forest ലെ ആനപാതയുടെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന വിവാദപരമായ 2.2 കിലോമീറ്റര്‍ നീളത്തിലെ മതിലും കമ്പിവേലിയും പൊളിച്ച് കളയാന്‍ പൊതുമേഖലാ സ്ഥാപനമായ Numaligarh Refinery Ltd (NRL) നോട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ജനുവരി 18 ന് ഉത്തരവിട്ടു. National Green Tribunal (NGT) ന്റെ ഉത്തരവിന് എതിരെ NRL കൊടുത്ത പരാതി കേട്ടതിന് ശേഷമാണ് Justices D … Continue reading ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്

2018 ലെ റിപ്പോര്‍ട്ട് തമിഴ്‌നാടിനെ ലോകത്തിലെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജത്തിന്റെ 14.3% വും വരുന്നത് പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ്. പ്രധാനമായും സൌരോര്‍ജ്ജവും പവനോര്‍ജ്ജവും ആണത്. പവനോര്‍ജ്ജ ശേഷി 2002 ല്‍ 877 MW ആയിരുന്നത് 2017 ആയപ്പോഴേക്കും 7,652 MW ആയി വര്‍ദ്ധിച്ചു. Tamil Nadu Generation and Distribution Corporation Limited (TANGEDCO) ന്റെ നിരന്തരമായ വൈദ്യുതി തടസം പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ ഒരു പ്രശ്നമായിരുന്നു. … Continue reading ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്

മുറിയെടുക്കുന്ന വിവരം OYO സംസ്ഥാന സര്‍ക്കാരുകളേയും പോലീസിനേയും അറിയിക്കുന്നു

ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല്‍ രേഖകള്‍ അക്രമാസക്തമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി തുറന്ന് വെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ്. — സ്രോതസ്സ് thewire.in | 15/Jan/2019

പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു

487 point of sales (PoSs) ലെ 243 സ്കൂളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അതില്‍ പകുതി (225) എണ്ണവും പുകയില ഉല്‍പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്‍ഡ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്‍വ്വേ നടത്തിയത്. … Continue reading പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു

ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

ഇന്‍ഡ്യയില്‍ നടക്കുന്ന 8 മരണങ്ങളില്‍ ഒന്ന് സംഭവിക്കുന്നത് വായൂ മലിനീകരണം കൊണ്ടാണ്. പുകവലിക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നു. മരണങ്ങള്‍, രോഗത്തിന്റെ ദുരിതം, ആയുര്‍ ദൈര്‍ഘ്യം എന്നിവക്ക് വായൂ മലിനീകരണവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം India State-Level Disease Burden Initiative ആണ് നടത്തിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് The Lancet Planetary Health ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ല്‍ സംഭവിച്ച 12.4 മരണങ്ങളില്‍ പകുതിക്ക് കാരണം വായൂ മലിനീകരണമാണ്. 70 വയസിന് താഴെ പ്രായമായവരാണ് അവര്‍. — സ്രോതസ്സ് indianexpress.com … Continue reading ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു