ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍

75 കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസമാണെങ്കില്‍ കൂടിയും B-8 നെക്കുറിച്ചുള്ള എല്ലാം തട്ടിപ്പാണ്. ഒരു ജോലിക്കാരും ഇല്ല, ഒരു ആസ്തിയുമില്ല, ശരിക്കും പറഞ്ഞാല്‍ ഒരു ബിസിനസുമില്ല. അത് വെറും ഒരു വിലാസം മാത്രമാണ്. ഡല്‍ഹിയിലെ 41,448 പുറന്തോട് കമ്പനികള്‍(shell companies) ഉപയോഗിക്കുന്ന 6,460 തപാല്‍ വിലാസങ്ങളിലൊന്ന് മാത്രമാണ് അത്. നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒന്നാണ് പുറന്തോട് കമ്പനികള്‍. അഴിമതിയേയും ‘കറുത്ത പണ’ത്തേയും ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി ചംക്രമണത്തിലിരിക്കുന്ന 86% നോട്ടുകള്‍ പിന്‍വലിച്ച അവസരത്തില്‍ … Continue reading ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍

ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് … Continue reading ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു

ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു

ദരിദ്രരായ ആളുകളുടെ അവസാന പ്രതീക്ഷയായ സര്‍ക്കാര്‍ ആശുപത്രികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. 7th Pay Commission നടപ്പാക്കുന്നത് വഴിയുണ്ടാവുന്ന കമ്മി മറികടക്കാന്‍ കേന്ദ്രത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളോട് 30% അധികം വരുമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ ഇറക്കി. രോഗികളെ ദ്രോഹിക്കാതെ എങ്ങനെ അത് കണ്ടെത്താനാകും എന്ന കാര്യത്തില്‍ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ വിഷമിക്കുന്നു. മിക്ക സ്ഥാപനങ്ങളും ധനകാര്യവകുപ്പിന് തങ്ങളുടെ വൈഷമ്യം വ്യക്തമാക്കിക്കൊണ്ട് കത്തുകളയച്ചിട്ടുണ്ട്. ജനുവരി 13 ന് പുറത്തുവന്ന സര്‍ക്കുലര്‍ രാജ്യത്തെ 600 സ്വതന്ത്ര … Continue reading ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു

ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ഒരു നോട്ട് നിരോധന നയം കൊണ്ടുവന്നു. രാജ്യത്തെ 85% നോട്ടുകളും ഒറ്റ രാത്രിയല്‍ ഇല്ലാതെയാക്കി. പുറത്തുവരുന്ന തെളിവുകള്‍ കാണിക്കുന്നത് നോട്ട് നിരോധനം അഴിമതിയോ, കള്ളപ്പണമോ, ഭീകരവാദമോ ഇല്ലാതാക്കാനോ ആയിരുന്നില്ല എന്നാണ്. തുടക്കത്തില്‍ അതായിരുന്നു ന്യായമായി പറഞ്ഞത്. അത് ഒരു പുകമറയാണ്. മോഡി യഥാര്‍ത്ഥത്തില്‍ ശക്തരായ Wall Street ന്റെ സാമ്പത്തിക താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. നോട്ടുനിരോധനം ഭീമമായ കഷ്ടപ്പാടും, അസൌകര്യവും, അസ്ഥിരയും ആണുണ്ടാക്കിയത്. എല്ലാവരേയും അത് ബാധിച്ചു. ദരിദ്രരേയും ഗ്രാമീണരേയുമാണ് അത് ഏറ്റവും … Continue reading ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്

ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍

ഇന്‍ഡ്യയിലെ Bt കീടവിരുദ്ധ പരുത്തിയുടെ തെറ്റായ അവകാശവാദങ്ങളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചു. അതില്‍ ഇങ്ങനെ പറയുന്നു: bollworm നേയും മറ്റ് കീടങ്ങളേയും ആക്രമണത്തെ ചെറുക്കാനായി 2002 ല്‍ ആണ്, മൊത്തം പരുത്തി കൃഷിയിടത്തിന്റെ 90% പ്രദേശത്തും Bt cotton കൃഷി തുടങ്ങിയത്. 2013 ആയപ്പോഴേക്കും കൂടനാശിനി പ്രയോഗം വളരെ അധികമായി – 2000 ലേ തോതിന്റെ അതേ നിലയിലെത്തി (Bt പരുത്തി കൃഷി ചെയ്യുന്നതിന് മുമ്പുള്ള നില) ദേശീയമായി ഉത്പാദനം മാറ്റമില്ലാതെ നില്‍ക്കുകയും ചില സ്ഥലങ്ങളില്‍ … Continue reading ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍

മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

കഴിഞ്ഞ ദിവസം 13 മാരുതി സുസുക്കി തൊഴിലാളികള്‍ക്ക് ഇന്‍ഡ്യന്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വേറെ 4 പേര്‍ക്ക് 5 വര്‍ഷത്തെ ശിക്ഷയും 14 ല്‍ അധികം പേര്‍ക്ക് 3 വര്‍ഷത്തെ ശിക്ഷയും വിധിച്ചു. ഇന്‍ഡ്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേയും ഹിന്ദു ആധിപത്യ പാര്‍ട്ടിയായ BJP യുടേയും സമ്മതത്തോടെ കാര്‍ നിര്‍മ്മാതാവായ കമ്പനിയുടേയും, പോലീസിന്റേയും, കോടതിയുടേയും കള്ള കേസിന്റെ ഇരകളാണിവര്‍. Maruti Suzuki Workers Union (MSWU) ന്റെ നേതൃത്വത്തിലെ ഏല്ലാവരും ആണ് ജീപര്യന്തം … Continue reading മാരുതി സുസുക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ … Continue reading യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു