വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി →

ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു →

രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിനെതിരേയും തീവൃവലതുപക്ഷ Alternative for Germany യുടെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണത്തിനെതിരായും സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായും പ്രകടനം നടത്തി. “#indivisible—solidarity instead of exclusion” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം അടുത്തകാലത്ത് ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലുതായിരുന്നു. Alternative for Germany (AfD) ന്റെ വലതുപക്ഷത്തിന്റെ തീവൃ അന്യരെ വെറുക്കുന്ന നിലപാടുകള്‍ നടപ്പാക്കുന്ന Christian Democrats ന്റേയും Social Democrats ന്റേയും കൂട്ട് സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ച് വരുന്ന മൂര്‍ദ്ധന്യാവസ്ഥ … Continue reading രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി →

ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി →

ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു →

അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു

പുതിയ Poor People’s Campaign ന്റെ ഭാഗമായി അമേരിക്ക മുഴുവന്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിര്‍മ്മിക്കാനും നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും, മത പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരങ്ങളും, പ്രകടനങ്ങളും നടത്തി. കൊടുംകാറ്റ് Maria പോലുള്ള ദുരന്തങ്ങള്‍ ദരിദ്രരെ അനുപാതമില്ലാതെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ സമരത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. കന്‍സാസിലെ Topeka ല്‍ … Continue reading അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു →

Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു

Birthright Israel പരിപാടിയുടെ ഭാഗമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന 5 അമേരിക്കന്‍ ജൂതന്‍മാരുടെ ഒരു കൂട്ടം Tourയില്‍ നിന്ന് ഇറങ്ങിപ്പോയി. കൈയ്യേറ്റത്തെക്കുറിച്ചുള്ള Birthright Israel ന്റെ സമീപനത്തിനോടുള്ള പ്രതിഷേധമായാണ് ഇവര്‍ അങ്ങനെ ചെയ്തത്. പിന്നീട് അവര്‍ വിരമിച്ച ഇസ്രായേലി സൈനികരുടെ സംഘടനയായ Breaking the Silence നടത്തുന്ന കൈയ്യേറ്റ വിരുദ്ധ Tour ല്‍ ചേര്‍ന്നു. Birthright Israel ന്റെ Tour ലെ ദുഖകരമായ ഇടപെടല്‍ കാരണം അവര്‍ Breaking the Silence നെ ബന്ധപ്പെടുകയായിരുന്നു. Birthright കാരുടെ ബസ്സില്‍ … Continue reading Birthright അംഗങ്ങള്‍ യാത്രയില്‍ നിന്ന് ഇറങ്ങിപ്പോയി കൈയ്യേറ്റ വിരുദ്ധ യാത്രയില്‍ ചേര്‍ന്നു →