അമേരിക്കയുടെ സിറിയയിലെ സൈനികാക്രമണങ്ങളെക്കുറിച്ചുള്ള അവിശ്വാസം

Theodore Postol Professor Postol also criticizes the OPCW’s continued silence on a leaked document that suggests the April 2018 gas attack in Douma was staged.

ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം

ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ കീവില്‍ വെച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky യെ സന്ദര്‍ശിക്കാന്‍ പോകുകയാണ്. യാത്രയുടെ മുമ്പ് തന്നെ ഫ്രാന്‍സിന്റെ പ്രസിഡന്റ് Emmanuel Macron ഉക്രെയ്നിന് പിന്‍തുണ നല്‍കുകയും ഒപ്പം യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്നും റഷ്യയും ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച, ചൈനയുടെ പ്രസിഡന്റ് Xi Jinping റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി ഫോണില്‍ ചര്‍ച്ചനടത്തി. റഷ്യയോട് വീണ്ടും പിന്‍തുണ Xi പ്രകടിപ്പിച്ചു. ഒപ്പം മോസ്കോയുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. എല്ലാ … Continue reading ഉക്രെയ്നിന് അമേരിക്കയുടെ സൈനിക സഹായം →

യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി →

ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു →

ശീതയുദ്ധത്തിന് ശേഷമുണ്ടായ NATO വികസനമാണ് ഉക്രെയ്ന്‍ പ്രശ്നത്തിന് കാരണം

ഉക്രെയ്നെ ചൊല്ലി റഷ്യ, അമേരിക്ക, NATO തമ്മിലുള്ള സമ്മര്‍ദ്ദം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കുറച്ച് സൈനികരെ പിന്‍വലിച്ചു എന്ന് റഷ്യ പറയുന്നതിനിടക്ക് ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് റഷ്യ കൂടുതല്‍ സൈന്യത്തെ അയക്കുന്നു എന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അതിനിടക്ക് ഉക്രെയ്നിലെ കിഴക്കന്‍ Donbas ല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു എന്ന് ഉക്രെയ്നിലെ അധികാരികളും റഷ്യയുടെ പിന്‍തുണയുള്ള വിഘടനവാദികളും പരസ്പരം പഴി ചാരുകയാണ്. NATO യുടെ വികാസം യുദ്ധത്തില്‍ കലാശിക്കും എന്ന് USSR തകരുന്നതിന് മുമ്പ് അവിടെ അമേരിക്കയുടെ അംബാസിഡറായിരുന്ന Jack … Continue reading ശീതയുദ്ധത്തിന് ശേഷമുണ്ടായ NATO വികസനമാണ് ഉക്രെയ്ന്‍ പ്രശ്നത്തിന് കാരണം →

ഉക്രെയ്നില്‍ അമേരിക്ക വിതച്ചത് കൊയ്യുകയാണോ

ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി. — സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022

ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു

ബ്രിട്ടണ്‍ രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില്‍ അവര്‍ സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും. കിഴക്കന്‍ യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര്‍ താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില്‍ ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു. — സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan … Continue reading ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു →