ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. — … Continue reading ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി

Michigan സംസ്ഥാന സര്‍ക്കാരിനെ സ്ഥാനഭൃഷ്ടരാക്കാനും ഗവര്‍ണര്‍ Gretchen Whitmer ബന്ദിയായാക്കാനും ഗൂഢാലോചന നടത്തിയ തീവൃവലതുപക്ഷ ആസൂത്രകരായ 13 പ്രതികളെ തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം എന്നീ കുറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ കുറ്റംചാര്‍ത്തി എന്ന് നിയമപാലകര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ സംസ്ഥാനത്ത് ലോക്ഡൌണ്‍ വിരുദ്ധ സമരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 'മിഷിഗണിനെ സ്വതന്ത്രമാക്കൂ' എന്ന് സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങലിള്‍ പ്രഖ്യാപിച്ചിരുന്നു. Michigan Statehouse കൈയ്യേറാന്‍ തനിക്ക് 200 പേരെ വേണമെന്ന് ഒരു പ്രതി പറഞ്ഞു എന്ന് ക്രിമിനല്‍ പരാതിയില്‍ പറയുന്നു. Whitmer നെ … Continue reading അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി

ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു

ലുഥിയാന ജില്ലയിലെ റായ്കോട്ടിലെ ഹരിസിംഗ് നാല്‍വ ചൌക്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെപ്റ്റംബര്‍ 25 ന് ഒത്തുകൂടി. ഒരു ചെറിയ ടെന്റ് കുറച്ച് ആളുകള്‍ക്ക് അഭയം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ എരിയുന്ന സൂര്യന് താഴെ നിന്നു. “നമുക്ക് Pagri Sambhal Jatta Lehar ന്റെ പാരമ്പര്യം തന്ന Chacha Ajit Singh നെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” എന്ന് സമരക്കാരോട് Bharti Kisan Union ന്റെ വൈസ് പ്രസിഡന്റ് Manjit Singh Dhaner ചോദിച്ചു. അവര്‍ക്ക് അറിയാമെന്ന് ജാഥക്കാര്‍ മറുപടി കൊടുത്തു. … Continue reading ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു

Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം

ഇറ്റലിയിലെ സ്ഥാപനമായ Hacking Team ല്‍ നിന്ന് ചോര്‍ന്ന malicious implant അടങ്ങിയിരിക്കുന്ന സ്രോതസ് കോഡിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡോസില്‍ malicious update വെക്കാന്‍ പാകത്തിലുള്ള ധാരാളം സംശയാസ്പദമായ UEFI images കണ്ടെത്തി എന്ന് റഷ്യയിലെ സുരക്ഷാ സ്ഥാപനമായ Kaspersky പറയുന്നു. ഇരയുടെ കമ്പ്യൂട്ടറിലെ Windows Startup folder ല്‍ IntelUpdate.exe എന്ന് വിളിക്കുന്ന ഒരു ഫയല്‍ ഈ images വെക്കുന്നു. ഇത് രണ്ടാം തവണയാണ് malicious UEFI firmware യദൃശ്ചികമായി കണ്ടെത്തുന്നത്. — സ്രോതസ്സ് itwire.com | … Continue reading Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം

മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്

സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു. #justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. trending വിഷയങ്ങളില്‍ കളിക്കാനായി ആ … Continue reading മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്

കാലിഫോര്‍ണിയയിലെ കാട്ടുതീ കാരണം റിക്കോഡായി 40 ലക്ഷം ഏക്കര്‍ നശിച്ചു

കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ പുതിയ ഒരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ഇപ്പോഴും പൂര്‍ണ്ണമായും അവസാനിക്കാത്ത ഒരു കാട്ടുതീ സീസണില്‍ 40 ലക്ഷം ഏക്കര്‍ നശിപ്പിക്കുന്നതിന് കാരണമായി. അത് അഭൂതപൂര്‍വ്വമായ സംഖ്യയാണ്. ഇതുവരെയുണ്ടായിരുന്ന റിക്കോഡുകളുടെ ഇരട്ടിയാണ് അത്. അതിനിടക്ക് ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്കോയുടെ വടക്കുള്ള Mendocino ദേശീയ വനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കാട്ടുതീ കാരണം 10 ലക്ഷം ഏക്കറില്‍ കൂടുതല്‍ കാട് കത്തി. 54% കാട്ടുതീയേ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് നശിപ്പിക്കാനായുള്ളു. — സ്രോതസ്സ് theguardian.com | 5 Oct 2020

നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മനുഷ്യ നിര്‍മ്മിത പദാര്‍ത്ഥമാണ് കോണ്‍ക്രീറ്റ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജലത്തിന് ശേഷം രണ്ടാം സ്ഥാനമാണിതിനുള്ളത്. എന്നാല്‍ കോണ്‍ക്രീറ്റിന്റെ പ്രധാന ഘടകമായ സിമന്റിന് വലിയ കാര്‍ബണ്‍ കാല്‍പ്പാടാണുള്ളത്. ലോകത്തെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 8% വരുന്നത് സിമന്റില്‍ നിന്നാണ് എന്ന് Chatham House എന്ന സംഘടന പറയുന്നു. സിമന്റ് വ്യവസായം ഒരു രാജ്യമായിരുന്നെങ്കില്‍ അത് ചൈനക്കും അമേരിക്കക്കും ശേഷമുള്ള ലോകത്തെ മൂന്നാമത്തെ ഉദ്‌വമന സ്രോതസ്സായി കണക്കാക്കപ്പെട്ടേനെ. — സ്രോതസ്സ് bbc.com … Continue reading നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

“ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ്‍ ചെര്‍ണോബില്‍". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ … Continue reading “ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും 'ഇറ്റുവീഴല്‍' സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു. — സ്രോതസ്സ് voanews.com | Oct 04, 2020

അമേരിക്കയിലെ മൊത്തം വീടുകളുടെ സ്വത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത് കോടീശ്വരന്‍മാരാണ്

Survey of Consumer Finances നടത്തിയ സര്‍വ്വേയുടെ 2019 ലെ ഡാറ്റ ഇപ്പോഴാണ് പുറത്തുവിട്ടത്. $10 ലക്ഷം ഡോളറും അതിന് മുകളിലും സമ്പത്തുള്ള കുടുംബങ്ങളാണ് മൊത്തം കുടുംബങ്ങളുടെ സമ്പത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത്. 2016 നേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ സര്‍വ്വേ തുടങ്ങിയ 1989നേക്കാള്‍ ഉയര്‍ന്നതാണ്. കോടീശ്വരന്‍മാര്‍ക്ക് അന്ന് മൊത്തം സമ്പത്തിന്റെ 60.4% ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. — സ്രോതസ്സ് peoplespolicyproject.org | Matt Bruenig | Sep 28, 2020