അമേരിക്കയില്‍ വന്‍തോതില്‍ K-12 സ്കൂളുകള്‍ തുറന്നതിന്റെ ഫലമായി കുറഞ്ഞത് ആറ് അദ്ധ്യാപകര്‍ എങ്കിലും കോവിഡ്-19 കാരണം കഴിഞ്ഞ മാസം മരിച്ചു. അതോടെ മഹാമാരി തുടങ്ങിയതിന് ശേഷം മരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ എണ്ണം 210 ആയി. ഈ മരണങ്ങളെല്ലാം തികച്ചും അനാവശ്യമാണ്. ധനകാര്യ പ്രഭുവാഴ്ചയുടെ എല്ലാ തരത്തിലേയും ലാഭം ഉറപ്പിക്കാനായി Democratic, Republican രാഷ്ട്രീയക്കാര്‍ നടപ്പാക്കുന്ന അക്രമകരമായ നയങ്ങളുടെ ഫലമായാണ് അത് സംഭവിച്ചത്. ജനുവരിയുടെ തുടക്കത്തില്‍ തന്നെ കോവിഡ്-19 ന്റെ വലിയ മാരകമായ അപകട സാദ്ധ്യതയെക്കുറിച്ച് ട്രമ്പ് സര്‍ക്കാരിന് … Continue reading കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു
ടാഗ്: വാര്‍ത്ത
ട്രമ്പിന്റെ വാചാടോപത്തിന് അംഗീകാരമുണ്ടാക്കാന്‍ അമേരിക്കയിലെ കേബിള്‍ ന്യൂസ് സഹായിക്കുന്നു
ബ്രിട്ടണിലെ ഒരു മാധ്യമ നിരീക്ഷണ സംഘം അമേരിക്കയിലെ മാധ്യമങ്ങളുടെ ട്രമ്പ് coverage നെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹത്തിന്റെ വിദ്വേഷ വാചാടോപത്തിന് സമ്മതിയും അദ്ദേഹത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടിക്ക് ഉയര്‍ച്ചയും ഉണ്ടാക്കിക്കൊടുക്കുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ സഹായിക്കുന്നു എന്ന് അവര്‍ പറഞ്ഞു. Ethical Journalism Network ന്റെ അഭിപ്രായത്തില്‍ അമേരിക്കയിലെ ടിവി ചാനലുകള്‍ മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നതിന്റെ ഇരട്ടി സമയമാണ് ഡോണാള്‍ഡ് ട്രമ്പിന് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി അവര്‍ പരിശോധിക്കുന്നുമില്ല. അതുപോലെ "മാപ്പപേക്ഷയില്ലാത്ത കുടിയേറ്റ വിദ്വേഷ വാചാടോപത്തിന്" … Continue reading ട്രമ്പിന്റെ വാചാടോപത്തിന് അംഗീകാരമുണ്ടാക്കാന്‍ അമേരിക്കയിലെ കേബിള്‍ ന്യൂസ് സഹായിക്കുന്നു
ലോകത്തെ മൂന്നിലൊന്ന് ആളുകള്‍ക്ക് പൊണ്ണത്തടിയുണ്ട്
ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയിലെ ജനസംഖ്യയുടെ മുന്നിലൊന്ന് പൊണ്ണത്തടിയുള്ളവരാണ്. പൊണ്ണത്തടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ലോകത്തെ സര്‍ക്കാരുകള്‍ ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാനുള്ള നടപടിള്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. Body Mass Index (BMI) 30 ഓ അതി്‍ കൂടുതലോ ആയവരെ പൊണ്ണത്തടിക്കാരെന്ന് കണക്കാക്കുന്നു. പുരുഷന്‍മാരുടെ 37% ഉം സ്ത്രീകളുടെ 38% പൊണ്ണത്തടിയുള്ളവരാണ്. 1980 - 2013 കാലത്ത് പൊണ്ണത്തടിയുള്ള പുരുഷന്‍മാരുടെ എണ്ണം 28.8% ല്‍ നിന്ന് 36.9% ആയി. സ്ത്രീകളുടെ എണ്ണം 29.8% … Continue reading ലോകത്തെ മൂന്നിലൊന്ന് ആളുകള്‍ക്ക് പൊണ്ണത്തടിയുണ്ട്
അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്
ജോര്‍ജ്ജിയയിലെ Immigration and Customs Enforcement ന്റെ Irwin County Detention Center ല്‍ തടവുകാരാക്കപ്പെട്ട സ്ത്രീകളില്‍ വന്ധീകരിക്കുക ഉള്‍പ്പടെയുള്ള അനാവശ്യമായ gynecological ചികില്‍സയും, ശസ്ത്രക്രിയകളും നടത്തി എന്ന ആരോപണവുമായി കുറഞ്ഞത് 19 സ്ത്രീകളെങ്കിലും മുന്നോട്ട് വന്നിരിക്കുകയാണ്. കറുത്തവരും ലാറ്റിനോകളും ആണ് ഈ സ്ത്രീകളില്‍ കൂടുതല്‍ പേരും. ജയിലുമായി ബന്ധപ്പെട്ട Dr. Mahendra Amin എന്ന gynecologist ന്റെ രോഗികളായിരുന്നു അവര്‍ എല്ലാവരും. 9 OB-GYNs ന്റേയും 2 നഴ്സിങ് വിദഗ്ദ്ധരുടേയും ഒരു സംഘം 3,200 താളുകളധികമുള്ള … Continue reading അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്
Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു
Palantir Technologies, Inc നെ New York Stock Exchange ല്‍ സെപ്റ്റംബര്‍ 29 ന് ഉള്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ Failing to Do Right: The Urgent Need for Palantir to Respect Human Rights എന്ന ഒരു പത്രപ്രസ്താവന Amnesty International പുറപ്പെടുവിച്ചു. ICE മായുള്ള കരാറുകളില്‍ Palantir Technologies മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അതില്‍ പറയുന്നു. ICE ന്റെ പ്രവര്‍ത്തനത്തിനായി കമ്പനിയുടെ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് വഴി Palantir രാഷ്ട്രീയാഭയം … Continue reading Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു
പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്
2018 ല്‍ GitHub നെ Microsoft വാങ്ങി എന്നത് ഒരു വാര്‍ത്തയല്ല. എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലോകത്തെ ആയിരക്കണക്കിന് വളരെ പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തുടര്‍ന്നും അവരുടെ കോഡ് GitHub ല്‍ സൂക്ഷിക്കുകയാണ്. Microsoft എത്രമാത്രം അളിഞ്ഞതാണെന്നും എത്രമാത്രം അപകടകരമാണ് സ്ഥിതി എന്നും ആളുകള്‍ മറന്ന് പോയി എന്ന് തോന്നുന്നു. ധാരാളം പ്രൊജക്റ്റുകള്‍ GitHub ല്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിക്ക പ്രൊജക്റ്റുകള്‍ക്കും GitHub ന് പുറത്ത് സുരക്ഷിതമായ കോഡ് ഇല്ല. അവര്‍ GitHub നെ ആണ് … Continue reading പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്
ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി
ഇസ്രായേല്‍ ചാരന്‍ ആയ Jonathan Pollard നെ 30 വര്‍ഷത്തെ ശിക്ഷക്ക് ശേഷം North Carolina യിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലുമായി പങ്കുവെച്ചതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ അയാള്‍ U.S. Navy intelligence ഉദ്യോഗസ്ഥനായിരുന്നു. സോവ്യേറ്റ് യൂണിയനിലെ യഹൂദരെ ഇസ്രായിലേക്ക് കൊണ്ടുവരാനായി Pollard കൊടുത്ത വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായി സംശയിക്കുന്നു എന്ന് The New Yorker ല്‍ 1999 ല്‍ Seymour Hersh റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലിലായിരിക്കുമ്പോള്‍ തന്നെ ഇയാള്‍ക്ക് … Continue reading ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി
1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു
Goldman Sachs മായി ഉണ്ടാക്കിയ ഒരു കരാര്‍ പ്രകാരം $290 കോടി ഡോളറിന്റെ പിഴ US Department of Justice (DoJ) ചാര്‍ത്തി. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നാണ് ഇത്. മലേഷ്യയിലെ അധികാരികളോടും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 1MDB വിവാദത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഗോള്‍ഡ്മന്‍ സാച്ചസ് മൊത്തം $500 കോടി ഡോളര്‍ പിഴ അടക്കും. തുക വളരെ വലിയതാണെങ്കിലും മുമ്പത്തെ അഴിമതി കരാറുകളുടെ അതേ മാതൃകയാണ് ഈ ഒത്തുതീര്‍പ്പും പിന്‍തുടരുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ … Continue reading 1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു
വരണ്ട കണ്ണിന് മീന്‍ എണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഗുളികകള്‍ പ്ലാസിബോയുടെ ഗുണമേ ചെയ്യുന്നുള്ളു
വായിലൂടെ കഴിക്കുന്ന Omega-3 fatty acid ഗുളികള്‍ വരണ്ട കണ്ണിന് പ്ലാസിബോക്ക് അപ്പുറം ഒരു ഗുണവും ചെയ്യുന്നില്ല എന്ന് National Eye Institute (NEI) ധനസഹായം ചെയ്ത പഠനത്തില്‍ നിന്ന് വ്യക്തമായി. ആരോഗ്യകരമായ ഉപരിതലം കണ്ണിന് പുറത്തുള്ള ആവരണത്തിന് നല്‍കാന്‍ കഴിയാത്തപ്പോഴാണ് വരണ്ട കണ്ണ് രോഗം ഉണ്ടാകുന്നത്. അത് അസ്വസ്തതകളും കാഴ്ചാ ക്ഷയവും ഉണ്ടാക്കുന്നു. അമേരിക്കയിലെ 14% ആളുകള്‍ക്ക് ഈ രോഗമുണ്ട്. മീനില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഈ ഗുളികളുടെ അമേരിക്കയിലെ കമ്പോളം $100 കോടി … Continue reading വരണ്ട കണ്ണിന് മീന്‍ എണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഗുളികകള്‍ പ്ലാസിബോയുടെ ഗുണമേ ചെയ്യുന്നുള്ളു
UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു
തന്റെ ഓഫീസില്‍ വെച്ച് ഒരു ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടക്ക് Unique Identification Authority of India (UIDAI) ന്റെ ഒരു assistant director general നെ അറസ്റ്റ് ചെയ്തു. ആധാര്‍ ഫ്രാഞ്ചൈസി തുടങ്ങാന്‍ അപേക്ഷ കൊടുത്ത ആളിനോട് കുറ്റാരോപിതനായ Pankaj Goyal കൈക്കൂലി ആവശ്യപ്പെട്ടു. അയാള്‍ രാജസ്ഥാനിലെ കോട്ടയില്‍ Anti-Corruption Bureau യില്‍ ഒരു പരാതി അതിനെതിരെ കൊടുത്തു. അതിന് ശേഷം നടന്ന നടപടിയിലാണ് Pankaj Goyal നെ പിടിക്കുന്നത്. രാജസ്ഥാന്‍ ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളുടെ … Continue reading UIDAI യുടെ ADG യെ ഡല്‍ഹി പോലീസ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്തു