കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തലച്ചോറിനെ മന്ദിപ്പിക്കും

ഭൂമിക്കും അതിന്റെ സമുദ്രങ്ങള്‍ക്കും മാത്രമല്ല ഹരിതഗൃഹവാതക ഉദ്‌വമനം കാരണമായുണ്ടാകുന്ന ആഗോളതപനം കൊണ്ട് ദോഷമുണ്ടാകുന്നത്. അത് മനുഷ്യനെ കുറവ് മനുഷ്യനായി മാറ്റും. അന്തര്‍വാഹിനികളിലും ശൂന്യാകാശ പേടകങ്ങളിലും നടത്തിയ പഠനത്തില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ CO2 ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭ്യത കുറക്കും എന്നും കണ്ടെത്തി. അത് സംഭവിക്കുന്നതോടെ അത്തരം സ്ഥലങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് സംവേഗങ്ങളോട് പ്രതികരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുന്നു. ഭീഷണികള്‍ പോലും തിരിച്ചറിയുന്നതില്‍ പ്രശ്നമുണ്ടാകും. മനുഷ്യ ചരിത്രത്തിലെ വളരെ കാലം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 280 … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തലച്ചോറിനെ മന്ദിപ്പിക്കും

കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു

നമ്മുടെ ശരീരത്തെ ബാധിച്ച് COVID-19 ന് കാരണമാകുന്ന വൈറസിനെ ആക്രമിക്കുന്ന ഒരു കൂട്ടം ചെറു RNA പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുറയുന്നു. പ്രായമാവരും രോഗമുള്ളവരും എന്തുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങളാണെന്ന് പറയാന്‍ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന്റെ ജീന്‍ പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ MicroRNAs ന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ വൈറസ് ആക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് അതാണ്. വൈറസിന്റെ ജനിതക പദാര്‍ത്ഥമായ RNA യോട് ബന്ധമുണ്ടാക്കി അതിനെ മുറിക്കുന്നു. എന്നാല്‍ പ്രായവും ചില രോഗങ്ങളും microRNA … Continue reading കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു

മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി

മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി

$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു

മെയ് 25 ന് നിരായുധനായ George Floyd നെ പോലീസ് കൊന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന നഗരത്തിലെ പോലീസ് വകുപ്പിനെ പിരിച്ചുവിടാനായി കഴിഞ്ഞ ദിവസം Minneapolis City Council അംഗങ്ങള്‍ പ്രഖ്യാപിച്ചു. Floyd ന്റെ കൊലപാതകത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം Los Angeles ഉം New York City യും പോലീസ് വകുപ്പിനുള്ള ബഡ്ജറ്റില്‍ വലിയ കുറവുകണ്‍ കൊണ്ടുവന്നു. ആ തുക വിദ്യാഭ്യാസം, ചിലവ് കുറഞ്ഞ വീടുകള്‍, മറ്റ് സാമൂഹ്യ സേവനങ്ങളിലേക്ക് വക മാറ്റി ചിലവാക്കും. — സ്രോതസ്സ് … Continue reading പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു

സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു

ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക … Continue reading സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു

ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു

മാര്‍ച്ചില്‍ നടപ്പാക്കിയ ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ അമേരിക്ക ഒരാഴ്ച മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ കൊറോണവൈറസ് മഹാമാരിയില്‍ ഏകദേശം 36,000 കുറവ് ആളുകളേ മരിക്കുമായിരുന്നുള്ളു എന്ന് Columbia Universityയിലെ ഗവേഷകര്‍ പറയുന്നു. രാജ്യം നഗരങ്ങളെ ലോക്ഡൌണ്‍ ചെയ്യുകയും ശാരീരിക അകലം പാലിക്കല്‍ മാര്‍ച്ച് 1, ആളുകള്‍ വീടുകളില്‍ തങ്ങുന്നത് രണ്ടാഴ്ച മുമ്പേ തുടങ്ങിയിരുന്നെങ്കില്‍, രാജ്യത്തെ മരണങ്ങളിലെ വലിയ ഒരു പങ്കും — ഏകദേശം 83% — ഒഴുവാക്കാനായേനേ എന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ ഏകദേശം 54,000 … Continue reading ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു

ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ജര്‍മ്മനിയിലെ ആശുപത്രികളിലേയും, നഴ്സിങ് ഹോമുകളിലേയും, വൃദ്ധ സദനങ്ങളിലേയും ഏകദേശം 20,000 ജോലിക്കാര്‍ക്ക് കൊറോണവൈറസ് ബാധിച്ചു. രാജ്യത്തെ മൊത്തം കൊറോണവൈറസ് രോഗികളുടെ 11% വരും ഇത് എന്ന് Sueddeutsche Zeitung പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗം ഏറ്റവും കൂടിയ സമയത്ത്, ഏപ്രില്‍-മദ്ധ്യം, ദിവസവും 230 ല്‍ അധികം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുജോലിക്കാര്‍ക്കും രോഗം പിടിപെട്ടു. സര്‍ക്കാരിന്റെ Robert Koch Institute (RKI) ല്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ആശുപത്രിയിലെ രോഗികളായി തന്നെ കുറഞ്ഞത് 894 ആരോഗ്യ … Continue reading ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു

ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ച് വെക്കുന്ന കാര്യത്തില്‍ ഒബാമ സര്‍ക്കാര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. Associated Press നടത്തിയ ഒരു വിശകലനത്തില്‍ കഴിഞ്ഞ വര്‍ഷം 7 ലക്ഷം വിവരാവകാശ അപേക്ഷകള്‍ വന്നു. അതില്‍ 2.5 ലക്ഷം എണ്ണത്തെ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യുകയോ ലഭ്യത തടയുകയോ ചെയ്തു. വേറെ 2.15 ലക്ഷം എണ്ണത്തിന്റെ രേഖകള്‍ കണ്ടെത്താനായില്ല എന്ന് പറഞ്ഞു. മുന്നിലൊന്ന് സമയത്തും സര്‍ക്കാര്‍ വിവരങ്ങള്‍ പിടിച്ചുവെക്കുകയാണ്. അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയത്ത് രേഖകള്‍ പരിശോധിക്കാനുള്ള മുഴുവന്‍ സമയ ജോലിക്കാരുടെ … Continue reading ഒബാമ സര്‍ക്കാര്‍ രേഖകള്‍ പിടിച്ചുവെക്കാന്‍ വേണ്ടി രഹസ്യ രേഖകള്‍ ആക്കുന്നു