മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

അലെക്സാ കുട്ടികളില്‍ ചാരപ്പണി നടത്തുന്നത് നിര്‍ത്തൂ

കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നതിനാല്‍ ആമസോണിന്റെ Echo Dot Kids Edition ന് ഉപരോധം കൊണ്ടുവരാനും അന്വേഷണം നടത്താനും ഫേഡറല്‍ നിയന്ത്രണാധികാരികളോട് ഒരു കൂട്ടം ഉപഭോക്താക്കളും പൊതുജനാരോഗ്യ സംഘങ്ങളും ആവശ്യപ്പെട്ടു. പരാതി Federal Trade Commission (FTC) ന് കൊടുത്തിട്ടുണ്ട്. ഈ ഉപകരണം Children's Online Privacy Protection Act (COPPA) ലംഘിക്കുന്നതായി പരാതിക്കാര്‍ പറഞ്ഞു. Georgetown Law ലെ CCFC ഉം Institute for Public Representation (IPR) ഉം … Continue reading അലെക്സാ കുട്ടികളില്‍ ചാരപ്പണി നടത്തുന്നത് നിര്‍ത്തൂ

ഫെര്‍ഗ്യൂസന്‍ പ്രതിഷേധം കഴിഞ്ഞ് ഇതുവരെ പോലീസ് 5,000 അമേരിക്കക്കാരെ കൊന്നു

വലിയ പ്രതിഷേധവും കൂടിയ സൂക്ഷ്മനിരീക്ഷണവുമൊക്കെയുണ്ടായിരുന്നിട്ടും Michael Brown ന്റെ കൊലപാതത്തിന് ശേഷം അമേരിക്കയിലെ പോലീസ് തുടര്‍ന്നും പ്രതിവര്‍ഷം 1,000 പൌരന്‍മാരെ എന്ന തോതില്‍ കൊന്നുകൊണ്ടിരിക്കുകയാണ്. Brown ന്റെ കൊലപാതത്തിന് ശേഷം 5,000 പേരാണ് പോലീസിന്റെ തോക്കിനിരയായത്. Mapping Police Violence ശേഖരിച്ച ഡാറ്റ അനുസരിച്ച് 2013 - 2018 കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത 6,836 കൊലപാതകങ്ങളില്‍ വെറും 2% ന് മാത്രമേ കേസെടുത്തിട്ടുള്ളു. അതില്‍ 0.4% കേസിന് (28) മാത്രമേ പോലീസുകാര്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെടുകയോ, കുറ്റം … Continue reading ഫെര്‍ഗ്യൂസന്‍ പ്രതിഷേധം കഴിഞ്ഞ് ഇതുവരെ പോലീസ് 5,000 അമേരിക്കക്കാരെ കൊന്നു

താപതരംഗം മലിനീകരണത്തെ മോശമാക്കുന്നതിനാല്‍ പാരീസില്‍ 60% കാറുകളേയും നിരോധിച്ചു

പാരീസില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ പകുതിയിലധികവും റോഡുകളില്‍ നിന്ന് നിരോധിച്ചു. റിക്കോഡ് ഭേദിക്കുന്ന താപതരംഗം വായൂമലിനീകരണത്തെ മോശമാക്കുന്നതിനാലാണ് ഈ നടപടി. ഇതുവരെ നടപ്പാക്കിയതിലും ഏറ്റവും കര്‍ക്കശമായ നിയന്ത്രണമാണിത്. പഴകിയതും ദക്ഷത കുറഞ്ഞതുമായ കാറുകളെ ബുധനാഴ്ച നിരോധിച്ചിരുന്നു. താപതരംഗം നിലനില്‍ക്കുന്നടത്തോളം കാലം ഈ നിരോധനം നിലനില്‍ക്കും എന്ന് അധികാരികള്‍ അറിയിച്ചു. എന്ത് വിരോധാഭാസം. നമ്മളിവിടെ റോഡിന് വീതികൂട്ടാന്‍ നോക്കുകയാ. എന്നിട്ട് വേണം കാറ് നിരോധിക്കാന്‍. — സ്രോതസ്സ് reuters.com | Jun 28, 2019

കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി

കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി

ഇന്‍ഡ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭജല ഉപഭോക്താവ്

2013 ലെ ലോകബാങ്കിന്റെ പുതിയ കണക്ക് കൂട്ടലനുസരിച്ച് ഇന്‍ഡ്യയുടെ Annual Replenishable Ground Water Resource 44700 കോടി ഘന മീറ്ററാണ് (447 BCM). 411 BCM ആണ് Net Annual Ground Water Availability. വിവധ ആവശ്യങ്ങള്‍ക്കായുള്ള നമ്മുടെ Annual Ground Water Draft (utilisation) എന്നത് 253 BCM ആണ്. — സ്രോതസ്സ് downtoearth.org.in | 02 Jul 2019

നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം

മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം

ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു

ഈ വര്‍ഷം മെയില്‍ കുറഞ്ഞ ഇറക്കുമതി ചുങ്കവും വിലക്കുറവും കാരണം ശുദ്ധീകരിച്ച പാംമിന്റെ വാങ്ങല്‍ ഇരട്ടിയില്‍ കൂടുതലായതോടെ ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു എന്ന് ഒരു പ്രധാന വ്യാപാര സംഘം പറഞ്ഞു. കഴിഞ്ഞ മാസം പാമോയില്‍ ഇറക്കുമതി 8.18 ലക്ഷം ടണ്‍ ആയിരുന്നു. അതില്‍ 3.71 ലക്ഷം ടണ്‍ ശുദ്ധീകരിച്ച പാമോയില്‍ ആയിരുന്നു. മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാമോയിലുന്റെ ഇറക്കുമതി ചുങ്കം കുറക്കാനുള്ള ഇന്‍ഡ്യയുടെ തീരുമാനം ചുങ്കത്തെ പകുതിയാക്കി 5% ല്‍ എത്തിച്ചു. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ … Continue reading ഇന്‍ഡ്യയുടെ പാമോയില്‍ ഇറക്കുമതി 65% വര്‍ദ്ധിച്ചു

ബ്രിട്ടണില്‍ വീടില്ലാത്ത മനുഷ്യനെ നിലത്തിരുന്നതിന്റെ പേരില്‍ 20 ആഴ്ചക്ക് ജയില്‍ ശിക്ഷ കൊടുത്തു

വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates' Court വിധിച്ചു. നിലത്തിരുന്നതായി അയാള്‍ സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില്‍ ശിക്ഷ അയാള്‍ക്ക് കൊടുത്തു. — സ്രോതസ്സ് somersetcountygazette.co.uk | 13 May 2019