ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ ജയ്പൂരില്‍ Jalupura പ്രദേശത്തെ ആക്രിക്കച്ചവടക്കാരന് കഴിഞ്ഞ ദിവസം വിറ്റു. 76 ആം വാര്‍ഡ് കൌണ്‍സിലറായ Iqramuddin ആണ് ഇത് ജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2 pm നാണ് അദ്ദേഹത്തിന് Jalupura പ്രദേശത്തെ Choti Maszid ന് സമീപം ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍ തൂക്കിവിറ്റു എന്ന വിവരം കിട്ടിയത്. പഴയ പത്രങ്ങളുടെ അടിയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. ആക്രിക്കച്ചവടക്കാന്റെ മകനാണ് ഇത് കണ്ടെത്തി സമീപത്തുള്ളവരെ അറിയിച്ചത്. “കിലോയ്ക്ക് 8- 10 രൂപക്കാണ് ഇത് വിറ്റിരിക്കുന്നത്. കാര്‍ഡുകളുള്ള … Continue reading ജയ്പൂരില്‍ ആയിരക്കണക്കിന് ആധാര്‍ കാര്‍ഡ് ആക്രിക്കച്ചവടക്കാരന്റെയടുത്ത് കാണപ്പെട്ടു
ടാഗ്: വാര്‍ത്ത
വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോ.... മായി സിംഗപ്പൂരില്‍ യോഗം ചേരുമെന്നും തെക്കന്‍ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്നും കാലക്രമത്തില്‍ തെക്കന്‍ കൊറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തോടെ പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. Raytheonന് ആണ് ഏറ്റവും അധികം നഷ്ടമുണ്ടായിരിക്കുന്നത്, 2.8% ഇടിഞ്ഞ് 206.64 ല്‍ എത്തി. Lockheed ന് 1.3% ഇടിഞ്ഞ് 315.13 ല്‍ എത്തി. Northrop Grumman (NOC) ന് 1.5% നഷ്ടമുണ്ടായ 339.36 ല്‍ എത്തി. Boeing … Continue reading വടക്കന്‍ കൊറിയയുമായുള്ള ഉച്ചകോടിയുടെ ഫലമായി പ്രതിരോധ കമ്പനികളുടെ ഓഹരി ഇടിഞ്ഞു
ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി
"ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത" നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. "whitelists" എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ "ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു". Royal Bank of Canada, Nissan Motor … Continue reading ഉപയോക്താക്കളുടെ ഡാറ്റ കിട്ടാനുള്ള “പ്രത്യേക ലഭ്യത” ചില കമ്പനികള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി
ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ്
Australia Institute’s Centre for Future Work പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം പകുതിയില്‍ താഴെ ആളുകള്‍ക്കേ പൂര്‍ണ്ണ സമയവും ശമ്പളം കിട്ടുന്ന, അവധി ദിനങ്ങളുള്ള, രോഗത്തിനും മറ്റും ലീവ് തരുന്ന സ്ഥിരമായ ജോലിയുള്ളു. Australian Bureau of Statistics (ABS) ന്റേയും മറ്റ് സര്‍ക്കാര്‍ ഡാറ്റയും അനുസരിച്ച് 2017 ല്‍ പൂര്‍ണ്ണ സമയം ശമ്പളമുള്ള, സാധാരണ ലീവ് തരുന്ന ജോലിക്കാരുടെ ശതമാനം 49.97% ആയി താഴ്ന്നു. 2012 ല്‍ അത് 51.35% ആയിരുന്നു. — സ്രോതസ്സ് … Continue reading ആസ്ട്രേലിയയിലെ പകുതിയിലധികം തൊഴിലാളികളും part-time അസ്ഥിര ജോലികള്‍ ചെയ്യുന്നവരാണ്
നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക
ഡാറ്റാ സംരക്ഷണ നിയമത്തില്‍ നിന്ന് ശ്രീകൃഷ്ണ കമ്മറ്റി ആധാറിനെ ഒഴുവാക്കാനാണ് സാദ്ധ്യത. #SaveOurPrivacy എന്നത് Indian Privacy Code, 2018 എന്നൊരു ഒരു മാതൃകാ കരട് നിയമം മുന്നോട്ട് വെക്കാനുള്ള ഒരു പൊതുജന സംരംഭമാണ്. awareness, അറിവ്, നിശ്ചിതമായ ചര്‍ച്ചകള്‍, സ്വകാര്യതയുടെ വിവധ പ്രശ്നങ്ങള്‍, ഡാറ്റ സംരക്ഷണം, interception, രഹസ്യാന്വേഷണം എന്നിവ തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഈ കരട് പ്രസിദ്ധപ്പെടുത്തുന്നത്. അതില്‍ താങ്കള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. PDF കോപ്പി ഡൌണ്‍ലോഡ് ചെയ്യാം, അഭിപ്രായം contact @ … Continue reading നമ്മുടെ സുരക്ഷയെ സംരക്ഷിക്കുക
എബ്രാമോവിച്ചിന് ഇസ്രായേലില്‍ 10 വര്‍ഷത്തെ നികുതിയിളവ് കിട്ടി
ഇസ്രായേലിലേക്ക് കുടിയേറിയ റഷ്യന്‍ ജൂതനായ ശതകോടീശ്വരന്‍ റോമന്‍ എബ്രാമോവിച്ച് (Roman Abramovich) ഇസ്രായേലിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ്. Milchan Law എന്ന് വിളിക്കുന്ന ഒരു നിയമം അനുസരിച്ച് എബ്രാമോവിച്ചിന് 10 വര്‍ഷത്തെ നികുതിയിളവ് കിട്ടും. വരുമാനവും വിദേശത്തെ ആസ്തികളുമൊന്നും ഇയാള്‍ക്ക് ഇസ്രായേല്‍ നികുതി വകുപ്പിനെ അറിയിക്കേണ്ട കാര്യമില്ല. — സ്രോതസ്സ് globes.co.il May 29, 2018
1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു
2016 ല്‍ അവസാനിക്കുന്ന രണ്ട് ദശാബ്ദങ്ങളില്‍ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു. US Centers for Disease Control and Prevention (CDC) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. 25 സംസ്ഥാനങ്ങളില്‍ ആത്മഹത്യാ നിരക്ക് 30% ആണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ച CDC പ്രസിദ്ധപ്പെടുത്തിയ മറ്റൊരു റിപ്പോര്‍ട്ടില്‍ 10-19 വരെ പ്രായമുള്ള അമേരിക്കയിലെ കുട്ടികളുടെ 2013 - 2016 കാലത്തെ മരണനിരക്കിലും വര്‍ദ്ധനവ് കാണിച്ചു. ഈ പ്രായക്കാരില്‍ 1999 - 2013 കാലത്ത് … Continue reading 1999 മുതല്‍ 2016 വരെ അമേരിക്കയിലെ ആത്മഹത്യാ നിരക്ക് 25% വര്‍ദ്ധിച്ചു
മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും സുന്ദര്‍ബന്‍ കാടുകള്‍ അതിവേഗത്തില്‍ നശിക്കുന്നു
500 കടുവകളുടെ വാസസ്ഥലമായ ഇന്‍ഡ്യയും ബംഗ്ലാദേശും പങ്കുവെക്കുന്ന വിശാലമായ കണ്ടല്‍കാട് അതിവേഗത്തില്‍ മണ്ണൊലിപ്പും കടല്‍ നിരപ്പുയരുന്നതിനാലും കാരണം നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് Zoological Society of London (ZSL) ഉം കൂട്ടരും നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉപഗ്രഹ പഠനത്തില്‍ നിന്ന് കാടുകളുള്ള തീരപ്രദേശത്തിന്റെ 71% പ്രതിവര്‍ഷം 200 മീറ്റര്‍ എന്ന തോതില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസിലായി. ഈ രീതിയില്‍ മണ്ണൊലിപ്പ് തുടര്‍ന്നാല്‍ ഇപ്പോള്‍ കാട്ടില്‍ ജീവിക്കുന്ന ജീവികള്‍ക്ക് വളരെ അപകടകരമായിരിക്കും. 50 വര്‍ഷങ്ങളില്‍ ആ കണ്ടല്‍കാടുകള്‍ തന്നെ ഇല്ലാതാകും.
1.75 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ് ബാങ്കുകള്‍ക്കുള്ളത്
ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകള്‍ക്ക് മോശക്കാലം തുടങ്ങുന്നു. Bloomberg പ്രസിദ്ധീകരിച്ച അടുത്ത കാലത്തെ റിപ്പോര്‍ട്ട് പ്രകാരം 40,000MW ശേഷി മൊത്തം വരുന്ന (അതില്‍ 20,405 MW മാത്രമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ബാക്കി പണിനടക്കുകയാണ്.) 34 സ്വകാര്യ ഊര്‍ജ്ജ കമ്പിനികളുടെ ആസ്തികള്‍ മോശമാകുകയാണ്. ഇന്‍ഡ്യയുടെ മൊത്തം ഊര്‍ജ്ജോത്പാദനമായ 344,000MW ന്റെ 10% ആണിത്. — സ്രോതസ്സ് downtoearth.org.in
വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു
ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന നഗരത്തിലെ വായൂ മലിനീകരണത്തെ നിയന്ത്രിക്കാനായി ലണ്ടന്‍ നഗരം കാറില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നു. ബ്രിട്ടണിലെ വിഷമയമായ വായൂകാരണമാണ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. പ്രതിവര്‍ഷം 40,000 പേരാണ് വായൂ മലിനീകരണം കാരണമായ രോഗങ്ങളാല്‍ മരിക്കുന്നത്. ലണ്ടനില്‍ മാത്രം വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 9,000 പേര്‍ മരിക്കുന്നുണ്ട്. — സ്രോതസ്സ് theguardian.com എന്ത് വിവരക്കേട്. കാറുണ്ടാക്കുന്നു. അതോടിക്കാന്‍ റോഡ് വികസിപ്പിക്കുന്നു. പിന്നീട് മലിനീകരണം തടയാന്‍ കാറ് റോഡില്‍ നിന്ന് നിരോധിക്കുന്നു. ഈ പൊട്ടത്തരം … Continue reading വായൂ മലിനീകരണത്തെ തടയാനായി ലണ്ടന്‍ കാറുകള്‍ നിരോധിക്കുന്ന ദിനങ്ങള്‍ കൊണ്ടുവരുന്നു