പട്ടിണി നിരക്കില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും നഷ്ടപ്പെട്ടു, വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ അവസ്ഥയില്‍

119 രാജ്യങ്ങളിലെ Global Hunger Index (GHI) ല്‍ 100 ആം സ്ഥാനത്താണ് ഇന്‍ഡ്യ. രാജ്യത്തെ പട്ടിണിയും പോഷകാഹാര പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നതാണ് ഈ റിപ്പോര്‍ട്ട്. International Food Policy Research Institute (IFPRI) ആണ് ഈ പഠനം നടത്തിയത്. ഇതില്‍ ഇന്‍ഡ്യടെ മാര്‍ക്ക് 31.4 ആണ്. അത് വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ സ്ഥാനമാണ്. ഏഷ്യയിലെ ഏറ്റവും മോശമായ രാജ്യങ്ങളിലൊന്നാണ് അത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ അല്‍പ്പം മെച്ചമെന്ന് മാത്രം. — സ്രോതസ്സ് downtoearth.org.in 2017-10-13

ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാതിരിക്കാനുള്ള മറ്റൊരു കാരണം കൂടി

നിങ്ങളുടെ വിവരങ്ങള്‍ വിദേശ വിദേശ സ്ഥാപനങ്ങളുടെ കൈകളിലെത്തും. #GCCS2017 സുപ്രീം കോടതി ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു. https://twitter.com/njnrn/status/933726741859770368 … AmanAlam പറയുന്നു, സിറ്റി ബാങ്ക് എന്നോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നു. അത് കൊടുക്കുന്നത് വഴി biometric ഉള്‍പ്പടെയുള്ല എന്റെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കും അവരുടെ third partyക്കും ഞാന്‍ സമ്മതം കൊടുക്കുകയാണ്. സര്‍ക്കാരല്ലാത്ത, ഇന്‍ഡ്യന്‍ സ്ഥാപനമല്ലാത്ത Experian Services ആണ് അവരുടെ ഡാറ്റ സൂക്ഷിക്കുന്ന ഏജന്‍സി. — സ്രോതസ്സ് https://twitter.com/AmanAlam 2017-11-25

വിരമിച്ച CIA whistleblower ആയ ജോണ്‍ കിരിയാകൂവിനെ യൂറോപ്യന്‍ പാര്‍ളമെന്റ് പാനലില്‍ നിന്ന് നീക്കം ചെയ്തു

ജോണ്‍ കിരിയാകൂ internationally renowned whistleblower ആണ്. അദ്ദേഹമാണ് CIAയുടെ പീഡന പദ്ധതികള്‍ പുറത്തുകൊണ്ടുവന്നത്. CIA യുടെ പീഡന പദ്ധതികളില്‍ പങ്കെടുക്കാത്ത, ആ പരിപാടി തുറന്നുകാണിച്ച മുമ്പത്തെ ജോലിക്കാരാനായ അദ്ദേഹം മാത്രമാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. [കുറ്റം ചെയ്തവര്‍ രക്ഷപെട്ടു, അത് പുറത്ത് പറഞ്ഞവനെ ജയിലിലിട്ടു. അമേരിക്കന്‍ നീതിയാണ്.] ട്രമ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ട്രമ്പിന്റെ കാലത്തെ മനുഷ്യാവകാശത്തെക്കുറിച്ചൊരു പാനല്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ സംഘടിപ്പിച്ചു. തീര്‍ച്ചയായും സ്വാഭാവികമായി തന്നെ പാനലില്‍ പങ്കെടുക്കാനുള്ള നല്ല ചേര്‍ച്ചയാണ് … Continue reading വിരമിച്ച CIA whistleblower ആയ ജോണ്‍ കിരിയാകൂവിനെ യൂറോപ്യന്‍ പാര്‍ളമെന്റ് പാനലില്‍ നിന്ന് നീക്കം ചെയ്തു

ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

100 ല്‍ അധികം അമേരിക്കന്‍ സര്‍വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില്‍ പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന്‍ ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില്‍ 12 പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്‍മ്മസ്വത്ത് നിക്ഷേപിച്ച സര്‍വ്വകലാശാലകള്‍ വലിയ കളിക്കാരാണെന്ന് ചോര്‍ന്ന രേഖകള്‍ പറയുന്നു. 104 അമേരിക്കന്‍ സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് … Continue reading ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

യൂറോപ്യന്‍ പാര്‍ളമെന്റ് ഗ്ലൈഫോസേറ്റ് നിരോധിച്ചു

28 രാജ്യങ്ങളേയും 50 കോടി ആളുകളേയും പ്രതിനിധാനം ചെയ്യുന്ന യൂറോപ്യന്‍ പാര്‍ളമെന്റ് ഗ്ലൈഫോസേറ്റിന്റെ ഉപയോഗം അടുത്ത 5 വര്‍ഷത്തില്‍ കൊണ്ട് ഇല്ലാതാക്കണം എന്ന് വോട്ടു ചെയ്തു. അതിന്റെ വീടുകളിലെ ഉപയോഗം ഉടനടി നിര്‍ത്തുകയും വേണം. യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ വോട്ട് 28 EU രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ വരാന്‍ പോകുന്ന വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ഉപദേശക വോട്ടാണ്. അത് ഗ്ലൈഫോസേറ്റിന്റെ അംഗീകാരം അടുത്ത 10 വര്‍ഷം കൂടി തുടരാന്‍ ഒരു executive commission നല്‍കിയ ശുപാര്‍ശയെ അനുകൂലിക്കണോ … Continue reading യൂറോപ്യന്‍ പാര്‍ളമെന്റ് ഗ്ലൈഫോസേറ്റ് നിരോധിച്ചു

പുതിയ ഒറാങ്ഉട്ടാന്‍ സ്പീഷീസിനെ സുമാട്രയില്‍ കണ്ടെത്തി

സുമാട്രയിലെ ഒരു ഒറ്റപ്പെട്ട ഒറാങ്ഉട്ടാന്‍ കൂട്ടമാണെന്ന് കരുതിയിരുന്ന ഒറാങ്ഉട്ടാനുകള്‍ ഒരു പുതിയ സ്പീഷീസാണെന്ന് കണ്ടെത്തി. morphology, സ്വഭാവം, ജനിതകം എന്നീ കാര്യങ്ങളില്‍ Batang Toru ഒറാങ്ഉട്ടാന്‍ സുമാട്രയിലെ ഒറാങ്ഉട്ടാനുമായി വ്യത്യസ്ഥരാണ്. ജനിതക വിശകലനത്തില്‍ ഇവ ഒറാങ്ഉട്ടാന്‍ സ്പീഷീസില്‍ നിന്ന് 34 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ് പോയതാണ് എന്ന് കണ്ടെത്തി. ഇന്ന് 800 ല്‍ കുറവ് Batang Toru ഒറാങ്ഉട്ടാന്‍ മാത്രമേ ജീവിച്ചിരിപ്പമുള്ളു. മഹത്തായ കുരങ്ങന്‍മാരില്‍ ഏറ്റവും അപൂര്‍വ്വമായവയാണിത്. ആവാസ വ്യവസ്ഥയുടെ നാശം കാരണം ഇവ വലിയ … Continue reading പുതിയ ഒറാങ്ഉട്ടാന്‍ സ്പീഷീസിനെ സുമാട്രയില്‍ കണ്ടെത്തി

കീടനാശിനി സാന്നിദ്ധ്യം സ്ത്രീകളുടെ fertility കുറക്കുന്നു

പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ ഗര്‍ഭകാല ആഹാരത്തിന്റെ ഭാഗമാണ്. അവ വിറ്റാമിനുകളും നാരുകളും നല്‍കുന്നു. എന്നാലും ചിലതില്‍ കീടനാശിനികളുടെ അംശം കൂടി വരുന്നുണ്ട്. അമേരിക്കയില്‍ ഉയര്‍ന്ന തോതിലുള്ള കീടനാശിനി അംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്ന, infertilityചികില്‍സയിലൂടെ കടന്ന് പോകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം കുറയുന്നതിന്റെ സാദ്ധ്യത കൂടുതലാണ് എന്ന് JAMA Internal Medicine എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് edition.cnn.com, jamanetwork.com 2017-11-01

ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്

ഇന്‍ഡ്യയിലെ നഗരങ്ങള്‍ വായൂ മലിനീകരണത്തിന്റെ കേന്ദ്രങ്ങളാണ്. അതിന്റെ കൂടെ ഇതാ വേറൊരു ഞെട്ടലുകൂടി. 100% ഇന്‍ഡ്യക്കാരും PM 2.5 എന്ന വായൂ മലിനീകരണം അനുഭവിക്കുന്നവരാണ് എന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പരിധിയിലധികം നാം അവ വലിച്ച് കയറ്റുകയാണ്. PM 2.5 അധവാ particulate matter 2.5 എന്നത് 2.5 മൈക്രോ മീറ്ററോ അതില്‍ കുറവോ വലിപ്പമുള്ള ചെറു കണികകളാണ്. ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരുകയും രക്തത്തിലേക്ക് കടക്കാനും അവക്ക് കഴിയും. ഇതിന്റെ സാന്നിദ്ധ്യം … Continue reading ഇന്‍ഡ്യയിലെ എല്ലാവരും PM 2.5 മലിനീകരണം സഹിക്കുന്നവരാണ്

അന്തരീക്ഷത്തിലെ CO2 ന്റെ നില 2016 ല്‍ ഏറ്റവും അധികമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2016 ല്‍ റിക്കോഡുകള്‍ ഭേദിച്ച് ഏറ്റവും അധികമായി എന്ന് World Meteorological Organization പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക Greenhouse Gas ബുള്ളറ്റിനില്‍ പറയുന്നു. CO2 ന്റെ അളവ് കഴിഞ്ഞ 800,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ സാന്ദ്രതയിലെത്തി എന്നാണ് ജനീവ ആസ്ഥാനമാക്കിയ സംഘം പറയുന്നത്. — സ്രോതസ്സ് edition.cnn.com 2017-10-31

കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു

ചില സ്വാപ്പുകള്‍ക്ക് mid-market marks നല്‍കി counterparties ല്‍ നിന്നും തങ്ങളുടെ full mark-up ആയ swap data repository (SDR) യില്‍ നിന്നും മറച്ചു വെച്ചതിന്റെ പേരില്‍ Commodity Futures Trading Commission (CFTC) കാര്‍ഗില്‍ കമ്പനിക്ക് ഒരു കോടി ഡോളര്‍ പിഴയിട്ടു. Commodity Exchange Act (CEA) ഉം CFTC Regulations ഉം ആണ് അവര്‍ ലംഘിച്ചത്. counterparties ഉം SDR ഉം കൃത്യമല്ലാത്ത മാര്‍ക്കുകള്‍ കാര്‍ഗില്‍ നല്‍കിയെന്ന് CFTC കണ്ടെത്തി. കാര്‍ഗിലിന്റെ mark-up … Continue reading കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു