കൃഷിക്കാരും ആഹാര വ്യവസായവും വളര്‍ച്ചയുണ്ടാകാനും രോഗം വരാതിരിക്കാനും ആരോഗ്യമുള്ള മൃഗങ്ങളില്‍ നിരന്തരം ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന രീതി നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. ചില രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ചികില്‍സക്ക് പ്രാധാന്യമുള്ള ആന്റിബയോട്ടിക്കുകളുടെ 80% മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നു. പ്രധാനമായി ആരോഗ്യമുള്ള മൃഗങ്ങളുടെ വളര്‍ച്ചക്ക് വേണ്ടിയാണിത്. മനുഷ്യരിലേയും മൃഗങ്ങളിലേയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും തെറ്റായ ഉപയോഗവും ആന്റിബയോട്ടിക്ക് പ്രതിരോധം എന്ന വലിയ ഭീഷണിയിലേക്കാണ് നയിക്കുന്നത്. — സ്രോതസ്സ് who.int 2017-11-09
ടാഗ്: വാര്‍ത്ത
യോര്‍ക്ക് സര്‍വ്വകലാശാല അദ്ധ്യയനവിഭാഗം ഇസ്രായേല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു
ക്യാനഡയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയിലെ Faculty of Environmental Studies (FES) ഇസ്രായേല്‍ വിദ്യാഭ്യാസ സ്ഥാപനം, Arava Institute for Environmental Studies (AIES) ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി York University (SAIA York) യിലെ Students Against Israeli Apartheid അഭിമാനത്തോടെ പ്രഖ്യാപിച്ചു. Boycott, Divestment and Sanctions (BDS) Movement ന്റെ വലിയ ഒരു വിജയമാണിത്. "complicit ഇസ്രായേലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍" എന്ന പാലസ്തീന്‍ പൌര സമൂഹത്തിന്റെ ആഹ്വാനത്തെ ബഹുമാനിക്കുന്ന ക്യാനഡയിലെ ആദ്യത്തെ അദ്ധ്യയനവിഭാഗം … Continue reading യോര്‍ക്ക് സര്‍വ്വകലാശാല അദ്ധ്യയനവിഭാഗം ഇസ്രായേല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു
ലോകം അതിവേഗം ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു
ഒരു ചെറിയ എണ്ണം കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08
വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
1984 മുതല്‍ Oslofjord cod ലെ രസത്തിന്റെ അളവ് Norwegian Institute of Water Research (NIVA) പരിശോധിച്ച് വരികയാണ്. അവരുടെ പുതിയ ഗവേഷണ ഫലം അനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി രസത്തിന്റെ അളവ് വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ സാമ്പിളെടുത്ത Oslofjord cod ന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. അതായിരിക്കാം രസത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതനുള്ള പ്രധാന വിശദീകരണം. ശുദ്ധമായ രസം ശരീര അവയവങ്ങള്‍ക്ക് സ്വീകരിക്കാനാവില്ല. എന്നാല്‍ ഓക്സിജനില്ലാത്ത ജല പരിസ്ഥിതിയില്‍ സൂഷ്മജീവികള്‍ക്ക് രസത്തെ മീഥൈല്‍ മെര്‍ക്കുറിയായി മാറ്റാനാകും. … Continue reading വലിപ്പത്തില്‍ കാര്യമുണ്ടോ? വലിയ കോഡുകളില്‍ കൂടുതല്‍ രസം അടങ്ങിയിരിക്കുന്നു
ഫോസില്‍ പക്ഷിയില്‍ 4.8 കോടി വര്‍ഷം മുമ്പത്തെ കൊഴുപ്പ് കണ്ടെത്തി
ജര്‍മ്മനിയിലെ Darmstadt ന് അടുത്തെ UNESCO World Heritage Site ആയ “Messel Pit” ല്‍ നിന്ന് പുതിയ കണ്ടുപിടുത്തം. 4.8 കോടി വര്‍ഷം പഴക്കമുള്ള ഒരു പക്ഷിയുടെ തൊലിയിലെ ഗ്രന്ഥി. അതിനകത്ത് അത്ര തന്നെ പഴക്കം വരുന്ന കൊഴുപ്പ്(Lipids). ഫോസില്‍ കശേരുമൃഗത്തില്‍ (vertebrate) നിന്ന് കണ്ടെടുത്ത ഏറ്റവും പഴയ കൊഴുപ്പാണിത്. പക്ഷി അതിന്റെ തൂവല്‍പ്പുട മിനുസപ്പെടുത്താന്‍ അത് ഉപയോഗിച്ചു. “Royal Society Proceedings B” ല്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. മൃഗങ്ങളിലെ മൃദു ഭാഗങ്ങള്‍ … Continue reading ഫോസില്‍ പക്ഷിയില്‍ 4.8 കോടി വര്‍ഷം മുമ്പത്തെ കൊഴുപ്പ് കണ്ടെത്തി
ഉസ്‌ബെക് കൈക്കൂലി കേസില്‍ Telia $96.5 കോടി ഡോളര്‍ പിഴ
സ്റ്റോക്ഹോം ആസ്ഥാനമായ Telia Company AB യും അതിന്റെ Uzbek ശാഖയായ Coscom LLC ഉം ഒരു ആഗോള വിദേശ കൈക്കൂലി പ്രതിജ്ഞയിലേക്ക് കടന്നിരിക്കുകയാണ്. ഉസ്‌ബെകിസ്ഥാനില്‍ കൈക്കൂലി കൊടുത്തതിന്റെ പേരില്‍ ഉയര്‍ന്ന കേസുകള്‍ക്ക് $96.5 കോടി ഡോളര്‍ പിഴ അവര്‍ അടക്കും. FCPA യുടെ കൈക്കൂലി വിരുദ്ധ നിയമത്തെ ലംഘിച്ചതിന് Coscom നെ കുറ്റക്കാരെന്ന് വിധിച്ചു. ക്രിമിനല്‍ പിഴയായി $274,603,972 ഡോളറും ക്രിമിനല്‍ പിഴയായി $4 കോടി ഡോളറും Coscom ന്റെ പേരില്‍ Telia അമേരിക്കക്ക് കൊടുക്കും. … Continue reading ഉസ്‌ബെക് കൈക്കൂലി കേസില്‍ Telia $96.5 കോടി ഡോളര്‍ പിഴ
സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്
ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്‌ലാന്റില്‍ രജിസ്റ്റര്‍ ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള്‍ അവരുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്‍ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ്‍ ചെയ്തിരിക്കുന്നത് സ്കോട്ട്‌ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പ്രതിദിനം £500 പൌണ്ട് പിഴ അവര്‍ ഓഗസ്റ്റ് മുതല്‍ കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് … Continue reading സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്
ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”
20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബള്‍ഗേറിയ തുണ്ട് ഭൂമിയില്‍ കൃഷി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറിയ കൃഷിക്കാരുടെ രാജ്യമായിരുന്നു. 1944 ന് ശേഷം ആ രാജ്യം ഒന്നിപ്പിക്കലിന്റേയും കേന്ദ്രീകരണത്തിന്റേയും കിഴക്കന്‍ യൂറോപ്പ് മാതൃകയിലൂടെ കടന്ന് പോയി. നവഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്ന 1992 ലെ കാര്‍ഷിക പരിഷ്കാരം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ബള്‍ഗേറിയയിലെ കൃഷിയിലേക്ക് കൊണ്ടുവന്നു. ഇന്ന് 4% കാര്‍ഷിക സ്ഥാപനങ്ങള്‍ ആണ് ബള്‍ഗേറിയയിലെ 85% ഭൂമിയും കൈകാര്യം ചെയ്യുന്നത്. അവരാണ് യൂറോപ്യന്‍ യൂണിയന്റെ സബ്സിഡി നേടുന്നത്. പ്രായോഗികമായി … Continue reading ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു
കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ ഡാറ്റാ ഉപയോഗിച്ചത് വഴി മൈക്രോസോഫ്റ്റ് ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു. Dutch Data Protection Authority (DPA) നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇത് കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ചും അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതും ഉപയോക്താക്കളെ മുന്നേ അറിയിച്ചിരുന്നില്ല. അതിനാല്‍ ആളുകള്‍ക്ക് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതില്‍ ശരിയായ അനുമതി നല്‍കാന്‍ കഴിഞ്ഞില്ല. കമ്പനി സ്ഥിരമായി ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും വെബ് ഉപയോഗ സ്വഭാവം നിരീക്ഷിക്കുകയും ചെയ്യുന്നു. … Continue reading മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഡച്ച് ഡാറ്റ സംരക്ഷണ നിയമം ലംഘിച്ചു
ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി
Aberdeenshire ലെ Peterhead ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ കടല്‍ത്തട്ടില്‍ tethered ആയ 5 വലിയ കാറ്റാടികള്‍ ചേര്‍ന്ന കാറ്റാടി പാടം കഴിഞ്ഞ ദിവസം Nicola Sturgeon ഉദ്ഘാടനം ചെയ്തു. ഓരോ കാറ്റാടിക്കും 6 മെഗാവാട്ട് ശേഷിയാണുള്ളത്. മൊത്തം 30 മെഗാവാട്ട്. ഈ പ്രോജക്റ്റ് 20,000 കുടുംബങ്ങള്‍ക്ക് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കും എന്നും പുനരുത്പാദിതോര്‍ജ്ജ കടപ്പാടില്‍ സ്കോട്‌ലാന്റിന്റെ അന്തര്‍ദേശീയ അംഗീകരം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി നോര്‍വ്വേയിലെ ഊര്‍ജ്ജ കമ്പനിയായ Statoil ആണ് … Continue reading ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി