സ്വകാരതാ നിയമം ലംഘിച്ചതിന് ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫേസ്ബുക്ക് പിഴയടക്കണം

ഫേസ്ബുക്ക് തങ്ങളുടെ സ്വകാരതാ നിയമം ലംഘിക്കുന്നതായി Belgium, France, Netherlands എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തി. ജര്‍മ്മനിയും സ്പെയിനും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. Belgium, France, Netherlands, Spain, German city of Hamburg എന്നിവര്‍ സംയുക്തമായി നല്‍കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം പറയുന്നത്. അതിന്റെ ഫലമായി ഫ്രഞ്ച് അധികൃതര്‍ ഫേസ്ബുക്കിന് $166,000 ഡോളര്‍ പിഴ ചാര്‍ത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേസ്ബുക്കിന്റെ ശാഖ WhatsApp കാണിക്കുന്ന കുഴപ്പങ്ങളുടെ പേരില്‍ ഇറ്റലി $33 ലക്ഷം ഡോളര്‍ പിഴയീടാക്കിയതിന് പിന്നാലെയാണ് … Continue reading സ്വകാരതാ നിയമം ലംഘിച്ചതിന് ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫേസ്ബുക്ക് പിഴയടക്കണം

ഒരു പൊതു പൂര്‍വ്വികന് അടുത്തെത്തി

ശാസ്ത്ര ജേണലായ PLOS One ല്‍ അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം, “Potential hominin affinities of Graecopithecus from the Late Miocene of Europe”, മനുഷ്യരുടെ പൂര്‍വ്വികറുണ്ടായത് ആഫ്രിക്കയിലല്ല എന്ന ഒരു സിദ്ധാന്തം മുന്നോട്ട് വെക്കുന്നു. മുമ്പ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഫ്രിക്കയിലായിരുന്നു മനുഷ്യപൂര്‍വ്വികര്‍ പരിണമിച്ചതായി കണക്കാക്കിയിരുന്നത്. 1944ല്‍ ഗ്രീസില്‍ നിന്ന് കണ്ടെത്തിയ രണ്ട് ഫോസില്‍, 2009ല്‍ ബള്‍ഗേറിയയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസില്‍ ഇവ Graecopithecus എന്ന സ്പീഷീസിന്റേതാണ്. ഈ അവശിഷ്ടങ്ങള്‍ക്ക് 71.75 ഉം​72.4 … Continue reading ഒരു പൊതു പൂര്‍വ്വികന് അടുത്തെത്തി

ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയന്‍ ഫോസില്‍ നമ്മുടെ സ്പീഷീസിന്റെചരിത്രം തിരുത്തുയെഴുതുന്നു

മൊറോക്കോയില്‍ ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയന്‍ ഫോസില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. അറ്റലാന്റിക്കിന്റെ തീരപ്രദേശത്തുള്ള ഒരു സ്ഥലത്തു നിന്ന് കണ്ടെത്തിയ തലയോട്, താടിയെല്ല് തുടങ്ങിയവ 315,000 വര്‍ഷം പഴക്കം ചെന്ന നമ്മുടെ സ്പീഷീസിലെ ഒരാളുടേതാണ്. നമ്മുടെ ചരിത്രം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഒരു ലക്ഷം വര്‍ഷം പിറകിലേക്ക് കൊണ്ടുപോകുന്നതിന് ഈ പുതിയ കണ്ടെത്തല്‍ സഹായിച്ചു. ദശാബ്ദങ്ങളായി ഉല്‍ഖനനം നടക്കുന്ന മൊറോക്കയിലെ Jebel Irhoud എന്ന് വിളിക്കുന്ന സ്ഥലത്തുനിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. — സ്രോതസ്സ് nature.com

സാന്‍ഡിയാഗോ സ്കൂളുകളില്‍ ഈയം കലര്‍ന്ന കുടിവെള്ളം

Diego Unified School District ഉം സമീപ പ്രദേശത്തെ സമൂഹവും ഏപ്രില്‍ 14 ന് മുതല്‍ കുടിവെള്ളത്തിലെ ഈയത്തിന്റെ അംശം അന്വേഷിച്ച് പരിശോധനകള്‍ നടത്തി. ഇതുവരെ നടത്തിയ അത്തരം പരിശോധനകളില്‍ കൂടുതലും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ഈയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കാലിഫോര്‍ണിയ സംസ്ഥാനം അംഗീകരിച്ച ഈയത്തിന്റെ കുറഞ്ഞ തോതിനേക്കാള്‍ കൂടുതല്‍ അളവ് 8 ല്‍ അധികം സ്കൂളുകളില്‍ കണ്ടെത്തി. 20 parts per billion (ppb) ല്‍ കൂടുതല്‍ ഈയത്തിന്റെ അംശം കണ്ടെത്തിയാല്‍ സ്കൂളുകള്‍ ജലസ്രോതസ്സ് നിര്‍ത്തലാക്കണം … Continue reading സാന്‍ഡിയാഗോ സ്കൂളുകളില്‍ ഈയം കലര്‍ന്ന കുടിവെള്ളം

ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു

2015 ല്‍ World Bank Group ന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രസിഡന്റിന്റെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകളെ കവച്ച് വെക്കുന്നതാണ്. പുതിയ കാലാവസ്ഥാ മാറ്റ പ്രവര്‍ത്തന നയം World Bank Group പ്രഖ്യാപിച്ചു. എന്നാല്‍ Oil Change International നടത്തിയ വിശകലനത്തില്‍ ഈ സംഘം ശതകോടിക്കണക്കിന് ഡോളര്‍ എണ്ണ, വാതക, കല്‍ക്കരി രംഗത്തിന് കൊടുക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അതില്‍ പുതിയ ഫോസിലിന്ധന സ്രോതസ്സു് പര്യവേഷണത്തിനുള്ള ധനസഹായവും ഉള്‍പ്പെടുന്നു. ഇനിയുള്ള നാലില്‍ മൂന്ന് ഫോസിലിന്ധന സംഭരണികള്‍ മണ്ണില്‍ തന്നെ നിലനിര്‍ത്തണം … Continue reading ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു

ഹെയ്തിക്കാര്‍ ഹിലറി ക്ലിന്റണിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ ഹിലറി ക്ലിന്റണ്‍ Brooklyn ലെ Medgar Evers College ല്‍ ഒരു commencement പ്രസംഗം നടത്തി. പ്രസംഗ സ്ഥലത്തിന് പുറത്ത് ഹെയ്തിയില്‍ നിന്നുള്ള മനുഷ്യാവകാശ സംഘമായ കോമോകോഡാ(Komokoda) പ്രതിഷേധ സമരം നടത്തി. 2010 ലെ ഹെയ്തി ഭൂമികുലുക്കത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിനായി ശേഖരിച്ച പണം Clinton Foundation മോഷ്ടിച്ചു എന്നാണ് അവര്‍ പറയുന്നത്. ക്ലിന്റണിന്റെ പൊതു പ്രവര്‍ത്തനങ്ങളേയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. Dahoud Andre: "ഹിലറി ക്ലിന്റണ്‍, ക്ലിന്റണ്‍ കുടുംബം, … Continue reading ഹെയ്തിക്കാര്‍ ഹിലറി ക്ലിന്റണിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചു

വാട്ട്സാപ്പിനെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് $12.2 കോടി ഡോളറിന്റെ പിഴ ഫേസ്‌ബുക്കിന്

WhatsApp messaging-service ഏറ്റെടുത്തതിനെക്കുറിച്ചുള്ള 2014 ലെ ഒരു അവലോകനത്തില്‍ യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് ഫേസ്‌ബുക്കിനെതിരെ $12.2 കോടി ഡോളറിന്റെ പിഴ ചുമത്തി. “ഫേസ്‌ബുക്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ അവസാന തീരുമാനത്തെ ബാധിക്കുന്നതല്ലാത്തതിനാല്‍,” $2200 കോടി ഡോളറിന്റെ WhatsApp വാങ്ങലിനെ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കുന്നില്ല എന്ന് നിയന്ത്രണ അധികാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. — സ്രോതസ്സ് bloomberg.com

മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു

ജോര്‍ജ്ജിയയിലെ സില്‍വെസ്റ്ററില്‍ 9 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫെഡറല്‍ പൌരാവകാശ കേസ് കൊടുത്തു. പ്രാദേശിക പോലീസ് pat-down പരിശോധനക്ക് ഉത്തരവിട്ടതിന് ശേഷം തങ്ങള്‍ ഉള്‍പ്പെട്ട 900 വിദ്യാര്‍ത്ഥികളെ groped എന്ന് അവര്‍ പറയുന്നു. ഏപ്രില്‍ 14 ന് പോലീസ് ഉദ്യോഗസ്ഥന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ഉത്തരവിട്ടതിനെതുടര്‍ന്ന് ചില പോലീസുകാര്‍ വിദ്യാര്‍ത്ഥിനികളുടെ breasts and genitalia groped. സ്കൂള്‍ അധികൃതരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിശോധന ആയതിനാല്‍ അത് നിയമപരമാണെന്നു വിശ്വസിക്കുന്നതായി പ്രാദേശിക മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ Worth … Continue reading മയക്കുമരുന്ന് പരിശോധനയുടെ പേരില്‍ പോലീസ് ദേഹത്ത് പരതിയതിന് വിദ്യാര്‍ത്ഥികള്‍ കേസ് കൊടുത്തു

നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തിലെ കൂട്ടിച്ചേര്‍ക്കലാണ് ഝാര്‍ഖണ്ഡിലെ പ്രതിഷേധത്തിന് കാണം

നിയമസഭക്കുള്ളില്‍ പ്രതിഷേധമുണ്ടായിട്ട് കൂടി ഝാര്‍ഖണ്ഢിലെ നിയമസഭ നവംബര്‍ 23 ന്, ആദിവാസി ഭൂമി വ്യാവസായിക റിയല്‍ എസ്റ്റേറ്റ് ഉപയോഗിത്തിനെ തടഞ്ഞിരുന്ന നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുവന്നു. രണ്ട് ഭൂമി നിയമങ്ങള്‍ — Chhotanagpur Tenancy (CNT), 1908 ഉം Santhal Pargana Tenancy (SPT) Acts, 1949 ഉം — ആണ് വ്യാവസായിക ഉപയോഗത്തിന് എളുപ്പം മാറ്റാവുന്ന രീതിയില്‍ പരിഷ്കരിച്ചത്. അത് വന്‍തോതില്‍ കുടിയിറക്ക് പ്രശ്നമുണ്ടാക്കും. ഒരു ചര്‍ച്ചയും ഇല്ലാതെയാണ് അവ പാസാക്കിയത്. ആയിരക്കണക്കിന് … Continue reading നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തിലെ കൂട്ടിച്ചേര്‍ക്കലാണ് ഝാര്‍ഖണ്ഡിലെ പ്രതിഷേധത്തിന് കാണം

ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു

നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്‍തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു