യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു

ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അമേരിക്ക യമനില്‍ ഭീകരവിരുദ്ധ ആക്രമണം നടത്തുന്നു. മദ്ധ്യ ജില്ലകളില്‍ 20 വ്യോമാക്രമണം നടത്തി എന്ന് അമേരിക്ക ഉറപ്പ് പറഞ്ഞു. അതിരാവിലെ നടത്തിയ ആക്രമണത്തില്‍ AQAP എന്ന് അറിയപ്പെടുന്ന പ്രാദേശിക al Qaeda വിഭാഗത്തിലെ യോധാക്കളേയും അവരുടെ ഉപകരണങ്ങളേയും infrastructureനേയുമാണ് ലക്ഷ്യം വെച്ചത് എന്ന് US Department of Defense പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം അമേരിക്ക നടന്നത്തിയ ആക്രമണത്തില്‍ 25 സാധാരണക്കാരുടേയും 13 വയസില്‍ താഴെ പ്രായമുള്ള 9 കുട്ടികളുടേയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. … Continue reading യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു

കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍

ഇന്‍ഡ്യയിലും അര്‍ജന്റീനയിലും കരള്‍വീക്കം(hepatitis) C മരുന്നിന് മേലുള്ള പേറ്റന്റുകള്‍ക്കെതിരെ രോഗികളുടെ വക്താക്കള്‍ നിയമയുദ്ധം തുടങ്ങി. ഈ മരുന്നിന്റെ കുത്തക വിലയില്‍ നിന്ന് ഇപ്പോള്‍ മരുന്ന് കമ്പനികള്‍ കൊള്ളലാഭം നേടുകയാണ്. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്ന് ലഭ്യമാകുന്നില്ല. "8 കോടിയാളുകള്‍ ഇന്ന് ലോകത്ത് കരള്‍വീക്കം C ബാധിതരാണ്. അവര്‍ക്കായി താങ്ങാവുന്ന വിലയിലുള്ള ചികില്‍സ നമുക്ക് വേണം. പേറ്റന്റുകള്‍ കാരണം generic മരുന്നുണ്ടാക്കാനാവാത്തത് മിക്ക രാജ്യങ്ങളിലും ചികില്‍സ വളരെ ചിലവേറിയതാക്കിയിരിക്കുന്നു" എന്ന് Médecins Sans Frontières, അതിരുകളില്ലാത്ത … Continue reading കരള്‍വീക്കം Cയുടെ ജീവന്‍ രക്ഷാ പൊതു മരുന്നിനായി രോഗികളുടെ വക്താക്കള്‍

അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല

യാദൃശ്ഛികമായ വെടിവെപ്പില്‍, ദിവസം ഒരു കുട്ടി എന്ന തോതില്‍ അമേരിക്കയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു. ജനുവരി 1, 2014 മുതല്‍ ജൂണ്‍ 30 വരെയുള്ള ആറ് മാസത്തെ കാലത്ത് 17 വയസിനും അതിന് താഴയുമുള്ള കുട്ടികളുള്‍പ്പെട്ട തോക്കുകളാലുണ്ടാകുന്ന അപകട വെടിവെപ്പ് ഒരു പഠനം നടന്നു. ഒരു ഗവേഷണ സംഘം Gun Violence Archive, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, പൊതു സ്രോതസ്സുകള്‍, മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 1,000 അപകടങ്ങളാണ് ഈ കാലത്ത് നടന്നത്. — സ്രോതസ്സ് bigstory.ap.org ഒരു … Continue reading അമേരിക്കക്ക് ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ല

കാര്‍ബണ്‍ ഡൈ ഓക്സൈഡ് 2015 ല്‍ ഗുരുതരമായ അതിര്‌ മറികടന്നു

നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് World Meteorological Organization മറ്റൊരു മുന്നറീപ്പും കൂടി തന്നു. ഭൂമിയുടെ അന്തരീക്ഷം 400 parts per million (ppm) എന്ന നില സ്ഥിരമാക്കിക്കൊണ്ട് മറികടന്നു. വര്‍ഷം മുഴുവന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഈ പ്രതീകാത്മകമായ നാഴികക്കല്ലിലെത്തിയ മനുഷ്യ ചരിത്രത്തിലെ ആദ്യ വര്‍ഷമാണിത്. കാര്‍ബണ്‍ മലിനീകരണത്തിന്റെ മാലിന്യ ചവറ്റുകുട്ടയായി മനുഷ്യര്‍ അന്തരീക്ഷത്തെ കരുതുന്നതിനാല്‍ അത് അവസാനത്തെ റിക്കോഡ് ആയിരിക്കില്ല. — സ്രോതസ്സ് climatecentral.org

കാറ്റാടികള്‍ അമേരിക്കയില്‍ കുറച്ച് നേരത്തേക്ക് റിക്കോഡ് സ്ഥാപിച്ചു

ഞായറാഴ്ച അമേരിക്കയില്‍ കാറ്റാടികള്‍ വൈദ്യുതി ആവശ്യകതയുടെ 50% ല്‍ അധികം വടക്കേ അമേരിക്കന്‍ പവര്‍ ഗ്രിഡ്ഡിലേക്ക് നല്‍കി എന്ന് 14- സംസ്ഥാനങ്ങളിലെ Southwest Power Pool (SPP) പറഞ്ഞു. 2000 ന്റെ തുടക്കത്തിലെ 400 മെഗാവാട്ട് എന്ന നിലയില്‍ നിന്ന് SPP പ്രദേശത്തെ പവനോര്‍ജ്ജം ഇപ്പോള്‍ 16,000 മെഗാവാട്ടായി വളര്‍ന്നിട്ടുണ്ട്. ഒരു മെഗാവാട്ടിന് 1,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഞായറാഴ്ച 4:30 a.m. ന് പവനോര്‍ജ്ജം മുമ്പത്തെ റിക്കോഡായ 49.2% തെ മറികടന്നു കൊണ്ട് കുറച്ച് നേരത്തേക്ക് … Continue reading കാറ്റാടികള്‍ അമേരിക്കയില്‍ കുറച്ച് നേരത്തേക്ക് റിക്കോഡ് സ്ഥാപിച്ചു

യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ … Continue reading യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും

PEN America യുടെ വാര്‍ഷിക World Voices സാഹിത്യ സമ്മേളനം ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായമില്ലാതെ നടത്താന്‍ തീരുമാനിച്ചതിനെ സംഘത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അനുമോദിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ sponsorship തള്ളിക്കളയണമെന്ന് പ്രമുഖ സാഹിത്യനായകരുടെ പിന്‍തുണയോടുകൂടി നടത്തിയ campaign നെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ അഞ്ചില്‍ നാല് World Voices Festival സമ്മേളനങ്ങളിലും PEN America ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. 2016 ല്‍ എഴുത്തുകാരുടെ എതിര്‍പ്പുണ്ടായിട്ടുകൂടിയും ധനസഹായം സ്വീകരിച്ചു. എന്നാല്‍ 2017 മെയില്‍ നടക്കുന്ന World Voices … Continue reading അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും

ബുധനാഴ്ച ഡന്‍മാര്‍ക്ക് അവര്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിച്ചു

കരയില്‍ സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 70 gigawatt-hours (GWh)(7 കോടി യൂണീറ്റ്) ഉം കടലിലും സ്ഥാപിച്ച കാറ്റാടികളില്‍ നിന്ന് 27 GWh(2.7 കോടി യൂണീറ്റ്) ഉം വൈദ്യുതി ഡന്‍മാര്‍ക്ക് ഉത്പാദിപ്പിച്ചു എന്ന് WindEurope റിപ്പോര്‍ട്ട് ചെയ്തു. അത് ഒരു കോടി ശരാശരി യൂറോപ്യന്‍ വീടുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. ഇത് ആദ്യമായല്ല പവനോര്‍ജ്ജം ഡന്‍മാര്‍ക്കില്‍ ശക്തി തെളിയിക്കുന്നത്. ധാരാളം ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകുന്നുണ്ട്. 2015 അവസാനമായപ്പോള്‍ അവര്‍ 5 ഗിഗാവാട്ട് (GW) ശേഷിയുള്ള കാറ്റാടി നിലയങ്ങള്‍ സ്ഥാപിച്ചു. 3799 മെഗാവാട്ട് … Continue reading ബുധനാഴ്ച ഡന്‍മാര്‍ക്ക് അവര്‍ക്ക് വേണ്ട മുഴുവന്‍ വൈദ്യുതിയും കാറ്റാടിയില്‍ നിന്ന് ഉത്പാദിപ്പിച്ചു

സ്പെയിനിലെ രാജകുമാരി ക്രിസ്റ്റീനയെ നികുതി തട്ടിപ്പ് കേസില്‍ നിന്ന് മോചിപ്പിച്ചു

ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com

ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി

ബ്രിട്ടീഷ് സുരക്ഷാ കമ്പനിയായ G4S മായുള്ള കരാര്‍ പുതുക്കേണ്ട എന്ന് International Center for Advanced Studies in Communications for Latin America (CIESPAL) തീരുമാനിച്ചു. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനവുമായി ഈ കമ്പനിക്കുള്ള അടുപ്പം BDS പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇത്. G4S ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ്. വിചാരണയില്ലാതെ പാലസ്തീനിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നടത്തുന്നതിന് ഇവര്‍ സഹായം നല്‍കുന്നു. ഇസ്രായേല്‍ സൈനിക ചെക് പോയന്റുകളിലേക്കും, നിയമവിരുദ്ധ കോളനികളിലേക്കും, … Continue reading ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി