തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

260 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്യപ്പെട്ട, 7,500 ല്‍ അധികം പേര്‍ ജയിലിലാകുകയും ചെയ്ത പരാജയപ്പെട്ട അട്ടിമറി നടന്നതിന് ശേഷം വിക്കീലീക്സ് തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാവുന്നു. "തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള ഒരു ലക്ഷത്തിലധികം വരുന്ന രേഖകള്‍ ഞങ്ങള്‍ പുറത്തുവിട്ടതിന് ശേഷമുണ്ടാകാന്‍ പോകുന്ന അടിപിടി കാണാന്‍ തയ്യാറായിക്കോളൂ," എന്ന് വിക്കീലീക്സ് പറഞ്ഞു. ആദ്യത്തെ കൂട്ടത്തില്‍ തുര്‍ക്കി ഭാഷയിലുള്ള 300 ഇമെയിലുകളും 5 ലക്ഷം രേഖകളും ഉണ്ടാവും. ഈ രേഖകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുര്‍ക്കി സര്‍ക്കാര്‍ … Continue reading തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

ചൂട് കൂടുന്നതനുസരിച്ച് മേഘങ്ങള്‍ ധൃവപ്രദേശത്തേക്ക് നീങ്ങും

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിക്കുന്ന ഭൂമിയുടെ ചൂട് ചില പ്രധാനപ്പെട്ട മേഘങ്ങളെ ധൃവപ്രദേശത്തേക്ക് നീക്കുന്നതിനും അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിരിക്കുന്നു എന്ന ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം Nature ജേണലില്‍ വന്നു. കാലാവസ്ഥാ മോഡലുകളുടെ projections നെ പിന്‍തുണക്കുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കാലാവസ്ഥാ മാറ്റവും മേഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളാണ് ഇവ. — സ്രോതസ്സ് grist.org

ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു

കഴിഞ്ഞ ദിവസം പ്രസി‍ഡന്റ് ഒബാമ നടത്തിയ ടൌണ്‍ഹാള്‍ മീറ്റിങ് വിവാദത്തില്‍ കലാശിച്ചു. 2014 ല്‍ ന്യൂയോര്‍ക്കിലെ പോലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന നിരായുധനായ കറുത്ത വംശജന്‍ എറിക് ഗാര്‍ണറുടെ മകള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്തതാണ് പ്രശ്നമായത്. പരിപാടിക്ക് മുമ്പ് അവര്‍ക്ക് അവസരമുണ്ടാകും എന്ന വാഗ്ദാനം കൊടുത്തിരുന്നു. ABC News പ്രക്ഷേപണം ചെയ്ത വംശ ബന്ധങ്ങളെക്കുറിച്ചുള്ള ടൌണ്‍ഹാള്‍ മീറ്റിങ് നേരത്തെ ടേപ്പ് ചെയ്യപ്പെട്ടതായിരുന്നു. അതിന്റെ റിക്കോഡിങ് അവസനിച്ചപ്പോള്‍ തന്നെ "railroaded" ചെയ്തു എന്ന് ഗാര്‍ണറുടെ മൂത്തമകളായ എറിക്ക വിളിച്ച് പറയുകയായിരുന്നു … Continue reading ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു

ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!

ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!

ആഹാര പരിശോധനാ തീരുമാനത്തിന്റെ പേരില്‍ അര്‍ജന്റീനയെ മൊണ്‍സാന്റോ ഭീഷണിപ്പെടുത്തുന്നു

ജനിതകമാറ്റം വരുത്തിയ സോയാബീന്‍ പരിശോധനയുടെ പേരില്‍ അര്‍ജന്റീനയും മൊണ്‍സാന്റോയും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം അര്‍ജന്റീനക്ക് ഇനി മേലില്‍ സോയാബീന്‍ സാങ്കേതികവിദ്യകള്‍ നല്‍കില്ല എന്ന് മൊണ്‍സാന്റോ ഇപ്പോള്‍ പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ കാര്‍ഷിക ഉത്പനങ്ങള്‍ പരിശോധിക്കാനുള്ള അവകാശം സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങള്‍ക്കാണെന്ന കമ്പനിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ആഹാര പരിശോധകന്‍ എന്ന സ്ഥാനം സര്‍ക്കാരിനാണ് എന്നാണ് അര്‍ജന്റീന പറയുന്നത്. — സ്രോതസ്സ് naturalblaze.com അര്‍ജന്റീനക്ക് അത് എന്തായാലും നല്ലതാണ്, മറ്റ് രാജ്യങ്ങള്‍ക്ക് പാഠവും.

മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍

നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ … Continue reading മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍

പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില്‍ നടന്ന ധാരാളം റാലികളില്‍ വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില്‍ നടന്ന DeRay Mckesson യുടേതുള്‍പ്പടെയുള്ള അത്തരം അറസ്റ്റുകള്‍ Amnesty International USA (AIUSA) പ്രവര്‍ത്തകര്‍ നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി: “തീവൃ വൈകാരികമായി ഈ ആഴ്ചയില്‍, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള്‍ നഗരത്തിലെ … Continue reading പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

പുതിയ തരം കാറ്റാടികള്‍ DTU പരീക്ഷിക്കുന്നു

Vestas മായി ചേര്‍ന്നുകൊണ്ട് Technical University of Denmark(DTU) പുതിയ തരത്തിലുള്ള ഒരു കാറ്റാടികള്‍ പരീക്ഷിക്കുകയാണ്. ഒന്നിന് പകരം നാല് റോട്ടറുകള്‍ പുതിയ കാറ്റാടിക്കുണ്ട്. ഇതളുകള്‍ വലുതാകും തോറും ഉത്പാദനവും വര്‍ദ്ധിക്കും എന്ന നിയമത്തെ വെല്ലുവിളിക്കുകയാണ് പുതിയ കാറ്റാടി. DTU Risø Campus ല്‍ ആണ് ബഹു റോട്ടര്‍ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. അവിടെ DTU Wind Energy വരും വര്‍ഷങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തും. — സ്രോതസ്സ് dtu.dk

ഇറാഖ് യുദ്ധത്തെ സംബന്ധിക്കുന്ന ഹിലറി ക്ലിന്റണിന്റെ 1,200 ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു

അമേരിക്കയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി മുമ്പത്തെ secretary of state ഉം ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഹിലറി ക്ലിന്റണ്‍ ഇറാഖ് യുദ്ധത്തിനെ സംബന്ധിച്ച 1,200 സ്വകാര്യ ഇമെയിലുകള്‍ വിക്കീലീക്സ് പുറത്തുവിട്ടു. മുമ്പത്തെ secretary of state നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള "very strong material" അതിലുണ്ട് എന്ന് വിക്കീലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ച് പറഞ്ഞു. എന്നാലും ഇപ്പോഴത്തെ സര്‍ക്കാര്‍ അതിന് മുതിരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് commondreams.org

അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്‍മാര്‍ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു. “പോലീസുകാര്‍ കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില്‍ പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള്‍ ചെറുപ്പക്കാരായ ആളുകള്‍ അത്യധികം സൂക്ഷിക്കണം. അവരോട് എതിര്‍പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി. പോലീസിന്റെ കൈകളാല്‍ … Continue reading അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു