ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org

എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസുകാര്‍ എറിക് ഗാര്‍ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്‍ണറെ കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ഏക വ്യക്തിയായി റാംസി ഓര്‍ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്‍ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്‍ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള്‍ … Continue reading എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു

ഇസ്രായേലില്‍ ഇന്ന് ഏകദേശം 45,000 ആഫ്രിക്കക്കാരായ അഭയാര്‍ത്ഥികളുണ്ട്. അതില്‍ 92% പേരും Eritrea, Sudan എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എന്ന് ഇസ്രായേലിലെ സന്നദ്ധ സംഘടനയായ Hotline for Refugees and Migrants (HRM) പറയുന്നു. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുകയോ ഇസ്രായേലില്‍ ജോലി നല്‍കുകയോ ചെയ്തിട്ടില്ല. പകരം അവരെ ഇപ്പോള്‍ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3,000 ല്‍ അധികം Eritrean Sudanese അഭയാര്‍ത്ഥികളെ തിരിച്ചയച്ചു. അത് അവരുടെ മാതൃരാഷ്ട്രത്തിലേക്കല്ല, പകരം ഉഗാണ്ടയും റ്വാണ്ടയുമായുള്ള രഹസ്യകരാര്‍ പ്രകാരം അവിടേക്കാണ് … Continue reading ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു

ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ … Continue reading ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി

വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് commondreams.org

അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു

വെര്‍മോണ്ടില്‍ അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഇനിമുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് കൊക്കൊ കോള പ്രഖ്യാപിച്ചു. ഈ നിയമത്തെ തടയാന്‍ ധാരാളം കമ്പനികള്‍ പരിശ്രമിച്ചെങ്കിലും ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. — സ്രോതസ്സ് democracynow.org

കാലാവസ്ഥാ മാറ്റ നിര്‍ദ്ദേശങ്ങള്‍ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു

ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്. — സ്രോതസ്സ് thinkprogress.org corporate social responsibility? or just responsibility?

payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

payments bank ന്റെ ഒരു സംയുക്ത പദ്ധതിക്കുള്ള കരാര്‍ Reliance Industries (RIL) ഉം SBI ഉം ഒപ്പുവെച്ചു. “70% ഓഹരി, Subscription and Shareholders’ കരാര്‍ ഒപ്പുവെച്ച RIL ഉം 30% ഓഹരി joint venture കാരായ SBI യും ജൂണ്‍ 30, 2016 ന് നല്‍കും,” എന്ന് RIL നല്‍കിയ രേഖകളില്‍ പറയുന്നു. payments bank പ്രവര്‍ത്തനക്ഷമമാക്കാനായുള്ള നിയന്ത്രണ, statutory അംഗീകരാത്തിനായി കമ്പനി ഇനി ശ്രമിക്കും. RIL ഉം SBI ഉം ഒന്നുചേര്‍ന്ന് ബാങ്ക് … Continue reading payments bank ന്റെ സംയുക്ത പദ്ധതി RILഉം SBI ഉം ചേര്‍ന്ന് നടപ്പാക്കുന്‍ പോകുന്നു

ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു

ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്. — സ്രോതസ്സ് thetimes.co.uk