ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി മോസില്ല ജോലിക്കെടുത്തു

ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി(Senior Vice President) മോസില്ല ജോലിക്കെടുത്തു. ട്വിറ്ററില്‍ നിന്നും ഫേസ്‌ബുക്കില്‍ നിന്നും കൂടുതലാളുകളെ മോസില്ല ജോലിക്കെടുക്കുകയാണ്. (മൈക്രോസോഫ്റ്റില്‍ നിന്നുമുണ്ട്.) അടുത്തകാലത്തെ മോസില്ലയുടെ നയങ്ങളും ദിശകളും വിശദീകരിക്കുന്നതില്‍ ഇത് സഹായിക്കും. അതുകൊണ്ട് സ്വകാര്യതയെക്കുറിച്ച് മറന്നേര്. — സ്രോതസ്സ് techrights.org | 08.18.23

ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്

സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്

നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു

കൻസാസിലെ Marion County Record ന്റെ സഹ സ്ഥാപകനാണ് 98 വയസ് പ്രായമുള്ള Joan Meyer. അദ്ദേഹം കഴിഞ്ഞ 50 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഈ പത്രത്തെ ലക്ഷ്യം വെച്ച് ഓഗസ്റ്റ് 11 ന് നടന്ന ഒരു നിയമവിരുദ്ധമായ പോലീസ് റെയ്ഡിന് ശേഷം അവർ മരിച്ചു. Meyer ന്റെ വീടും പത്രമാപ്പീസും ആണ് പോലീസ് റെയ്ഡ് നടത്തിയത്. അവർ Meyer ന്റെ കമ്പ്യൂട്ടറും റൗട്ടറും പിടിച്ചെടുത്തു. പത്രമാപ്പീസീൽ പോലീസുകർ മൊബൈൽ ഫോണുകൾ, പത്രത്തിന്റെ file server, … Continue reading നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു

മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു

Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ … Continue reading മുണ്ഡ്രയിലെ PVC പദ്ധതിക്ക് വേണ്ടി SBI-നയിക്കുന്ന സംഘം അദാനി ഗ്രൂപ്പിന് ₹34,000 കോടി രൂപയുടെ വായ്പ കൊടുത്തു

വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു പ്രതിവർഷം ഏകദേശം ആറ്‌ ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം … Continue reading വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു

മൊത്തത്തിലുള്ള സമ്പാദ്യം $70000 കോടി ഡോളർ വരുന്ന, വികസിച്ച രാഷ്ട്ര സ്ഥാനങ്ങളിൽ നിന്ന് ലാഭം നേടുന്ന കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാരുടെ ഒരു ഉന്നത കൂട്ടം ചൈനയെ പിടിച്ച് നിർത്തുന്നു എന്ന് ആരോപണം. ഷാങ്ഹായ് ആസ്ഥാനമായ Hurun Report ആണ് National People's Congress (NPC) ലെ ഉന്നതരുടെ പട്ടിക പുറത്തുവിട്ടത്. അവർ മുമ്പത്തേതിനേക്കാളും കൂടുതൽ തോതിലാണ് ഇപ്പോൾ സമ്പന്നരായിക്കൊണ്ടിരിക്കുന്നത്. NPC യിലെ 100 അംഗങ്ങൾ ശതകോടീശ്വരൻമാരാണ്. അവരുടെ മൊത്തം സമ്പത്ത് $70000 കോടി ഡോളർ ആണ്. അത് ബൽജിയം … Continue reading GDP കുറയുന്നതിനിടക്കും ചൈനയിലെ കമ്യൂണിസ്റ്റ് ശതകോടീശ്വരൻമാർ കൂടുതൽ സമ്പന്നരാകുന്നു

ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ … Continue reading ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്

കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും

സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും. ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/ https://twitter.com/i/status/1665743761551548416 https://www.youtube.com/watch?v=RfLtf5jp6LI [why this is not in public view]

എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്

പഠിക്കാനും പ്രൊജക്റ്റ് ചെയ്യാനും വേണ്ടിയുള്ള ഉപയോഗപ്രദമായ ചെറിയ കമ്പ്യൂട്ടറാണ് Raspberry Pi. മാറ്റം വരുത്തിയ ഡെബിയൻ ഗ്നൂ ലിനക്സിൽ അടിസ്ഥാനമായ Raspbian ഉം ആയാണ് അത് വരുന്നത്. RPi ൽ സ്ഥാപിച്ച ഏറ്റവും പ്രചാരത്തിലുള്ള OS ആണത്. അടുത്ത കാലത്തെ ഒരു പുതുക്കലിൽ Raspberry Pi OS, Raspberry Pi OS പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും Microsoft apt repository ഉപയോക്താവ് അറിയാതെ സ്ഥാപിച്ചു. ഈ റെപ്പോ ഉണ്ടെങ്കില്‍ ഒരു Raspbian ഉപകരണം ഓരോ പ്രാവശ്യവും പുതുക്കുമ്പോഴും … Continue reading എല്ലാ റാസ്പ്ബെറി പൈയുടെ ലിനക്സ് OS ലും മൈക്രോസോഫ്റ്റ് റെപ്പോ രഹസ്യമായി സ്ഥാപിച്ചിട്ടുണ്ട്

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് അധിനിവേശത്തിനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാന പ്രവര്‍ത്തകര്‍ ലോകം മൊത്തം പ്രതിഷേധിച്ചു. മാര്‍ച്ച് 16, 2003 ന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുഉം മറ്റുള്ളവരും നയിച്ച 6,000 ല്‍ അധികം മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളുണ്ടായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് അധിനിവേശം തുടങ്ങി എന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19, 2003 രാത്രിയില്‍ അയാള്‍ സംസാരിച്ചു. അപ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് 20 ആയിരുന്നു. — സ്രോതസ്സ് democracynow.org … Continue reading അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം