ആഴ്ചയില് 14 യൂണിറ്റ് മദ്യം എന്ന ബ്രിട്ടണിലെ നിര്‍ദ്ദേശിക്കപ്പെട്ട പരിധിയില്‍ കുറച്ച് മാത്രം കഴിച്ചാലും അത് ഹൃദ്രോഗങ്ങളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് Clinical Nutrition ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ 40 - 69 വയസ് പ്രായമുള്ള 3.5 ലക്ഷം ആള്‍ക്കാരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ ആശുപത്രിയിലെത്തുന്നവരെ ആണ് Anglia Ruskin University (ARU) ലെ ഗവേഷകര്‍ പഠനവിഷയമാക്കിയത്. ആഴ്‍ചയില്‍ 14 യൂണിറ്റില്‍ താഴെ മദ്യം കഴിട്ടവരില്‍, 4% ചാരായം അടങ്ങിയ ബിയറിന്റെ ഓരോ … Continue reading ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്
ടാഗ്: വാര്‍ത്ത
2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു
റഷ്യയിലെ മോസ്കോയില്‍ ഇപ്പോള്‍ 1000 ല്‍ അധികം പൊതു വൈദ്യുതി ബസ്സുകള്‍ 66 റൂട്ടുകളിലായി ഓടുന്നുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും ഇ-ബസ്സുകളേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം മോസ്കോ സര്‍ക്കാര്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനും പദ്ധതിയിടുന്നു. ഗ്രീന്‍ ബോണ്ടില്‍ നിന്നുള്ള ധനസഞ്ചയം ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. ഇതിനകം ഇ-ബസ്സുകള്‍ 15.6 കോടി യാത്രക്കാരെ 6 കോടിയിലധികം കിലോമീറ്ററുകള്‍ കൊണ്ടുപോയി. നഗരത്തില്‍ 168 ചാര്‍ജ്ജിങ് സ്റ്റേഷനുകളുണ്ട്. 115 എണ്ണം പുതിയതായി പണിയും. — സ്രോതസ്സ് greencarcongress.com | … Continue reading 2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു
ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി
കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ആധാര്‍ വിധിയുടെ കൃത്യതയെക്കുറിച്ച് 5 അംഗ സുപ്രീംകോടതി ബഞ്ച് സംശയം ഉയര്‍ത്തി. ധന ബില്‍ ആയി നിയമം പാസാക്കിയതിന്റെ ശരിയെക്കുറിച്ച് വിശാല 7 അംഗ ബഞ്ച് പരിശോധിക്കാനായി അത് വിട്ടു. ധന ബില്‍ എന്ന Finance Act 2017 ലെ ഒരു ഖണ്ഡിക ചൂണ്ടിക്കാണിച്ചാണ് അവര്‍ അത് ചെയ്തത്. ആധാര്‍ നിയമത്തിന്റെ (a) മുതല്‍ (f) വരെയുള്ള ഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ Article 110 ന്റെ ഭാഗം (1) ലേക്കുള്ള പരിധിയും വ്യാപ്തിയും ആധാര്‍ … Continue reading ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി
ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ
ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ വിജയനഗരത്തിലെ അസഹ്യമായ … Continue reading ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ
സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
എല്‍ സാല്‍വ്വഡോറിലെ മൂന്ന് ഡസന്‍ പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തരുടേയും മൊബൈല്‍ ഫോണുകള്‍ 2020 പകുതിക്ക് ശേഷം ഹാക്ക് ചെയ്യപ്പെട്ടു. അവരില്‍ കൂടുതലും രാജ്യത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നവരായിരുന്നു. സര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും മാത്രം ലഭ്യമായ ചാരപ്പണി ഉപകരണങ്ങളാണ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ക്യാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ജനപ്രിയ പ്രസിഡന്റ് Nayib Bukele അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്കും പൌരാവകാശ സംഘടനകള്‍ക്കും അപകടകരമായ ഒരു ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്. University of Torontoയുടെ Munk School of Global Affairs … Continue reading സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു
Privacy Shield നിയമങ്ങള്‍ 2020 ല്‍ അസാധുവായതോടെ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഓണ്‍ലൈന്‍ സേവനദാദാക്കളില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ വ്യപക രഹസ്യാന്വേഷണത്തിന് ലഭ്യമാകത്തക്കവിധം European GDPR ന്റെ വ്യക്തമായ ലംഘനമായി യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ ഇനിമുതല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനാവില്ല. എന്നിരുന്നാലും സിലിക്കണ്‍വാലി ടെക് വ്യവസായം കൂടുതലും ഈ വിധിയെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ കോടതിയെ പോലെ Austrian Data Protection Authority ഉം Privacy Shield നിയമവിരുദ്ധമാണെന്ന് സമാനമായ വിധി പുറപ്പെടുവിച്ചു: Google Analytics … Continue reading Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു
അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ്
അഫ്ഗാനിസ്ഥാന്‍ പട്ടിണിയുടെ സുനാമിയെ നേരിടുകയാണ് എന്ന് World Food Program മുന്നറീപ്പ് നല്‍കുന്നു. 2.3 കോടി അഫ്ഗാനികള്‍ ആഹാര ക്ഷാമം നേരിടുകയാണ്. അതില്‍ 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലും. അമേരിക്കയും അന്തര്‍ദേശീയ ധനകാര്യ സംഘടനകളും അഫ്ഗാനിസ്ഥാന്റെ ആസ്തികള്‍ മരവിപ്പിച്ചതോടെ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വരുമാനം തകര്‍ന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. രാജ്യത്ത് ആവശ്യത്തിന് ആഹാരമുണ്ട്. പക്ഷെ ആരുടേയും കൈയ്യില്‍ വാങ്ങാന്‍ പണമില്ല. — സ്രോതസ്സ് democracynow.org | Jan 21, 2022
പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
World Economic Forum ഇന്ന് തീരുകയാണ്. സാധാരണ സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടക്കാറുള്ള വാര്‍ഷിക സമ്മേളനത്തിനായി ലോകത്തെ അതിസമ്പന്നരായവരും ലോക നേതാക്കളും virtual ആയി ഈ ആഴ്ച ഒത്തുചേര്‍ന്നു. മഹാമാരി കാരണം ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനായി സമ്മേളനം നടക്കുന്നത്. മുമ്പത്തെ ആഴ്ച ലോകാരോഗ്യ സംഘടനയുടെ Dr. Michael Ryan വാക്സിന്‍ അസമത്വത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കി. "ലോകത്തെ മൊത്തം ജനങ്ങളുടെ പകുതിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ കിട്ടി. എന്നാല്‍ ആഫ്രിക്കയില്‍ നോക്കൂ. ഞങ്ങളുടെ ആഫ്രിക്കയിലെ ഓഫീസ് പറയുന്നത് … Continue reading പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു
Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് 'കിസാന്‍-തൊഴിലാളി ഏകതാ ദിനം' ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് … Continue reading നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു
ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധത്തിനിടക്ക് യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള 18-നില പൊക്കമുള്ള രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടില്‍ പെട്ടെന്ന് പൊട്ടിത്തെറികള്‍ സംഭവിച്ചു. 40 കിലോമീറ്റര്‍ നീളമുള്ള റിസര്‍വ്വോയറിന്റെ താഴ്‌വാരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. തന്ത്രപരമായ അച്ചാണി ആയിരുന്ന Tabqa അണക്കെട്ട് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു നിയന്ത്രിച്ചിരുന്നത്. 2017 മാര്‍ച്ച് 26 ന്റെ പൊട്ടിത്തെറി ജോലിക്കാരെ തറയിലേക്ക് എടുത്തെറിഞ്ഞു. എല്ലാം ഇരുട്ടായി. അഞ്ച് നില താഴേക്ക് ബോംബ് തകര്‍ച്ചയുണ്ടാക്കി. നിര്‍ണ്ണായക ഉപകരണങ്ങള്‍ തകര്‍ന്നു. റിസര്‍വ്വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രാദേശിക അധികാരികള്‍ … Continue reading ആക്രമണ പട്ടികയില്ലാതിരുന്ന സിറിയയിലെ ഒരു അണക്കെട്ടിന് മേല്‍ അമേരിക്ക ബോംബിട്ടു