മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ

മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ

ബിടി വഴുതനങ്ങ ജൈവമോഷണ കേസ്

Biopiracyയെ കുറിച്ചുള്ള പൊതു താൽപ്പര്യ ഹർജി കേൾക്കണമെന്ന് കർണാടക ഹൈക്കോടതിയോട് സുപ്രീം കോടതി നവംബർ 22 ന് ഉത്തരവിട്ടു. 2013 ൽ National Green Tribunal കൊടുത്ത പരാതിയായിരുന്നു അത്. പ്രകൃതിദത്തമായ ജൈവരാസവസ്തുക്കളോ ജനിതക പദാർത്ഥങ്ങളോ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെയാണ് Biopiracy എന്ന് വിളിക്കുന്നത്. അതിന്റെ ഭാവി ഉപയോഗത്തെ തടയാനായി അവർ പേറ്റന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ അതേ സമയം ആ വസ്തു കിട്ടയ സ്ഥലത്തെ സമൂഹത്തിന് മതിയായ പ്രതിഫലം കൊടുക്കുകയുമില്ല. ജൈവ മോഷണ സംരക്ഷണത്തിൽ നിന്ന് ധാരാളം … Continue reading ബിടി വഴുതനങ്ങ ജൈവമോഷണ കേസ്

7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്തെ കോർപറേറ്റ് നിക്ഷേപങ്ങളിലെ ഇടിവും വിദേശ മൂലധന ഒഴുക്കിലെ മന്ദഗതിയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നു എന്ന ഔദ്യോഗിക ജി.ഡി.പി. കണക്കുകളുമായി ഈ ഘടകങ്ങൾ ഒത്തുപോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യത്തെ പ്രധാന വളർച്ചാ നിരക്കുകളും നിക്ഷേപ പ്രവർത്തനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ അഭിപ്രായപ്പെട്ടത്. … Continue reading 7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ

തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി

റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റർ റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവ‌യ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്. … Continue reading തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി

ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും ഹൈക്കോടതിയിലെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയാണ് റദ്ദാക്കിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം ഒന്നരവർഷമായി ഇ.ഡി. അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിലുണ്ട്‌. 2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ … Continue reading ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ കാർഡുകൾ നിർമ്മിക്കുന്ന മനോഹർ കുമാർ ശർമ്മ എന്നയാളെ പാറ്റ്നയിലെ കിഷൻഗഞ്ച് ജില്ലയിലെ Terhagacch പോലീസ്‍ സ്റ്റേഷൻ പരിധിയിലെ പലചരക്ക് കട റെയ്ഡ് ചെയ്യുന്നതിനിടക്ക് അറസ്റ്റു ചെയ്തു. SDPO-II Manglesh Kumar ഉം Cyber DSP Ravishankar ഉം നയിച്ച സംയുക്ത സംഘം ആണ് റെയ്ഡ് നടത്തിയത് എന്ന് SP Santosh Kumar പറഞ്ഞു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നിർമ്മിക്കുന്ന ഒരു സംഘവുമായി മനോഹറിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലാപ്ടോപ്പും, … Continue reading വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി

ദേശീയ കുടുംബാരോഗ്യ സർവേ; വിളർച്ചാബാധിതരുടെ കണക്കില്ല

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം നടത്തിയ ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് രാജ്യത്തെ വിളർച്ചാ (അനീമിയ) ബാധിതരുടെ തോത്, ശുചിത്വ പുരോഗതി, പാചകവാതക ഉപയോഗം തുടങ്ങിയ നിർണായക സൂചികകൾ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ ജനനനിരക്കിലെ ലിംഗാനുപാതം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക് എന്നിവ സംബന്ധിച്ചുള്ള കണക്കുകളുമില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്ന് കണ്ടെത്തിയ സർവേയിൽ പക്ഷേ സ്ത്രീകളിലെയും പുരുഷന്മാരിലെയും പോഷകാഹാരക്കുറവ് ഗ്രാമീണമേഖലയിൽ വൻതോതിൽ ഉയരുന്നതായി കണ്ടെത്തി. വർധിച്ചുവരുന്ന … Continue reading ദേശീയ കുടുംബാരോഗ്യ സർവേ; വിളർച്ചാബാധിതരുടെ കണക്കില്ല

വീണ്ടും നീറ്റ് എഴുതാനുള്ള ധൈര്യമില്ല

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിൽ 19 വയസ്സുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദിയാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കുന്ന ആകാംക്ഷയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേയ് 3ന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷ. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. … Continue reading വീണ്ടും നീറ്റ് എഴുതാനുള്ള ധൈര്യമില്ല

ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി

Rappler എന്ന വാർത്താ സൈറ്റിന്റെ മാധ്യമ ലൈസൻസ് തിരികെ നൽകാൻ രാജ്യത്തെ കോർപ്പറേറ്റ് നിയന്ത്രണാധികാരിയോട് ഫിലിപ്പീൻസിലെ അപ്പീൽ കോടതി ഉത്തരവിട്ടു. കുപ്രസിദ്ധമായ മയക്ക് മരുന്നുകളോടുള്ള യുദ്ധ സമയത്ത് നടത്തിയ അധികാര പീഡനങ്ങളും കോടതിക്ക് പുറമേയുള്ള കൊലപാതകങ്ങളും രേഖപ്പെടുത്തിയ ആ സൈറ്റ് രാജ്യത്തെ മുമ്പത്തെ പ്രസിഡന്റ് Rodrigo Duterte (റോഡ്രിഗോ ഡ്യുടെർടെ)യുടെ ire ഏറ്റവുവാങ്ങിയതാണ്. മാധ്യമ കമ്പനികളുടെ വിദേശ ഉടമസ്ഥതാവകാശം Rappler ലംഘിച്ചു എന്ന് 2018 ലെ ruling ഉം original verdict upholding 2022 ലെ തീരുമാനവും … Continue reading ഫിലിപ്പീൻസിലെ കോടതി റാപ്ലറിന്റെ അടച്ചുപൂട്ടൽ റദ്ദാക്കി

അഗ്നിവീറിന് സൈനിക പെൻഷന് അർഹതയില്ലെന്ന് കേന്ദ്രം

യുദ്ധത്തിൽ മരണംസംഭവിച്ചാൽ അഗ്നിവീർമാരുടെ അടുത്തബന്ധുക്കൾക്ക് പെൻഷന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാനമായ സ്ഥാനം അവകാശപ്പെടാനാവില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീറിന്റെ അമ്മ നൽകിയ ഹർജിക്കെതിരേ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം മേയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായ് നായിക്ക്, സാധാരണ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്രത്തിന്റെ അഗ്നിപഥ്പദ്ധതി അഗ്നിവീർമാരും … Continue reading അഗ്നിവീറിന് സൈനിക പെൻഷന് അർഹതയില്ലെന്ന് കേന്ദ്രം