ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്

150 രാജ്യങ്ങളിലായി ഇന്ന് മൊത്തം 82,891 ചെറുകിട അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലോ പ്രവര്‍ത്തിച്ചുകൊണ്ടോ ഇരിക്കുകയാണ്. അതായത് ഓരോ വലിയ അണക്കെട്ടിനും 11 ചെറുകിട അണക്കെട്ട് എന്ന തോതില്‍. University of Washington ലെ Thiago Couto ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം അനുസരിച്ച് എല്ലാ സാദ്ധ്യതകളേയും ഉപയോഗിച്ചാല്‍ ഇത് മൂന്നിരട്ടിയാകും. ഇപ്പോള്‍ 10,569 ചെറിയ അണക്കെട്ടുകളാണ് പദ്ധതി ആസൂത്രണത്തിലിരിക്കുന്നത്. ചൈനയാണ് ഏറ്റവും മുമ്പില്‍. അവിടെ 47,000 ചെറുകിട അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ വേഗത്തിലുള്ള വികാസത്തിന് മാര്‍ഗ്ഗ … Continue reading ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്

Advertisements

സുമാട്രയിലെ ജലവൈദ്യുതി നിലയത്തിനെതിരായ സമരം

510-മെഗാവാട്ടിന്റെ ജലവൈദ്യുതി നിലയത്തിന്റെ അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യയില്‍ ഡസന്‍ കണക്കിന് ആദിവാസികള്‍ ഒത്തുചേര്‍ന്ന് സമരം നടത്തി. കുടിയിറക്കലിന്റെ ഭീഷണിയെ നേരിടുന്നവരാണ് അവര്‍. ഓഗസ്റ്റ് 24 ന് വടക്കെ സുമാട്രയിലെ Luat Lombang ല്‍ നടന്ന സമരം അക്രമാസക്തമായി. ഭൂമി നഷ്ടപ്പെടുന്ന ആളുകളും PT North Sumatra Hydro Energy (NSHE) ന് വേണ്ടി സര്‍വ്വേ നടത്താന്‍ വന്നവരുമായി ആണ് തര്‍ക്കവും അക്രമവും ഉണ്ടായത്. — സ്രോതസ്സ് news.mongabay.com 2017-09-15

അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല

Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല എന്ന് കുറച്ച് അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി ആ അണക്കെട്ടിനെതിരെ വലിയ പ്രതിഷേധമാണ്. ഈ പ്രോജക്റ്റിനെതിരെ പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ Berta Cáceres നെ 2016 ല്‍ കൊലചെയ്തു. ഡച്ച് ബാങ്കായ FMO ഉം ഫിന്‍ലാന്റിലെ സാമ്പത്തിക സ്ഥാപനമായ Finnfund ഉം തങ്ങള്‍ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ ഏറ്റവും വലിയ സാമ്പത്തിക സഹായി ആയ Central American Bank of Economic Integration ഇതിനകം തന്നെ … Continue reading അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ Agua Zarca അണക്കെട്ടിന് ധനസഹായം കൊടുക്കില്ല

നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

Goods and Services Tax നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ National Security Act (NSA) പ്രയോഗിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തക മേഥാ പട്കര്‍ വിമര്‍ശിച്ചു. പുതിയ നികുതി സംവിധാനത്തോടൊപ്പം ജൂലൈ 1 മുതല്‍ NSA നടപ്പാക്കും. അവര്‍ പറയുന്നതനുസരിച്ച് നര്‍മ്മദാ ബചാവോ ആന്തോളനെ stifle ആണ് ഈ നിക്കം. “നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചാണ് NSA നടപ്പാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു,” പട്കര്‍ പറഞ്ഞു. പുതിയ പ്ലാന്‍ പ്രകാരം അണക്കെട്ടിന്റെ പൊക്കം 17 … Continue reading നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

ഗുജറാത്ത് പോലീസ് നര്‍മദാ ബചാവോ ആന്തോളന്‍ ജാഥ അടിച്ചമര്‍ത്തി, മേധാ പട്കറെ അറസ്റ്റ് ചെയ്തു

നര്‍മദാ ബചാവോ ആന്തോളന്റെ 'താഴ്‌വാരത്തിനായുള്ള ജാഥ'യെ ഗുജറാത്ത് പോലീസ് അടിച്ചമര്‍ത്തി. മേധാ പട്കര്‍, Prafulla Samantara, Sunilam, Aradhna Bhargava, Madhuresh Kumar, Himshi Singh ഉള്‍പ്പടെ 60 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ചോഠാ ഉദയ്പൂരിലാണ് ജൂണ്‍ 7 സംഭവം നടന്നത്. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബാധിതരായ ആളുകളുടെ ശരിയായ പുനരധിവാസവും resettlement work ഉം സര്‍ക്കാര്‍ ചെയ്യുന്നില്ല എന്ന കാരണത്താല്‍ നടത്തിയ മൂന്ന് ദിവസത്തെ ജാഥയുടെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്. മദ്ധ്യപ്രദേശിലെ Dhar, Kukshi, Badwani, … Continue reading ഗുജറാത്ത് പോലീസ് നര്‍മദാ ബചാവോ ആന്തോളന്‍ ജാഥ അടിച്ചമര്‍ത്തി, മേധാ പട്കറെ അറസ്റ്റ് ചെയ്തു

ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി … Continue reading ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org

മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

വലിയ ജല വൈദ്യുതി പദ്ധതിക്കെതിരെ ക്യാനഡയില്‍ നിരാഹാര സമരം

ക്യാനഡയിലെ വാന്‍കൂവറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തക അവരുടെ നിരാഹാര സമരത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍ പണിയുന്ന ക്യാനഡയിലെ കമ്പനിയായ BC Hydro നടപ്പാക്കുന്ന $880 കോടി ഡോളറിന്റെ വമ്പന്‍ ജല വൈദ്യുതി പദ്ധതിക്കെതിരെയാണ് അവര്‍ സമരം നടത്തുന്നത്. BC Hydro ന്റെ ഓഫീസിന് മുമ്പില്‍ സമരം നടത്തുന്ന അവര്‍ ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org