വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു

തമിഴ് നാട്ടിൽ അമോണിയ വാതകം ചോർന്നതിനെക്കുറിച്ചുള്ള ഒരു സർക്കാർ അന്വേഷണത്തിൽ ഒരു ആധാർ കാർഡ് തട്ടിപ്പ് കണ്ടെത്തി. ധാരാളം തൊഴിലാളികൾ അവരുടെ ജോലി നേടുന്നത് വ്യാജമായ കാർഡുകളാലാണ്. Purnima Juanga എന്ന ഒഡിയ സ്ത്രീ വാതക ചോർച്ചയിൽ മരിച്ചതായിരുന്നു. അവർ ആന്ധ്രാ പ്രദേശിൽ ജീവനോടെയിരിക്കുന്നു, ജോലി ചെയ്യുന്നു. തിരുവള്ളൂർ ജില്ലയിലെ മൽസ്യ ഫാക്റ്ററിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ആധാർ കാർഡ് അവരുടേതല്ല. ജോലിക്കാരെ ജോലിക്കെടുക്കുമ്പോഴുള്ള വ്യക്തിത്വ പരിശോധന പ്രക്രിയയെ കുറിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് അത് ഉന്നയിക്കുന്നത്. … Continue reading വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു →

മാരിയിലെ മസ്ജിദ്

ബിഹാറിലെ നളന്ദ ജില്ലയിലെ മാരി ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഒരു പള്ളിയും ശവകുടീരവും സംരക്ഷിക്കുന്നത് ഹിന്ദുക്കളാണ്. കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ – അജയ് പാസ്‌വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ. ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും … Continue reading മാരിയിലെ മസ്ജിദ് →

21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി

ഓരോ സമയവും ഏതെങ്കിലിലുമൊരു ഡിജിറ്റൽ സേവനമോ മറ്റേ നേടുന്നതിന് വേണ്ടി eKYC ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ വിവരം വേറൊരു ഡാറ്റാബേസുമായി ഒത്തു നോക്കുന്നതിന് വേണ്ടി നിങ്ങൾ UIDAI ക്ക് Rs 20 രൂപ കൊടുക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു പ്രാവശ്യം KYC ചെയ്ത് കഴിഞ്ഞാലും ഒരു പ്രത്യേക സേവനമോ സബ്സിഡിയോ നേടാനായി നിങ്ങൾക്ക് ആധാർ നമ്പരും ബയോ മെട്രിക് വിവരവും നൽകേണ്ടി വരും. സേവന ദാദാവ് ശരിയായിട്ടാണ് ആധാർ നമ്പർ നൽകിയത് എന്ന് ഉറപ്പ് … Continue reading 21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി →

ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു

തട്ട ലക്ഷ്‌മിയും പൊതാഡ ലക്ഷ്‌മിയും കനത്ത നഷ്‌ടം നേരിടുകയാണ്‌. തട്ട ലക്ഷ്‌മിക്ക്‌ നൽകേണ്ട കൂലി സർക്കാർ അയച്ചത്‌ പൊതാഡ ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്കാണ്‌. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ തട്ട ലക്ഷ്‌മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്‌ പൊതാഡ ലക്ഷ്‌മിയുടെ പണവും പോയി. അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക്‌ ടി. ലക്ഷ്‌മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക്‌ പി ലക്ഷ്‌മിയും കാത്തിരിക്കുകയാണ്‌. ദളിതരായ ഈ രണ്ട്‌ സ്‌ത്രീകളും തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ്‌ … Continue reading ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു →

ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക

അമേരിക്കയിൽ American Legislative Exchange Council (ALEC) എന്ന പേരിൽ ഒരു സംഘടനയുണ്ട്. “പാർട്ടി ഭേദമില്ലാതെ പൊതു-സ്വകാര്യ പങ്കാളിത്തോടെ” നിയമ നിർമ്മാണത്തിൽ ജന പ്രതിനിധികളെ സഹായിക്കാൻ എന്ന പേരിൽ ആണ് അത് രൂപീകരിക്കപ്പെട്ടത്. പൊതുജനങ്ങളുടെ ചിലവിൽ പൊതുജനങ്ങൾ അറിയാതെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്ര് സ്വാധീനിക്കൽകാരുടെ (lobbying) ഒരു വലിയ ശൃംഖലയാണ് അത്. സത്യത്തിൽ സർക്കാരുകൾ എങ്ങനെ ഗൂഢമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഈ സംഘടനയും അതിന്റെ പ്രവർത്തനവും. മിക്ക ജനാധിപത്യ … Continue reading ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക →

മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ

മലയാള സിനിമയിലെ മദ്യത്തിന്റെ വളർച്ചയെക്കുറുച്ച് പരിശോധിക്കുന്നത് ഒരു രസകരമായ കാര്യമാണ്. ബ്ലാക്ക് ആന്റ് വൈറ്റിന്റെ പണ്ട് കാലത്ത് മദ്യവും സിഗററ്റും ഒക്കെ സിനിമയിൽ കള്ളൻമാരും കൊള്ളക്കാരും തെമ്മാടികളും ഉപയോഗിക്കുന്ന വസ്തുവായിരുന്നു. വില്ലൻമാരുടെ വസ്തു. നായക കഥാപാത്രങ്ങൾ ഒരിക്കലും അത് ഉപയോഗിക്കില്ലായിരുന്നു. വളരെ അപൂർവ്വമായി ദുരന്ത കഥ സിനിമകളിലോ മറ്റോ നായകനും അതുപയോഗിച്ച് നശിച്ച് പോകുന്നതായി ചിത്രീകരിക്കാറുണ്ടായിരുന്നു. പിന്നീട് കളറിന്റെ കാലം എത്തിയപ്പോൾ നായകൻമാരും അൽപ്പം അൽപ്പം മദ്യം അകത്താക്കാം പുകവലിക്കാം എന്നൊക്കയായി. മണ്ടൻ സംവിധായകർക്ക് നായകന്റെ സംഘർഷം … Continue reading മലയാളികളെ മദ്യം കുടിപ്പിക്കുന്ന മലയാള സിനിമ →

ബിടി വഴുതനങ്ങ ജൈവമോഷണ കേസ്

Biopiracyയെ കുറിച്ചുള്ള പൊതു താൽപ്പര്യ ഹർജി കേൾക്കണമെന്ന് കർണാടക ഹൈക്കോടതിയോട് സുപ്രീം കോടതി നവംബർ 22 ന് ഉത്തരവിട്ടു. 2013 ൽ National Green Tribunal കൊടുത്ത പരാതിയായിരുന്നു അത്. പ്രകൃതിദത്തമായ ജൈവരാസവസ്തുക്കളോ ജനിതക പദാർത്ഥങ്ങളോ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെയാണ് Biopiracy എന്ന് വിളിക്കുന്നത്. അതിന്റെ ഭാവി ഉപയോഗത്തെ തടയാനായി അവർ പേറ്റന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ അതേ സമയം ആ വസ്തു കിട്ടയ സ്ഥലത്തെ സമൂഹത്തിന് മതിയായ പ്രതിഫലം കൊടുക്കുകയുമില്ല. ജൈവ മോഷണ സംരക്ഷണത്തിൽ നിന്ന് ധാരാളം … Continue reading ബിടി വഴുതനങ്ങ ജൈവമോഷണ കേസ് →

7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്തെ കോർപറേറ്റ് നിക്ഷേപങ്ങളിലെ ഇടിവും വിദേശ മൂലധന ഒഴുക്കിലെ മന്ദഗതിയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നു എന്ന ഔദ്യോഗിക ജി.ഡി.പി. കണക്കുകളുമായി ഈ ഘടകങ്ങൾ ഒത്തുപോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യത്തെ പ്രധാന വളർച്ചാ നിരക്കുകളും നിക്ഷേപ പ്രവർത്തനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ അഭിപ്രായപ്പെട്ടത്. … Continue reading 7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ →

തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി

റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റർ റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവ‌യ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്. … Continue reading തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി →