ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

സര്‍ക്കാരിന്റെ National Crime Records Bureau (NCRB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം ശരാശരി 61 ആത്മഹത്യകള്‍. അല്ലെങ്കില്‍ ഓരോ 25 മിനിട്ടിലും ഒരു ആത്മഹത്യ. 2020 ല്‍ ഇന്‍ഡ്യയില്‍ രേഖപ്പെടുത്തി 153,052 ആത്മഹത്യകളുടെ 14.6% ആണ് വീട്ടമ്മമാരുടെ ആത്മഹത്യ. 50% ല്‍ അധികം ആത്മഹത്യകളും സ്ത്രീകളുടേതാണ്. കഴിഞ്ഞ വര്‍ഷവും വ്യത്യസ്ഥമല്ല. 1997 ല്‍ NCRB ഈ വിവരം ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ 20,000 ല്‍ അധികം … Continue reading ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

അധികാരമുള്ളവര്‍ക്ക് ചിരിക്കുന്നത് ഇഷ്ടമല്ല

Kunal Kamra Interview: PM Modi और Bengaluru Show रद्द होने पर क्या बोले कुणाल कामरा? (BBC Hindi)

ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?

Global Wealth Migration Review ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ മാത്രം ഏകദേശം 5,000 ഇന്‍ഡ്യന്‍ കോടീശ്വരന്‍മാര്‍ വിദേശത്ത് ചേക്കേറി. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ 2% വരും ഇത്. UN World Migration Report 2020 പ്രകാരം വിദേശത്ത് താമസിക്കുന്ന ഏറ്റവും കൂടുതല്‍ കുടിയേറ്റാരുള്ള രാജ്യം ഇന്‍ഡ്യയാണ്. 1.75 കോടിയില്‍ അധികം ആളുകള്‍ വിദേശത്ത് താമസിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും മിടുക്കരായവരെ ഇന്‍ഡ്യയില്‍ നിലനിര്‍ത്താനുള്ള മൂന്നിന പദ്ധതിതന്ത്ര പരിപാടിയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ളമെന്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ … Continue reading ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?

അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക

ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക

വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക

ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല

മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല