ലോക്ഡൌണിനിടക്കും അഞ്ചിലൊന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പരിപാടിയുടെ ധാന്യങ്ങള്‍ കിട്ടിയില്ല

ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു. — സ്രോതസ്സ് thewire.in | 28/May/2020

എല്ലാത്തിനേയും കേന്ദ്രീകരിക്കുന്നു എന്നതാണ് സാങ്കേതികവിദ്യയുടെ പ്രശ്നം

Usha Ramanathan at time when we need to strengthen local governments is too much. if i am hungry why you are asking an id? why are you so obsessed with id card? are you looking at people or id card. this we have to remove from our heads.

ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

രാജ്യത്തെ ഭരണഘടനയില്‍ മാറ്റം വരുത്തി വീണ്ടും സൈനികവല്‍ക്കരിക്കുന്നതിനെ തടയുന്ന ഭാഗങ്ങളേയും ജനാധിപത്യ അവകാശങ്ങളേയും നീക്കം ചെയ്യാനുള്ള തന്റെ ശ്രമത്തെ തുടരാന്‍ ജപ്പാന്‍ പ്രധാനമന്ത്രി Shinzo Abeയുടെ സര്‍ക്കാര്‍ COVID-19 മഹാമാരിയെ മുതലാക്കുന്നു. ഭരണഘടനാ ദിവസമായ മെയ് 3 ന് വലതുപക്ഷ തീവൃവാദി സംഘടനയായ Nippon Kaigiയുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തില്‍ ആബെ തന്റെ പരിപാടി വിശദീകരിച്ചു. ആ സംഘടന ജപ്പാനെ വീണ്ടും ആയുധമണിയിക്കുന്നതിനേയും സൈനികതയേയും പിന്‍തുണക്കുന്നവരാണ്. എന്നാല്‍ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് … Continue reading ജപ്പാനിന്റെ പ്രധാനമന്ത്രി മഹാമാരിയെ മുതലാക്കി യുദ്ധ അനുകൂല ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുന്നു

ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

ഇറാഖ് യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. നോബല്‍ സമ്മാന ജേതാക്കളായ International Physicians for the Prevention of Nuclear War ഉം മറ്റ് സംഘങ്ങളുമാണ് ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ചവരുടെ കണക്കെടുത്തത്. യുദ്ധം നേരിട്ടും, അല്ലാതെയും ഇറാഖില്‍ 10 ലക്ഷത്തിലധികം ആളുകളേയും, അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകളേയും, പാകിസ്ഥാനില്‍ 80,000 ആളുകളേയും കൊന്നു. (അതായത് മൊത്തം 13 ലക്ഷം പേര്‍). യെമന്‍ … Continue reading ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി

ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി

നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു

രാജ്യ തലസ്ഥാനത്തിന്റെ വടക്ക് കിഴക്കെ ഭാഗത്ത് നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ഫോമില്‍ ഡല്‍ഹി സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നു ഈ നീക്കത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ .വിമര്‍ശിച്ചു. ആധാര്‍ പദ്ധതിയില്‍ പൌരന്‍മാര്‍ അനുഭവിക്കുന്ന താഴേത്തട്ടിലെ വിവരങ്ങളും കണ്ടെത്തലുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Rethink Aadhaar ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസ്ഥാവന ഇറക്കി. ആ പ്രസ്ഥാവനയില്‍ പറയുന്നു: “ഈ അക്രമത്തില്‍ വീടുകള്‍, സാധനങ്ങള്‍, വസ്തുവകകള്‍, മൂല്യമുള്ള വസ്തുക്കള്‍, ജീവന്‍ വരെ നഷ്ടപ്പെട്ടു. ഈ തുടരുന്ന … Continue reading നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു

CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും

കോവിഡ്-19 ന്റെ ലോക്ക്ഡൌണ്‍ നടന്നുകൊണ്ടിരിക്കെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടത്തുന്നതിനെതിരെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 300 ല്‍ അധികം അദ്ധ്യാപകരും, ഗവേഷകരും, മാധ്യമപ്രവര്‍ത്തകരും പ്രസ്ഥാവനയിറക്കി. Unlawful Activities (Prevention) Act പ്രകാരമുള്ള അറസ്റ്റുകളും കുറ്റാരോപണവും ലക്ഷ്യം വെക്കുന്നത് മുസ്ലീങ്ങളിലേക്കാണ്. പ്രത്യേകിച്ചും Citizenship Amendment Act ന് എതിരെ പ്രതിഷേധം നടത്തിയവരെ. "വ്യക്തികളേയും സംഘടനകളേയും ലക്ഷ്യം വെക്കുന്നതിന് പകരം അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം" എന്ന് അവര്‍ പ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് … Continue reading CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും

കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു