ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടുന്നത് സ്മാര്‍ട്ട് ഫോണില്‍ നിന്നാണെങ്കില്‍ വലിപ്പം പ്രശ്നമാണ്. ചെറിയ സ്ക്രീനില്‍ നിങ്ങള്‍ വീഡിയോ കാണുമ്പോള്‍ ഹൃദയ സ്പന്ദന വ്യത്യാസം കുറയുന്നു, വിയര്‍പ്പിന്റെ മാറ്റങ്ങള്‍ ഇല്ലാതാകുന്നു. ഇവ രണ്ടും ഉള്ളടക്കത്തോടുള്ള കുറഞ്ഞ ശ്രദ്ധയുടേയും engagement ന്റേയും സൂചകങ്ങളാണ്. University of Michigan ഉം Texas A&M University യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഏത് സമയത്തും ഏത് സ്ഥലത്തും, വളരെ വലിയ എണ്ണം പൌരന്‍മാരുടെ വാര്‍ത്ത ഉപഭോഗത്തിന് മൊബൈല്‍ സാങ്കേതിക വിദ്യ സൌകര്യം നല്‍കുന്നുവെങ്കിലും … Continue reading ചെറിയ സ്ക്രീനില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കത്തോട് വായനക്കാര്‍ കുറവ് ശ്രദ്ധയേ കൊടുക്കുന്നുള്ളു →

ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു →

ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്‍ക്ക് ഭീഷണിയായി

മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ അഭൂതപൂര്‍വ്വമായ ആക്രമണവുമായി Official Secrets Act പ്രകാരം കേസെടുക്കുമെന്ന് ലണ്ടനിലെ Metropolitan Police ഭീഷണിപ്പെടുത്തുന്നു. Sir Kim Darroch എഴുതിയ ഡിപ്ലോമാറ്റിക് ടെലഗ്രാമുകള്‍ ചോര്‍ന്നതിന്റെ പേരില്‍ Official Secrets Act ലംഘിക്കപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് Counter Terrorism Command അന്വേഷണം നടത്തുമെന്ന് Assistant Commissioner ആയ Neil Basu പ്രഖ്യാപിച്ചു. അമേരിക്കയിലെ ബ്രിട്ടണിന്റെ അംബാസിഡറായിരുന്ന Darroch എഴുതിയ പ്രസിഡന്റ് ട്രമ്പിനെ അധിക്ഷേപിക്കുന്ന രഹസ്യ വിശകലനം Mail പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആ … Continue reading ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്‍ക്ക് ഭീഷണിയായി →

വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു

മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m … Continue reading വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു →

എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്?

ഇന്റര്‍നെറ്റിലെ പുതിയ ഒരു കണക്ക് കൂട്ടല്‍ നിങ്ങളില്‍ അപരാധം ഉണ്ടാക്കുന്ന ഒരു സത്യം പറയുന്നു. സാമൂഹ്യ മാധ്യമം നിങ്ങളുപയോഗിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ എണ്ണം ആണത്. Omni Calculator പ്രസിദ്ധപ്പെടുത്തിയ അതില്‍ ഓരോ ദിവസവും, മണിക്കൂറും, മിനിട്ടും നിങ്ങള്‍ എത്ര പ്രാവശ്യം, സാമൂഹ്യ മാധ്യമങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും എത്ര സമയം അതില്‍ ചിലവഴിക്കുന്നു എന്നും കൊടുക്കാം. നിങ്ങള്‍ കൊടുക്കുന്നത് നഷ്ടപ്പെടുന്ന മൊത്തം സമയമാണ്. അതില്‍ നിന്ന് നിങ്ങള്‍ക്ക് വായിക്കാമായിരുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ടുപിടിക്കുന്നു. എന്നാല്‍ … Continue reading എത്രമാത്രം പുസ്തകങ്ങള്‍ ആണ് നിങ്ങളുടെ സാമൂഹ്യ മാധ്യമ സ്വഭാവം മാറ്റിവെക്കുന്നത്? →

നിങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുമ്പോഴാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാകുന്നത്

Ravish Kumar — സ്രോതസ്സ് newsclick.in

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു

പ്രോസിക്യൂട്ടറുടേയും മുമ്പത്തെ ജഡ്ജിയായിരുന്ന ബോള്‍സനാരോയുടെ ഇപ്പോഴത്തെ നിയമമന്ത്രിയും തമ്മിലുള്ള ചോര്‍ന്ന ആശയവിനിമയം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിന്റെ ബാങ്ക് അകൌണ്ടുകള്‍ ബ്രസീലിലെ ഫെഡറല്‍ പോലീസ് പരിശോധിക്കുന്നത് ബ്രസീലിലെ ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രതിഷേധത്തിന് കാരണമായി. ബ്രസീലിലെ ധനകാര്യമന്ത്രാലയത്തിന്റെ പണം വെളുപ്പിക്കല്‍ യൂണിറ്റിനോട് ഗ്രീന്‍വാള്‍ഡിന്റെ “സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്” അന്വേഷണം നടത്താന്‍ ഫെഡറല്‍ പോലീസ് ആവശ്യപ്പെട്ടതായി വലത് പക്ഷ സൈറ്റായ Antagonist (O Antagonista) റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലിറ്റ്സര്‍ സമ്മാന ജേതാവായ മാധ്യമ … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ അന്വേഷണം നടത്താന്‍ ബ്രസീല്‍ പദ്ധതിയിടുന്നു →

ബ്രിട്ടീഷുകാര്‍ ഫേസ്‌ബുക്കിനെ ഉപേക്ഷിക്കുന്നു, ഉപയോഗം മൂന്നിലൊന്നായി കുറഞ്ഞു

ഫേസ്‌ബുക്ക് ഉപയോഗിക്കുനന ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ 12 മാസങ്ങളായി മൂന്നിലൊന്ന് കുറഞ്ഞു. ഇത് കമ്പനിയുടെ സ്ഥിതിവിരക്കണക്കുകളില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ്. ജൂണ്‍ 2018 - ജൂണ്‍ 2019 വരെയുള്ള കാലത്ത് ബ്രിട്ടണിലെ ഫേസ്‌ബുക്കിന്റെ മൊബൈല്‍ ആപ്പിലെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ 38pc കുറഞ്ഞു എന്ന് വിശകലന സ്ഥാപനമായ Mixpanel പറയുന്നു. ഫേസ്‌ബുക്ക് ആപ്പില്‍ വരുന്ന വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും 2.6pc കുറവ് വന്നിട്ടുണ്ട്. — സ്രോതസ്സ് telegraph.co.uk | 8 Jul 2019