ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി "കാലാവസ്ഥാമാറ്റം", "ആഗോളതപനം" എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു. [എത്ര സ്വതന്ത്രമായ രാജ്യം!]

എണ്ണ ചോര്‍ച്ചക്ക് ശേഷം ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ ജലത്തില്‍ കണ്ടു

തങ്ങളുടെ കുടിവെള്ളത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന ബെല്‍സീന്‍ കണ്ടെത്തി എന്ന് അമേരിക്കയിലെ മൊണ്ടാന, Glendive ലും അതിന് ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണിത്. 1,90,000 ലിറ്റര്‍ എണ്ണ Yellowstone നദിയിലേക്ക് ചോര്‍ന്നതായി സംസ്ഥാന അധികൃതര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ വെള്ളത്തിന്റെ സുരക്ഷിതത്വത്തിന് പ്രശ്നമൊന്നുമില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏറ്റവും അധികം എണ്ണ ഖനനം ചെയ്യുന്ന Bakken Shale ന്റെ അരുകിലാണ് Glendive സ്ഥിതിചെയ്യുന്നത്. പണിയാന്‍ പോകുന്ന് Keystone XL ഉം അതുവഴി കടന്നു പോകുന്നു.

ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി … Continue reading ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും

1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്ന് രണ്ട് വ്യത്യസ്ഥ ഏജന്‍സികളായ NASA യിലേയും National Oceanic and Atmospheric Administration (NOAA) ലേയും ശാസ്ത്രജ്ഞര്‍ പറയുന്നു. 2000 ന് ശേഷം എല്ലാ വര്‍ഷവും താപനില ഏറ്റവും കൂടിയ വര്‍ഷങ്ങളായിരുന്നു. 1998 മാത്രമായിരുന്നു ഒരു വ്യത്യാസം. ഭൂമിയുടെ ദീര്‍ഘകാലമായുള്ള ചൂടാകലിന്റെ ഈ ഗതി തുടരുന്നു. NASAയുടെ ന്യൂയോര്‍ക്കിലെ Goddard Institute of Space Studies (GISS) ശാസ്ത്രജ്ഞര്‍ നടത്തിയ താപനിലാരേഖപ്പെടുത്തലിന്റെ വിശദീകരണത്തില്‍ നിന്ന് … Continue reading റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും